ആപ്പ്ജില്ല

ചുരുണ്ട മുടിക്കാർ ശ്രദ്ധിക്കൂ... ഈ കാര്യങ്ങളൊന്നും മുടിയിൽ ചെയ്യല്ലേ

അന്നും ഇന്നും എന്നും പെണ്ണിന് ചുരുളൻ മുടി അഴകാണ്. എന്നാൽ ചുരുണ്ട മുടി പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചുരുളൻ മുടിയിൽ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങൾ ഇതാ...

Lipi 8 Oct 2021, 4:53 pm

ഹൈലൈറ്റ്:

  • ചുരുണ്ട മടിയാണോ നിങ്ങളുടേത്? എങ്ങനെ പരിപാലിക്കാം?
  • ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam curly hair
ചുരുണ്ട മുടിക്കാർ ശ്രദ്ധിക്കൂ... ഈ കാര്യങ്ങളൊന്നും മുടിയിൽ ചെയ്യല്ലേ
ചുരുളൻ മുടി പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നീണ്ട മുടിയിൽ പ്രയോഗിക്കുന്ന കാര്യങ്ങളൊന്നും ചുരുണ്ട മുടിയിൽ ഫലപ്രദമാകില്ല. അതുകൊണ്ട് തന്നെ ചുരുണ്ട മുടിയുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏത് ചുരുണ്ട മുടിയും മനോഹരമാക്കാം.

ഈ കാര്യങ്ങൾ ചെയ്യാം

ചീപ്പ് തിരഞ്ഞെടുക്കുമ്പോൾ: ചുരുണ്ട മുടി ചീകാനായി സധാരണ ചീപ്പ് ഉപയോഗിക്കേണ്ട. പകരം പല്ലുകൾ തമ്മിൽ അകലം കൂടുതലുള്ള വലിയ ചീപ്പുകൾ ഉപയോഗിക്കാം. ചുരുണ്ട മുടിയിഴകൾ കെട്ടു പിണഞ്ഞു പോകാനുള്ള സാധ്യത കൂടുതലായാതിനാൽ ഇത്തരം പല്ലുകൾ അകന്ന ചീപ്പുകൾ ഉപയോഗിക്കുന്നത് മുടിയിഴകൾ പൊട്ടി പോകാതിരിക്കാൻ സഹായിക്കും.
വേണം സൾഫേറ്റ് രഹിത ഷാംപൂ: ചുരുൾ മുടി കഴുകാനായി സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാംപൂ മാത്രം വാങ്ങാനായി ശ്രദ്ധിക്കുക. നിങ്ങളുടെ മുടികളുടെ മൃദുത്വം നഷ്ടമാകതിരിക്കാനും അതിന്റെ പി.എച്ച്. മൂല്യം കൃത്യമായ അളവിൽ നിലനിർത്താനും സൾഫേറ്റ് രഹിത ഷാംപൂ സഹായിക്കും.

കണ്ടീഷണർ ഉപയോഗിക്കുമ്പോൾ: ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണർ ഉപയോഗം നിർബന്ധമാണ്. കണ്ടിഷണർ ഉപയോഗിക്കുമ്പോൾ മുടിയിൽ തേച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കുക. വിരലുകളോ അകന്ന പല്ലുകൾ ഉള്ള ഒരു ചീപ്പോ ഉപയോഗിച്ച് കെട്ടുപിണഞ്ഞ മുടികൾക്കിടയിലൂടെ നല്ലതുപോലെ ഇത് നല്ല രീതിയിൽ പുരട്ടി കൊടുക്കണം. മൂന്നോ നാലോ മിനിറ്റുകൾക്ക് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുടിയിഴകൾക്ക്‌ മൃദുത്വം നൽകുന്നതോടൊപ്പം നല്ല തിളക്കം ലഭിക്കാനും സഹായകമാകും.

മൃദുവായ ടവൽ: മുടി കഴുകിയ ശേഷം തുടയ്ക്കുന്നതിനായി മൃദുവായതും വൃത്തിയുള്ളതുമായ ടവൽ വേണം ഉപയോഗിക്കാൻ. പരുപരുത്ത ടവൽ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടി പൊട്ടിപ്പോകാൻ കാരണമാകുകയും ചെയ്യും.

ഹെയർ സിറം: മുടി കഴുകി തുടച്ചു കഴിഞ്ഞാൽ ഏതെങ്കിലും ഒരു നല്ല ഹെയർ സിറം പുരട്ടണം. ഇത് തിളക്കമുള്ള മുടിയിഴകൾ ലഭിക്കുന്നതിന് കാരണമാകും.

ഹെയർ ഡ്രയർ വേണ്ട: പതിവായി ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കുന്ന ശീലം ഉണ്ടോ? ഇത് മുടിക്ക് അത്ര നല്ലതല്ല പകരം സ്വാഭാവികമായ രീതിയിൽ ഉണങ്ങാൻ അനുവദിക്കുക. ഇങ്ങനെ ചെയ്യുന്നത് ഡ്രയർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ചൂടിനെ ഇല്ലാതാക്കും.

ഇടക്കിടക്ക് അറ്റം വെട്ടിയൊതുക്കുക: കൃത്യമായ ഇടവേളകളിൽ മുടിയുടെ അഗ്ര ഭാഗം അല്പം വെട്ടിയൊതുക്കാൻ ശ്രദ്ധിക്കുക, മുടിയിഴകളുടെ അറ്റം പിളരുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
ഈർപ്പം കൂടിയ കാലാവസ്ഥയിൽ മുടിയെ സ്നേഹിക്കാം ഇങ്ങനെ
ഈ കാര്യങ്ങൾ വേണ്ട

അമിതമായ ഷാംപൂ ഉപയോഗം: മുടി കഴുകുമ്പോൾ അമിതമായി ഷാംപൂ ഉപയോഗിക്കുന്ന ശീലം ഉണ്ടോ? എങ്കിൽ ഈ ശീലം ഉപേക്ഷിക്കണം, ഇല്ലെങ്കിൽ അത് നിങ്ങളുടെ മുടിയിഴകളുടെ തിളക്കവും ഭംഗിയും ഇല്ലാതാക്കും. ആഴ്ചയിൽ 2 തവണ മാത്രം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാനായി ശ്രദ്ധിക്കുക. പതിവായി ഷാംപൂ ഉപയോഗിക്കുന്നത്തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും ശിരോചർമം വരണ്ടതായി മാറുകയും ചെയ്യും. ക്രമേണ മുടി പൊട്ടി പോകാനും ഇത് കാരണമാകും.

കണ്ടീഷണർ ഉപയോഗിക്കാതിരിക്കുന്നത്: ഷാംപൂ ചെയ്ത ശേഷം നിർബന്ധമായും ഒരു കണ്ടീഷണർ ഉപയോഗിക്കുക. ഇല്ലെങ്കിൽ മുടി വരണ്ട് പോകാനും ഇഴകൾ പൊട്ടി പോകുന്നതിനും കാരണമാകും. ചുരുണ്ട മുടിയിൽ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ പൂർണമായും നീക്കം ചെയ്യരുത്. നേരിയ തോതിൽ അതിന്റെ അംശം മുടിയിൽ നിലനിൽക്കുന്ന തരത്തിലാവണം കഴുകി വൃത്തിയാക്കേണ്ടത്. ഇങ്ങന ചെയ്യുന്നത് മുടിയ്ക്ക് നല്ല മോയിസച്ചറൈസിംഗ് ഗുണം നൽകും.

വരണ്ട മുടി ചീകരുത്: ഒരുപാട് ഉണങ്ങിയ ശേഷം മുടി ചീകാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. ഇത് മുടിയിഴകൾ കെട്ടു പിണയാനും കൂട്ടമായി പൊട്ടി പോകാനും കാരണമാകും.

ഹെയർ സ്റൈലിംഗ് ഒഴിവാക്കുക: ചുരുണ്ട മുടികളിൽ ചൂട് ഉപയോഗിച്ച് പ്രത്യേക രീതിയിൽ സെറ്റ് ചെയ്യുന്നത് ഒഴിവാക്കുക. സ്വതവേ കെട്ടുപിണയുന്ന സ്വഭാവമുള്ള മുടിയിൽ അമിതമായി ചൂട് എല്ക്കുന്നത് മുടിയുടെ സ്വാഭാവിക ഭംഗി ഇല്ലാതാക്കും. മുടി കൂടുതൽ വരണ്ടുപോകാനും ഇത് കാരണമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്