ആപ്പ്ജില്ല

തൂങ്ങിയ മാറിടത്തിന് ഉറപ്പേകും വിദ്യ....

മാറിടം അയഞ്ഞ് തൂങ്ങുന്നത് ഒഴിവാക്കാന്‍ ചില പ്രത്യേക വിദ്യകള്‍ പരീക്ഷിയ്ക്കാം.

Samayam Malayalam 13 Sept 2021, 2:12 pm
അയഞ്ഞു തുങ്ങുന്ന മാറിടങ്ങള്‍ പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായക്കൂടുതല്‍ സ്ത്രീകളുടെ ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്നതു പോലെ തന്നെ മാറിടങ്ങളിലും മാറ്റമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇതിനാല്‍ പ്രായമേറുമ്പോള്‍ മാറിടങ്ങള്‍ അയയും. ഇതല്ലാതെ തന്നെ പ്രസവശേഷവും ഗര്‍ഭകാലത്തും വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത്തരം അവസ്ഥയുണ്ടാകുന്നത് സാധാരണയാണ്. ഈ അവസ്ഥകളില്‍ മാറിടങ്ങള്‍ക്ക് കൃത്യമായ താങ്ങു നല്‍കേണ്ടത് ആവശ്യമാണ്. ഇതല്ലാതെ പെട്ടെന്ന് വല്ലാതെ തടി കുറയുന്നതും ഇതു പോലെ അമിതമായ തടിയെങ്കില്‍ മാറിടം തൂങ്ങുന്നതും സ്വാഭാവികമാണ്. ഇതുപോലെ മാറിട വലിപ്പം കൂടുതലെങ്കിലും മാറിടങ്ങള്‍ തൂങ്ങാനുള്ള സാധ്യതയുണ്ട്. മാറിടത്തിന് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ചില സ്വാഭാവിക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.
Samayam Malayalam natural tips to avoid sagging breasts
തൂങ്ങിയ മാറിടത്തിന് ഉറപ്പേകും വിദ്യ....


മസാജിംഗ്

ഇതിനുള്ള ഒരു വഴി മസാജിംഗ് ആണ്. താഴെ നിന്നും മുകളിലേയ്ക്ക് സ്തനങ്ങള്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും. മുകളില്‍ നിന്നും താഴേയ്ക്ക് എന്ന രീതിയില്‍ മസാജ് ചെയ്യരുത്. ഇത് മാറിടങ്ങള്‍ തൂങ്ങാനാണ് ഇട നല്‍കുക. എല്ലാ വശങ്ങളില്‍ നിന്നും ഇത് ചെയ്യാം. ഇതുപോലെ മസാജിംഗിന് ഒലീവ് ഓയില്‍ ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ഒലീവ് ഓയില്‍ ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ അടങ്ങിയതാണ്. ഇതു പോലെ തന്നെ ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു ചര്‍മം നന്നാക്കാനും ചര്‍മത്തിലെ ചുളിവുകളും ചര്‍മം അയയുന്നത് ഒഴിവാക്കാനും ഒലീവ് ഓയില്‍ മസാജ് ഏറെ നല്ലതാണ്.

യോഗാസന മുറകള്‍

ചില പ്രത്യേക യോഗാസന മുറകള്‍ മാറിടം അയയുന്നത് തടയാന്‍ സഹായിക്കുന്നവാണ്. പിന്നിലേയ്ക്ക കൈകള്‍ കൂപ്പി പിടിയ്ക്കുന്ന യോഗാ പൊസിഷന്‍, ബാലാനസ, പശ്ചിമോത്തനാസന, ഗരുഡാനസ, വീരഭദ്രാസ, ചതുരംഗാനസ, ഹസ്ത ഉത്താനാനസ, ഭുജംഗാസന എന്നിവയെല്ലാം തന്നെ ഈ ഗുണം നല്‍കുന്നവയാണ്. ഇതു പോലെ പ്രാണായാമം ഇത്തരം ഗുണം നല്‍കുന്നു. ഉളളിലേയ്ക്ക് ശക്തിയായി ശ്വാസമെടുക്കുന്നതും പുറത്തേയക്കു വിടുന്നതും നെഞ്ചിലെ മസിലുകള്‍ക്ക് ഗുണം നല്‍കും.

ഇതു പോലെ നല്ല ഡയറ്റ് പ്രധാനമാണ്. ഇതു പോലെ അമിത വണ്ണം ഒഴിവാക്കുക. എല്ലാ പോഷകങ്ങളും ലഭിയ്ക്കുന്ന രീതിയില്‍ ഭക്ഷണം കഴിയ്ക്കുക. ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിയ്ക്കുക. മാറിടങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിയ്ക്കുക. ഇതു പോലെ ബാലന്‍സ് പ്രശ്‌നങ്ങള്‍ മാറിടം തൂങ്ങാന്‍ കാരണമാകുന്നു. നേരം വൈകി ഉറങ്ങുന്നതും ആവശ്യത്തിന് ഉറക്കമില്ലാത്തതുമെല്ലാം തന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

​ഐസ് മസാജ്

ഐസ് മസാജ് ഏറെ നല്ലതാണ്. ഐസ് അയഞ്ഞ ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയയുന്നത് തടയാനും ഏറെ ഗുണകരമാണ്. ചര്‍മത്തിലെ ഏതു ഭാഗത്തും ഐസ് മസാജ് ഗുണം ചെയ്യുന്നതു പോലെ മാറിടം അയയാതിരിയ്ക്കാനും ഇതേറെ ഗുണം നല്‍കും. രണ്ടു കഷ്ണം ഐസ് എടുത്ത് സര്‍കുലാര്‍ രീതിയില്‍ മസാജ് ചെയ്യാം. ഇത് മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. ഇതിനു ശേഷം ഇത് തുടച്ചു കളഞ്ഞ് വയറിന് മേലേയുള്ള ഭാഗം അല്‍പം ഉയര്‍ന്ന രീതിയില്‍ അല്‍പനേരം മലര്‍ന്ന് കിടക്കുക.

ഉലുവ, എള്ള്, പെരുഞ്ചീരകം

ഇതു പോലെ ചില പ്രത്യേക തരം ഭക്ഷണ വസ്തുക്കള്‍ മാറിട വലിപ്പത്തിനും മാറിടങ്ങള്‍ അയയുന്നത് തടയാനും നല്ലതാണ്. ഉലുവ, എള്ള്, പെരുഞ്ചീരകം എന്നിവ അരച്ച് മാറിടത്തില്‍ പുരട്ടാം. ഇതു പോലെ മുട്ടയുടെ വെള്ള, കററാര്‍ വാഴ ജെല്‍ എന്നിവയെല്ലാം തന്നെ ഈ ഗുണം നല്‍കുന്നവയാണ്. ഇവയെല്ലാം മാറിടങ്ങള്‍ അയയുന്നത് തടയാന്‍ സഹായിക്കും. ഇവ പുരട്ടാം. എള്ളെണ്ണ കൊണ്ടോ ഉലുവയിട്ട ഓയില്‍ കൊണ്ടോ മസാജ് ചെയ്യാം. ഇതു പോലെ തന്നെ വൈറ്റമിന്‍ ഇ ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മാറിടം മസാജ് ചെയ്യുന്നതും ഗുണം നല്‍കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്