Please enable javascript.Anti Aging Face Packs,പ്രായം കൂടുന്നതിനനുസരിച്ച് മങ്ങിയ ചർമ്മ സൗന്ദര്യം വീണ്ടെടുക്കാൻ വഴികളുണ്ട് - simple anti aging skincare tips anyone can follow - Samayam Malayalam

പ്രായം കൂടുന്നതിനനുസരിച്ച് മങ്ങിയ ചർമ്മ സൗന്ദര്യം വീണ്ടെടുക്കാൻ വഴികളുണ്ട്

Lipi 3 Aug 2021, 12:08 pm
Subscribe

പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ചർമ്മത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയോ? പിഗ്മെന്റേഷൻ, വരകളും ചുളിവുകളും, ചർമ്മം തൂങ്ങുന്ന അവസ്ഥ, ഡാർക്ക് സർക്കിൾസ്, മുടിയുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം എങ്ങനെ നേരിടാം?

ഹൈലൈറ്റ്:

  • പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങും.
  • ചർമ്മത്തെ സംരക്ഷിക്കാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാം
wrinkle free skin
മങ്ങിയ ചർമ്മ സൗന്ദര്യം വീണ്ടെടുക്കാൻ വഴികളുണ്ട്
വാർദ്ധക്യത്തെ തടഞ്ഞു നിർത്താനാവില്ല. എന്നാൽ പ്രായമാകുന്നത് മൂലം ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ ഒരല്പം ശ്രദ്ധ നൽകിയാൽ ഒരു പരിധി വരെ തടഞ്ഞു നിർത്താനാകും. ഹോർമോൺ വ്യതിയാനം, മാനസിക പിരിമുറുക്കം, പോഷകാഹാര കുറവ്, പുകവലി, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി ഘടകങ്ങൾ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ചില പൊടിക്കകളിലൂടെ ചർമ്മ സൗന്ദര്യം വീണ്ടെടുക്കാം.
പ്രായം കൂടുന്തോറും നേരിടാവുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങൾ ഇവയാണ്:

വരകളും ചുളിവുകളും
പിഗ്മെന്റേഷൻ അഥവാ നിറവ്യത്യാസം
വലിഞ്ഞു തൂങ്ങിയ ചർമ്മം
കണ്ണിനു താഴെയുള്ള ഇരുണ്ട നിറം
മുടി കൊഴിച്ചിലും താരനും

പ്രായമാകുന്ന ലക്ഷണങ്ങൾ തടയാനാണെങ്കിലും അല്ലെങ്കിലും ചർമ്മത്തിന് സ്ഥിരമായ പരിചരണം ആവശ്യമാണ്, നമ്മുടെ ചർമ്മത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ധാരാളം പ്രകൃതിദത്ത ചേരുവകൾ ഉണ്ട്, അവ ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമ്മം സംരക്ഷിക്കാനും സഹായിക്കും.

കടലപ്പൊടിയും റോസ് വാട്ടറും

* രണ്ട് ടേബിൾ സ്പൂൺ വീതം കടലപ്പൊടി, റോസ് വാട്ടർ എന്നിവ ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക.
* ഇത് നിങ്ങളുടെ മുഖത്ത് മുഴുവൻ പുരട്ടി ചർമ്മത്തിൽ മൃദുവായി വൃത്താകൃതിയിൽ മസ്സാജ് ചെയ്യുക.
* ഉണങ്ങാൻ അനുവദിക്കുക. 15 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.
* തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ആഗ്രഹിക്കുന്ന എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾക്ക് അനുയോജ്യമാണ് ഈ മാസ്ക്. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ ഒരിക്കൽ ഇത് ഉപയോഗിക്കുക.

ഓറഞ്ച് തൊലിയും തൈരും

* ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും രണ്ട് ടേബിൾ സ്പൂൺ തൈരും എടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
* മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം.

തൈരും തേനും

തൈരിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന എൻസൈമുകളും ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് കരുവാളിപ്പ് നീക്കം ചെയ്യുകയും നിർജ്ജീവ ചർമ്മത്തെ പുറംതള്ളുകയും ചെയ്യുന്നു. അതേസമയം, തേൻ ചർമ്മത്തിലെ നിറവ്യത്യാസം പരിഹരിക്കാൻ സഹായിക്കുന്നു.

* രണ്ട് ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ എന്നിവ കലർത്തി ചർമ്മത്തിൽ കട്ടിയുള്ള പാളിയായി ഈ പാക്ക് പുരട്ടുക.
* ഇത് 15 മിനിറ്റ് വിടുക, തുടർന്ന് വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.
സൗന്ദര്യ സംരക്ഷണത്തിന് ഗ്രീൻ ടീ ഇങ്ങനെ ഉപയോഗിച്ചാൽ ഗുണം ഉറപ്പ്
ചർമ്മത്തിന്റെ ആരോഗ്യത്തിന് ശീലിക്കാവുന്ന ഭക്ഷണശീലങ്ങൾ

* ധാരാളം ആൽക്കലൈൻ അടങ്ങിയ പഴങ്ങളും ബ്രോക്കോളി, കാബേജ്, ഏത്തപ്പഴം, തണ്ണിമത്തൻ, ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ആഹാരങ്ങൾ എന്നിവയും തിരഞ്ഞെടുക്കുക.
*പാൽ, വറുത്ത ഭക്ഷണങ്ങൾ, സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും ചർമ്മം മങ്ങിക്കുന്നതിനും കാരണമാകുന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക.
*വിറ്റാമിനുകളായ എ, സി, ഡി 3, ബി കോംപ്ലക്സ് എന്നിവ മിക്കവാറും എല്ലാ ചർമ്മത്തിനും അത്യന്താപേക്ഷിതമാണ്, നിങ്ങൾക്ക് ഇതിന്റെ ഒരു കുറവുണ്ടെങ്കിൽ, അത് പരിഹരിക്കുവാൻ സപ്ലിമെന്റുകൾ കഴിക്കുക.

ഹോം ഫേഷ്യൽ ഉപകരണങ്ങൾ

ജേഡ് റോളേഴ്സ്: ഇത് ജേഡ് കല്ലിൽ നിന്ന് നിർമ്മിച്ച മുഖത്തിനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്, ഇത് ലിംഫറ്റിക് ഡ്രെയിനേജ് ഉണ്ടാക്കുന്നതിലൂടെ വീക്കവും നീർക്കെട്ടും കുറയ്ക്കുമെന്ന് പറയപ്പെടുന്നു. മൃദുവായ മർദ്ദം പ്രയോഗിക്കുക, നിങ്ങളുടെ മുഖത്തിന്റെ മധ്യഭാഗത്ത് നിന്ന് മുകളിലേക്കും പുറത്തേക്കും ചലിക്കുന്ന രീതിയിൽ ഈ റോളിംഗ് ഉപകരണം ഉപയോഗിക്കുക.

നൈറ്റ് ക്രീമുകൾ

രാത്രി സമയത്ത് ചർമ്മത്തിന്റെ പുനരുജ്ജീവനത്തിനുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ ഗ്ലൈക്കോളിക്, ഹൈലൂറോണിക്, കോജിക് ആസിഡ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കണം.

കേശ സംരക്ഷണം

മുടി കൊഴിച്ചിൽ കുറയ്ക്കാൻ

* ഉലുവ വെള്ളത്തിൽ കുതിർത്ത് രാത്രി മുഴുവൻ സൂക്ഷിക്കുക.
* പിറ്റേന്ന് രാവിലെ ഇത് നല്ല പേസ്റ്റാക്കി അരച്ച് തേങ്ങാപ്പാൽ കലർത്തുക.
* ഇത് നിങ്ങളുടെ മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക.
* ഈ പേസ്റ്റ് ഏകദേശം 30 മിനിറ്റ് തലയിൽ വയ്ക്കുക.
* ഇനി ഒരു ഷവർ ക്യാപ് ഉപയോഗിച്ച് തല മൂടാം.
* 30 മുതൽ 40 മിനിറ്റിനു ശേഷം ഇത് സാധാരണ വെള്ളത്തിൽ കഴുകുക.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ