ആപ്പ്ജില്ല

ഈ പോഷകങ്ങൾ നൽകൂ, മുടി പനങ്കുല പോലെ വളരും

മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലതാണ് പല ആളുകൾക്കും. എന്നാൽ ചില പ്രത്യേക വീട്ടുവൈദ്യങ്ങൾക്ക് മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. അത്തരത്തിൽ ചിലത് ഇതാ...

Samayam Malayalam 6 Aug 2021, 2:30 pm
മുടി കൊഴിച്ചിൽ? നരച്ച മുടി? പേൻ? താരൻ? ഇവയിലേതാണ് നിങ്ങളുടെ ഉറക്കം കെടുത്തുന്നത്? ഏതെങ്കിലും തരത്തിൽ മുടി വളർച്ചയെ ബാധിക്കുന്ന പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് മിക്കവരും. ചില പ്രത്യേക വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതിലൂടെയും മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്‌താൽ മുടി വളർച്ച ത്വരിതപ്പെടുത്താൻ കഴിയും.
Samayam Malayalam simple home remedies to treat different hair problems
ഈ പോഷകങ്ങൾ നൽകൂ, മുടി പനങ്കുല പോലെ വളരും


മുടിയുടെ പല വിധത്തിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വീട്ടുവൈദ്യങ്ങൾ നല്ലതാണ് എന്ന് കാലങ്ങൾക്ക് മുൻപ് തന്നെ തെളിയിക്കപ്പെട്ടതാണ്. എന്നാൽ അല്പം ക്ഷമ വേണമെന്ന് മാത്രം. വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് മുടി വളർച്ചയെ ബാധിക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാം.

​പേൻ ശല്യം ഒഴിവാക്കാം:

ആര്യ വേപ്പും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മിക്സ് ചെയ്യുക: ഇരുമ്പു പാത്രത്തിൽ കുറച്ച് കറിവേപ്പിലയും ആര്യവേപ്പിലയും ചൂടാക്കി പൊടിക്കുക, ഇതിലേക്ക് ഒരു ചെറിയ കപ്പ് വെളിച്ചെണ്ണ ചേർക്കുക. ഇത് നന്നായി തണുപ്പിക്കുക. ഈ എണ്ണ രാത്രിയിൽ തലയോട്ടി മുതൽ മുടിയുടെ അഗ്രഭാഗം വരെ മസാജ് ചെയ്യുക. രാവിലെ ചത്ത പേൻ നീക്കം ചെയ്യുന്നതിനായി മുടി ചീകിക്കൊടുക്കാം. പേനുകളെ പൂർണമായും നീക്കം ചെയ്യാൻ ഇത് സഹായിക്കും. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം.

​മുടി കൊഴിച്ചിൽ കുറയ്ക്കാൻ:

മൈലാഞ്ചിയിൽ കടുകെണ്ണ മിക്സ് ചെയ്യുക: ഏകദേശം 250 ഗ്രാം കടുകെണ്ണ എടുത്ത് ഒരു പാത്രത്തിൽ ചെറുതായി ചൂടാക്കുക. ഇതിലേക്ക് അറുപത് ഗ്രാം മൈലാഞ്ചി ഇലകൾ എടുത്ത് എണ്ണ ചൂടാകുമ്പോൾ ചേർത്തു കൊടുക്കുക. ഇപ്പോൾ ഈ മിശ്രിതം എണ്ണ ചൂടാകുന്നതുവരെ കുറഞ്ഞ തീയിൽ ചൂടാക്കുന്നത് തുടരുക. ഇത് തണുത്ത ശേഷം ഒരു നല്ല മസ്ലിൻ തുണിയിലൂടെ ഒരു ഗ്ലാസ് കുപ്പിയിലേക്ക് അരിച്ചെടുക്കുക. ഇത് രാത്രി മുഴുവൻ മുടിയിൽ തേച്ച് പിറ്റേന്ന് രാവിലെ കഴുകിക്കളയുക. പതിവായി ചെയ്യുന്നത് പ്രകടമായ വ്യത്യാസമുണ്ടാകും. ഒരാഴ്ച തുടർച്ചയായി ഉപയോഗിക്കുമ്പോൾ തന്നെ മുടികൊഴിച്ചിലിന്റെ തോത് കുറഞ്ഞു തുടങ്ങും.

​മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന്:

ആവണക്കെണ്ണയും വെളിച്ചെണ്ണയും കാപ്പിപ്പൊടിയും മിക്സ് ചെയ്യുക: ഒരു ഇരുമ്പ് പാത്രം ചൂടാക്കി ഇതിലേക്ക് വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്തിളക്കണം. ചൂടായി വരുമ്പോൾ രണ്ടു സ്പൂൺ കാപ്പി പൊടി ഇതിലേക്ക് ചേർക്കാം. 10 മിനിറ്റ് നന്നായി ഇളക്കണം. ശേഷം ഇത് തീയിൽ നിന്ന് മാറ്റി തണുക്കാനായി വെയ്ക്കുക. ശേഷം ശിരോചർമത്തിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടിവളർച്ച അതി വേഗത്തിലാക്കും. മൂന്നോ നാലോ ആഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് പ്രകടമായ മാറ്റമുണ്ടാക്കും. ചെറിയ മുടിയിഴകൾ കിളിർത്തു തുടങ്ങുന്നത് കാണാനാകും.

Also read: ഈ അവശ്യ എണ്ണകൾ വീട്ടിലുണ്ടോ? എങ്കിൽ മുഖക്കുരുവിനോട് പറയാം ഗുഡ് ബൈ

​മുടിയെ നരക്കാൻ വിടല്ലേ, ഇത് ചെയ്യൂ...

വെളിച്ചെണ്ണ - നെല്ലിക്ക മിശ്രിതം: മുടിയുടെ ആരോഗ്യത്തിന് ഏറെ മുൻപിലാണ് നെല്ലിക്ക. നെല്ലിക്ക പുറമെ പ്രയോഗിക്കുന്നതും കഴിക്കുന്നതും മുടി വളർച്ചയ്ക്കും ചർമ സൗന്ദര്യത്തിനും ഏറെ നല്ലതാണ്. നെല്ലിക്ക വെളിച്ചെണ്ണയോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നത് ഒരു പരിധി വരെ തടയും. അകാലനര അനുഭവിക്കുന്നവർക്ക് വളരെ പെട്ടെന്ന് ഫലം നൽകുന്ന ഒന്നാണ് വെളിച്ചെണ്ണ നെല്ലിക്ക മിശ്രിതം. ഇതിനായി കുറച്ച് നെല്ലിക്ക കഷ്ണങ്ങളാക്കി ഉണക്കുക. ഇത് നന്നായി പൊടിച്ചെടുക്കുക. ശേഷം 100 മില്ലി വെളിച്ചെണ്ണയിൽ ചേർത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക. ശേഷം അടുത്ത 15 ദിവസം പതിവായി ഈ എണ്ണ കുപ്പിയോടുകൂടെ വെയിലത്ത് വെക്കുക. ശേഷം എണ്ണ അരിച്ചെടുത്ത് തലയിൽ ഉപയോഗിക്കാം. നര മാറി കറുപ്പ് നിറത്തിലുള്ള മുടിയിഴകൾ ലഭിക്കാൻ ഇതുമാത്രം ചെയ്‌താൽ മതി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്