ആപ്പ്ജില്ല

ചിലവില്ലാതെ എളുപ്പത്തിൽ ചർമ്മത്തിന് തിളക്കം കൂട്ടാൻ ചില ഫേസ് പായ്ക്കുകൾ

ചർമ്മം തിളങ്ങാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില ഫേസ് പായ്ക്കുകളിത്. നല്ല ശ്രദ്ധയോടെ വേണം ചർമ്മ സംരക്ഷണത്തിനായി പായ്ക്കുകൾ തിരഞ്ഞെടുക്കാൻ. 

Authored byറ്റീന മാത്യു | Samayam Malayalam 26 Jul 2023, 1:23 pm
ചർമ്മത്തിന് തിളക്കം കിട്ടാൻ എന്തും ഏതും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പക്ഷെ ചില സമയത്തെങ്കിലും പരീക്ഷണങ്ങൾ പാളി പോകാറുണ്ടെന്നതാണ് യാഥാർത്ഥ്യം. എല്ലാ പായ്ക്കുകളും ചേരുവകളും എല്ലാവർക്കും അനുയോജ്യമാകില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഓരോ കാലാവസ്ഥ മാറുന്നത് അനുസരിച്ചും ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള ചർമ്മ സംരക്ഷണം നൽകാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്. പ്രകൃതിദത്തവും അതുപോലെ പാർശ്വഫലങ്ങളുമില്ലാത്ത പായ്ക്കുകളാണ് എപ്പോഴും ചർമ്മത്തിന് കൂടുതൽ നല്ലത്. കെമിക്കലുകൾ നിറഞ്ഞ ഉത്പ്പന്നങ്ങളെക്കാൾ ഇത്തരം പായ്ക്കുകളാണ് കൂടുതൽ നല്ലത്.
Samayam Malayalam simple homemade face packs for glowing skin
ചിലവില്ലാതെ എളുപ്പത്തിൽ ചർമ്മത്തിന് തിളക്കം കൂട്ടാൻ ചില ഫേസ് പായ്ക്കുകൾ


കറ്റാർവാഴ

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കറ്റാർവാഴ ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ, ധാതുക്കൾ,


അമിനോ ആസിഡുകൾ എന്നിവയുൾപ്പെടെ നിരവധി സംയുക്തങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും അതുപോലെ മുഖക്കുരു, പാടുകൾ എന്നിവയെല്ലാം മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ.

1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, രണ്ട് ടേബിൾ സ്പൂൺ പാൽപ്പാട, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലുമിട്ട് 20 മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക.

സ്വാഭാവിക നിറം വീണ്ടെടുക്കാൻ കടലമാവുകൊണ്ടൊരു ഫേസ് പാക്ക്

തൈര്

നല്ല ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരവും തൈരിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കം കൂട്ടാൻ വളരെയധികം നല്ലതാണ് തൈര്. ചർമ്മത്തിന് തിളക്കം കൂട്ടാനും നഷ്ടപ്പെട്ട് പോയ ഇലാസ്തികത വീണ്ടെടുക്കാനും ഈ പായ്ക്ക് ഏറെ നല്ലതാണ്.

അര കപ്പ് തൈരിൽ ഒരു ടീ സ്പൂൺ നാരങ്ങ നീരോ അല്ലെങ്കിൽ ഓറഞ്ചിൻ്റെ നീരോ ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്തിട്ട ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

പപ്പായ

പല നാട്ടിൽ പല പേരിൽ അറിയപ്പെടുന്നതാണ് പപ്പായ. എല്ലാ വീട്ടിലെയും പറമ്പിൽ ധാരാളമായി കണ്ടു വരാറുണ്ട പപ്പായ. ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് പപ്പായ നൽകുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എൻസൈമുകൾ മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു.

ഒരു ചെറിയ കഷണം പപ്പായയും 1 ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.

തക്കാളി

വിപണിയിൽ തക്കാളിയ്ക്ക് വില കൂടുതൽ ആണെങ്കിലും ചർമ്മ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാര മാർഗമാണ് തക്കാളി. ചർമ്മത്തിലെ നിറ വ്യത്യാസം, ടാൻ എന്നിവയെല്ലാം മാറ്റാൻ തക്കാളി സഹായിക്കും. നല്ലൊരു സ്ക്രബായി തക്കാളി പ്രവർത്തിക്കുന്നു.

2 ടീ സ്പൂൺ തക്കാളി നീരും, 3 ടീ സ്പൂൺ ബട്ടർ മിൽക്കും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു കോട്ടൺ ബോളിൽ മുക്കി മുഖത്തിടാം. മുഖത്തും കഴുത്തിലും ഈ മിശ്രിതം ഇട്ട ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

കടലമാവ്

എല്ലാ വീട്ടിലെയും അടുക്കളയിൽ കണ്ടു വരുന്ന കടലമാവ് ചർമ്മ സംരക്ഷണത്തിൽ ഏറെ പ്രധാനിയാണ്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും കുറയ്ക്കാൻ കടലമാവ് സഹായിക്കാറുണ്ട്. ചർമ്മം എക്സഫോളിയേറ്റ് ചെയ്യാൻ ഇത് ഏറെ സഹായിക്കും.

2 ടേബിൾ സ്പൂൺ കടലമാവ്, 1 ടേബിൾ സ്പൂൺ പാൽപ്പാട, അൽപ്പം നാരങ്ങ നീരും ചേർത്ത് പേസ്റ്റ് തയാറാക്കുക. ഇത് മുഖത്തും കഴുത്തിലുമിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.

English Summary: Skin glowing face packs

Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്