ആപ്പ്ജില്ല

മോയ്‌സ്ച്വറൈസർ പുരട്ടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?


Authored byഅഞ്ജലി എം സി | Samayam Malayalam 21 Jan 2023, 2:37 pm
ചർമ്മസംരക്ഷണം കൃത്യമായി നടത്തിയാൽ മാത്രമേ ചർമ്മത്തിന്റെ ആരോഗ്യം നമുക്ക് പരിപാലിക്കാൻ സാധിക്കുകയുള്ളൂ. ചർമ്മ സംരക്ഷണത്തിനായി നമ്മൾ പലരും പലതും ചെയ്യാറുണ്ട്. പ്രത്യേകിച്ച് മോയ്സ്ച്വറൈസർ പുരട്ടത്തവർ കുറവായിരിക്കും.
Samayam Malayalam you have to do these things before applying moisturizer
മോയ്‌സ്ച്വറൈസർ പുരട്ടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?


ചർമ്മത്തെ നല്ലപോലെ മോയ്സ്ച്വർ ചെയ്ത് വരണ്ട് പോകാതെ സംരക്ഷിക്കുന്നത് മോയ്സ്ച്വറൈസർ ആണ്. പലതരം മോയ്സ്ച്വറൈസർ തിരഞ്ഞെടുക്കുന്നവരുണ്ട്. മോയ്സ്ച്വറൈസർ പുരട്ടും മുൻപ് ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ആരോഗ്യകരമായ ഡയറ്റ് പിന്തുടരാം


ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ നല്ല ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. നമ്മൾ എന്ത് കഴിക്കുന്നുവോ അതാണ് നമ്മളുടെ ചർമ്മത്തിൽ പ്രകടമാകുന്നത്.

അതിനാൽ, അമിതമായി പഞ്ചസ്സാര കഴിക്കുന്നത്, ഉപ്പ് എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് പെട്ടെന്ന് പ്രായം തോന്നിപ്പിക്കുന്നതിലേയ്ക്കും മുഖക്കുരുവിന് കാരണവും ആകുന്നു.

നല്ല ആരോഗ്യകരമായ പച്ചക്കറികൾ, പഴം, പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ എന്നിവ കഴിക്കുന്നത് നല്ലതാണ്. അതുപോലെ, ജംഗ് ഫുഡ് ഒഴിവാക്കുന്നതും നല്ലതുതന്നെ.

നന്നായി വെള്ളം കുടിക്കാം


ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യം. ചർമ്മത്തെ നല്ലപോലെ മോയ്സ്ച്വർ ചെയ്ത് നിലനിർത്താൻ വെള്ളത്തിന് സാധിക്കും.

ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും, ചർമ്മത്തെ ശുദ്ധീകരിക്കാനും വെള്ളം കുടിക്കേണ്ടത് അനിവാര്യം തന്നെ. ഇത് ചർമ്മത്തിന് നല്ല തിളക്കം നൽകുന്നതിന് സഹായിക്കുന്നു.

എന്നും കുറഞ്ഞത 8 മുതൽ 10 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കും.

സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്


ചർമ്മത്തെ അൾട്രാവയ്ലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കും. ഇത് പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും ചർമ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ചർമ്മത്തിൽ രണ്ട് നിറം വരുന്നത് തടയുന്നതിനും ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിനാൽ, മേയ്ക്കപ്പ് ഇടുന്നതിന് മുൻപ് സൺസ്ക്രീൻ പുരട്ടുന്നത് നല്ലതാണ്.

നല്ലപോലെ ഉറങ്ങുക


ഉറക്കം കൃത്യമായി ലഭിച്ചാൽ മാത്രമാണ് നല്ല തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സാധിക്കൂ. നല്ല ഉറക്കം ലഭിച്ചാൽ പിറ്റേ ദിവസം നല്ല ഫ്രഷ് ലുക്ക് ലഭിക്കുന്നു. അതിനു ശേഷം മേയ്ക്കപ്പ് ഇട്ടാൽ മുഖം നല്ല ഗ്ലോ ചെയ്ത് നിലനിൽക്കും.

അതിനാൽ, ഒരു ദിവസം കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ ഉറങ്ങേണ്ടത് അനിവാര്യം. നല്ല ഉറക്കം സ്ട്രെസ്സ് കുറയ്ക്കുന്നതിനും ഇത് ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും സഹായിക്കുന്നു.

കണ്ണിന് ചുറ്റുമുള്ള കറുപ്പ്, ചർമ്മത്തിലെ നിറം മങ്ങൽ എന്നിവയെല്ലാം മാറ്റിയെടുക്കാൻ നല്ല ഉറക്കത്തിന് സാധിക്കും.

വീട്ടിലെ സാധനങ്ങൾ തന്നെ ഉപയോഗിക്കാം


ചർമ്മ സംരക്ഷണത്തിന് തികച്ചും നാച്വറലായി വീട്ടിൽ തന്നെയുള്ള സാധനങ്ങൾ നമുക്ക് ഉപയോഗിക്കാം. വെള്ളരിക്ക, പഴം, പപ്പായ, കറ്റാർവാഴ എന്നിവയെല്ലാം തന്നെ ചർമ്മത്തിന് നല്ലത് തന്നെ.

തികച്ചും നാച്വറലായതിനാൽ ചർമ്മത്തിന് പാർശ്വഫലങ്ങൾ കുറവായിരിക്കും. നിങ്ങൾക്ക് ധൈര്യമായി ഉപയോഗിക്കാനും സാധിക്കും. നല്ല ഫലവും ഇത് നൽകും.

സ്ക്രബിംഗ്


ചർമ്മത്തിൽ മോയ്സ്ച്വറൈസർ പുരട്ടുന്നതിന് മുൻപ് സ്ക്രബ് ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമാണ് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സാധിക്കൂ. ഇത് പുതിയ ചർമ്മ കോശങ്ങൾ വരുന്നതിന് സഹായിക്കുന്നു.

മുഖത്തിന് നല്ല തിളക്കവും മുഖത്തെ ചുളിവുകൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ആഴ്ച്ചയിൽ ഒരിക്കൽ ചെയ്യുന്നത് നല്ലതാണ്. എന്നും ചെയ്യേണ്ട ആവശ്യമില്ല. സ്ക്രബ് ചെയ്തതിന് ശേഷം മുഖത്ത് മോയ്സ്ച്വറൈസർ പുരട്ടുന്നത് കൂടുതൽ ഗുണം നൽകും.
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്