ആപ്പ്ജില്ല

നിങ്ങളുടെ ജീവിതശൈലി മുഖക്കുരുവിന് കാരണമാകുന്നുണ്ടോ?

ഒരിക്കലെങ്കിലും മുഖക്കുരു വരാത്തവരായി ആരും കാണില്ല. മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? നമ്മുടെ ജീവിതശൈലി മുഖക്കുരുവിന് കാരണമാകുമോ?

Samayam Malayalam 5 Mar 2020, 4:17 pm
Samayam Malayalam Is your lifestyle causing the acne?

ഒരു ചെറിയ മുഖക്കുരു മതി ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കെടുത്താൻ. മുഖക്കുരു രൂപപ്പെടുന്നതിന്റെ കാരണമെന്താണ്? നമ്മുടെ രോമകൂപങ്ങളുടെ അടിഭാഗത്തുള്ള എണ്ണ ഗ്രന്ഥികളുടെ തടസ്സം മൂലമുണ്ടാകുന്ന ഒരു സാധാരണ പ്രശ്നമാണ് ഇത്. മുഖത്തെ അഴുക്ക് അല്ലെങ്കിൽ എണ്ണമയമുള്ള / കൊഴുപ്പുള്ള ഉൽ‌പന്നങ്ങൾ അല്ലെങ്കിൽ ചർമ്മത്തിലെ എണ്ണ എന്നിവ കാരണം ഈ തടസ്സം സംഭവിക്കാം. ഈ തടസ്സം മൂലം ചർമ്മത്തിന്റെ ഉള്ളിൽ എണ്ണ അടിഞ്ഞു കൂടുന്നതിനും, അതിലൂടെ മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.

വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ്, ചുവന്ന് പൊങ്ങിയ കുരുക്കൾ, പഴുപ്പ് നിറഞ്ഞ കുരുക്കൾ തുടങ്ങിയവയാണ് മുഖക്കുരുവിന്റെ അടയാളങ്ങൾ. ഇവ സാധാരണയായി കാണപ്പെടുന്ന ശരീരഭാഗങ്ങൾ മുഖം, നെഞ്ച്, കഴുത്ത്, പുറം എന്നിവിടങ്ങൾ ആണ്. മുഖക്കുരുവിന്റെ പ്രശ്നം നേരിടുന്നത് സാധാരണയായി പ്രായപൂർത്തിയാകുന്ന ആൺകുട്ടികളും പെൺകുട്ടികളും ആണ്.

Also read: മുഖകാന്തിക്ക് ബീറ്റ്‌റൂട്ട് എങ്ങനെ ഉപയോഗിക്കണം എന്നറിയാം

മുഖക്കുരുവിന്റെ കാരണങ്ങൾ

1) ജനിതകം - മാതാപിതാക്കൾ രണ്ടുപേർക്കും കൗമാരത്തിലോ ചെറുപ്പത്തിലോ മുഖക്കുരു ഉണ്ടായിട്ടുണ്ട് എങ്കിൽ, കുട്ടികൾക്കും മുഖക്കുരു ഉണ്ടാകുവാനുള്ള ഒരു ജനിതക മുൻ‌തൂക്കം ഉണ്ട്.

2) ഹോർമോൺ - പ്രായപൂർത്തിയാകുമ്പോൾ ശരീരത്തിൽ ആൻഡ്രോജന്റെ അളവ് വർദ്ധിക്കുന്നു. ആൻഡ്രോജൻ മുഖം, പുറം, നെഞ്ച് തുടങ്ങിയ ശരീരഭാഗങ്ങളിൽ മുഖക്കുരുവിന് കാരണമാകുന്ന സെബം ഉത്പാദനം വർദ്ധിപ്പിക്കുന്നു.

3) ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റം - ജീവിതശൈലിയിൽ വലിയ മാറ്റം, പുകവലി, മദ്യപാനം, ക്രമരഹിതമായ ഭക്ഷണരീതി, ഉറക്കക്കുറവ് എന്നിവ മൂലവും മുഖക്കുരു ഉണ്ടാകുന്നു.

4) സമ്മർദ്ദം - മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. മാനസിക സമ്മർദ്ദം വർദ്ധിക്കുന്നതും മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു.

5) സൗന്ദര്യവർദ്ധക വസ്തുക്കൾ - വിപണിയിൽ ലഭ്യമായ ചില സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം ചർമ്മത്തിൽ മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകുന്നു.

മുഖക്കുരു എങ്ങനെ ചികിത്സിക്കാം!

30-40 വയസ്സിനിടയിലുള്ള സ്ത്രീകൾക്കിടയിലും കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ് മുഖക്കുരു. ഇത് മുതിർന്നവർക്കുള്ള മുഖക്കുരു ആയതിനാൽ, ഇത് ഒരു നല്ല ചർമ്മ വിദഗ്ധൻ കൈകാര്യം ചെയ്യണം. അവർ മുഖക്കുരുവിനെ വിലയിരുത്തുകയും ഗ്രേഡ് ചെയ്യുകയും അതിനനുസരിച്ച് ചികിത്സ ആരംഭിക്കുകയും ചെയ്യും. പെൺ‌കുട്ടികൾ‌ ഉപയോഗിക്കുന്ന ഉൽ‌പ്പന്നങ്ങൾ‌ അവയ്‌ക്ക് അനുയോജ്യമായ രീതിയിൽ മാറ്റേണ്ടി വരും. അതിനാൽ, മുഖക്കുരുവിനെ ചികിത്സിക്കാൻ വിശദമായ ചരിത്രവും പരിശോധനയും വളരെ പ്രധാനമാണ്.

Also read: ആരും കൊതിക്കും സുന്ദര ചർമ്മത്തിന് ഇനി റോസ് ദളങ്ങൾ

സാധാരണയായി ജെല്ലുകൾ, ക്രീമുകൾ, കഴിക്കുവാനുള്ള മരുന്നുകൾ എന്നിവ മുഖക്കുരു ചികിത്സിക്കാൻ നൽകുന്നു. സുഷിരങ്ങളിലെ തടസ്സം അകറ്റുന്ന സാലിസിലിക്, ഗ്ലൈക്കോളിക് ആസിഡുകൾ അടങ്ങിയ നല്ല ഫെയ്സ് വാഷ് ഉപയോഗിക്കുന്നത് സഹായകമാകും. സാധാരണയായി ജെല്ലുകളിലും ക്രീമുകളിലും ബെൻസോയിൽ പെറോക്സൈഡ്, റെറ്റിനോൾ എന്നിവ അടങ്ങിയിരിക്കും, ഇത് മുഖത്ത് നിന്ന് മുഖക്കുരുവിനെ പുറന്തള്ളും. ചിലപ്പോൾ മുഖക്കുരു വളരെ കഠിനമാണെങ്കിൽ, ഡെർമറ്റോളജിസ്റ്റ് നിങ്ങൾക്ക് കഴിക്കുവാനുള്ള ഓറൽ ആൻറിബയോട്ടിക്കുകളും ചില റെറ്റിനോളുകളും നൽകുന്നതാണ്.

ക്ലിനിക് അധിഷ്ഠിത ചികിത്സകൾ / നടപടിക്രമങ്ങൾ ആയിട്ടുള്ള കെമിക്കൽ പീലിങ് അല്ലെങ്കിൽ മൈക്രോഡെർമബ്രെഷൻസ് പോലുള്ള ഹൈഡ്രാഫേഷ്യലുകൾ എന്നിവയും കുറച്ച് ആളുകൾ മുഖക്കുരു അകറ്റുവാനായി ചെയ്യാറുണ്ട്.

മുഖക്കുരുവരാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതും!

a) മുഖക്കുരു ഉണ്ടാവുന്നതിന്റെ പ്രധാന പങ്ക് ഭക്ഷണക്രമത്തിനും ജീവിതശൈലിക്കുമാണ്. ആരെങ്കിലും മുഖക്കുരു മൂലമുള്ള പ്രശ്നം നേരിടുന്നുണ്ടെങ്കിൽ, അവർ പഞ്ചസാരയുടെ ഉപഭോഗം കുറയ്‌ക്കേണ്ടതുണ്ട്, കൂടുതൽ പച്ച ഇലക്കറികൾ കഴിക്കുകയും, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യണം

b) വെള്ളത്തിന്റെ ഉപഭോഗം ഒരു ദിവസം 3 ലിറ്ററായി ഉയർത്തുകയും വർഷം മുഴുവനും ഇത് കൃത്യമായി നിലനിർത്തുകയും ചെയ്യുക.

Also read: വൈറ്റമിന്‍ ഇ ഓയില്‍ മുഖത്തു പുരട്ടിയാല്‍

c) എണ്ണമയം കൂടുതൽ അടങ്ങിയ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കരുത്. നോൺ-കോമഡോജെനിക് എന്ന് ലേബൽ ചെയ്ത എല്ലാ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് മുഖക്കുരു രഹിത ചർമ്മം ഉണ്ടാകുന്നതിന് നിങ്ങളെ സഹായിക്കും.

d) മുഖക്കുരു തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.

അവസാനമായി ഒരു കാര്യം, നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പിന്തുടരുക, നിങ്ങളുടെ ചർമ്മം മുഖക്കുരുവിൽ നിന്ന് ഉറപ്പായും രക്ഷ നേടുന്നതായിരിക്കും!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്