Please enable javascript.Footwear For Monsoon Season,മഴക്കാലത്ത് ഇനി ഈ ചെരുപ്പുകള്‍ ധരിക്കാം - how to choose right footwear in monsoon - Samayam Malayalam

മഴക്കാലത്ത് ഇനി ഈ ചെരുപ്പുകള്‍ ധരിക്കാം

Authored byഅഞ്ജലി എം സി | Samayam Malayalam 8 Jun 2023, 10:09 pm
Subscribe

മഴക്കാലം വന്നിരിക്കുകയാണ്. ഈ സമയത്ത് പുറത്തേയ്ക്ക് ഇറങ്ങുന്നതിന് മുന്‍പ് ഏത് വസ്ത്രം ധരിക്കണം, എന്ന് ചിന്തിക്കുന്നത് പോലെ തന്നെ ചെരുപ്പിന്റെ കാര്യത്തിലും കുറച്ച് ശ്രദ്ധ അനിവാര്യമാണ്.

ഹൈലൈറ്റ്:

  • ചെരുപ്പ് തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നോക്കാം
  • വിലയില്‍ കാര്യമില്ല
footwear
വേനല്‍ക്കാലത്ത് പലരും ഷൂസ് ധരിക്കാനായിരിക്കും ഇഷ്ടപ്പെടുക. കാരണം, ഇത് കാലിന് നല്ല കവറേജ് നല്‍കുകയും കരുവാളിപ്പ് വീഴാതിരിക്കാനും അതുപോലെ, കാല്‍ വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍, ഇതേ ചെരുപ്പുകള്‍ തന്നെ നമ്മള്‍ക്ക് മഴക്കാലത്തും ഉപയോഗിക്കാന്‍ സാധിക്കില്ല. മഴക്കാലത്ത് പാദങ്ങളെ സംരക്ഷിച്ച് കൊണ്ട് തന്നെ കുറച്ച് സ്റ്റൈല്‍ ആയി ചെരുപ്പ് ധരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.
മെറ്റീരിയല്‍

മഴക്കാലത്ത് ചെരുപ്പ് തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും വളരെ പെട്ടെന്ന് പൊട്ടിപോകുന്ന തിരത്തിലുള്ള ചെരുപ്പ് മെറ്റരിയല്‍ എടുക്കരുത്. എപ്പോഴും ഫ്‌ലിപ്പ് ഫ്‌ലോപ്പ് ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ഏത് വസ്ത്രത്തിന്റെ കൂടേയും ഇടാന്‍ സാധിക്കും. ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.
സ്‌റ്റൈല്‍ ചെയ്യുമ്പോള്‍

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിനൊത്ത് ചെരുപ്പ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഭംഗി മാത്രം നോക്കി ചെരുപ്പ് തിരഞ്ഞെടുക്കരുത്. ചെരിപ്പിന്റെ ക്വാളിറ്റിയും അതുപോലെ, മഴയത്ത് പൊട്ടാതെ ധരിക്കാന്‍ സാധിക്കുന്നവയാണോ എന്നും ഉറപ്പ് വരുത്തുക. അതുപോലെ, നിങ്ങള്‍ക്ക് വസ്ത്രത്തിന ചേരുന്ന നിറത്തിലുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

ഡിസൈന്‍ ഉള്ളത്

ഡിസൈന്‍ ഉള്ള ചെരുപ്പ് തിരഞ്ഞെടുത്താല്‍ കാലിന് അഴക് കൂട്ടുമെങ്കിലും മഴക്കാലത്ത് ഇതില്‍ അഴുക്ക് പിടിപെടാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, തന്നെ ഇത് വൃത്തിയാക്കി എടുക്കുക എന്നതും കുറച്ച് പണിപ്പെട്ട കാര്യമായിരിക്കും. പരമാവധി പ്ലെയ്ന്‍ ആയിട്ടുള്ള ചെരിപ്പ് തിരഞ്ഞെടുകാന്‍ ശ്രദ്ധിക്കാം. അതുപോലെ തന്നെ കാലില്‍ അലര്‍ജി ഉണ്ടാക്കുന്ന വിധത്തിലുള്ളതും മുറിവ് ഉണ്ടാക്കുന്ന വിധത്തിലുള്ളതുമായ ചെരിപ്പ് ഒഴിവാക്കാം. കാരണം, വെള്ളത്തിലൂടെ എലി മൂത്രമെല്ലാം ഒഴുകി വരാം. ഇത് മുറിവിലൂടെ ശരീരത്തില്‍ കയറാം.

ഷൂസ്

മലക്കാലത്ത് ഒട്ടും ധരിക്കാന്‍ നല്ലതല്ലാത്ത ചെരുപ്പ് ഷൂസ് തന്നെയാണ്. വേഗത്തില്‍ കേടാകും എന്നത് മാത്രമല്ല, ഇത് കാലില്‍ ദീര്‍ഘനേരം നനവ് നില്‍ക്കുന്നതിനും അണുക്കള്‍ പെരുകി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. അതിനാല്‍, പ്ലാസ്റ്റിക്കിന്റെ ആയാല്‍ പോലും ഷൂസ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

ചെളി തെറിക്കാത്തത്

മഴക്കാലത്ത് ചെരുപ്പ് ധരിച്ച് പുറത്തിറങ്ങിയാല്‍ പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ചെരുപ്പില്‍ നിന്നും വസ്ത്രങ്ങളിലേയ്ക്ക് ചെളി തെറിക്കുന്നത്. ഇത്തരം പ്രശ്‌നം ഇല്ലാതിരിക്കാന്‍ പുറക് വശത്ത് ടൈ ചെയ്യാന്‍ സാധിക്കുന്ന ചെരുപ്പ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, നല്ലപോലെ ലൂസ് ആയിട്ടുള്ള ചെരിപ്പും ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

പൈസ

സ്‌കൂളില്‍ പോകുമ്പോഴും ഓഫീസ് ആവശഅയത്തിനും നിങ്ങള്‍ക്ക് സാധാ ചെരുപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി അധികം പൈസയും ചെലവാക്കേണ്ടതില്ല. അധികം പൈസ ചെലവാക്കിയാല്‍ ദീര്‍ഘകാലം നിലനില്‍ക്കും എന്നതില്‍ അടിസ്ഥാനമില്ല. എന്നാല്‍, ഇത്തരം കാലാവസ്ഥയ്ക്ക് പറ്റിയ ചെരുപ്പുകള്‍ ഇറക്കുന്ന ചില ബ്രാന്റുകളുണ്ട്. അവ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുമെങ്കില്‍ വാങ്ങിക്കുന്നത് നല്ലതാണ്.

വസ്ത്രങ്ങൾക്കൊപ്പം വാച്ചുകൾ സ്റ്റൈൽ ചെയ്യാൻ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
നിറം

നിറങ്ങളുടെ കാര്യത്തിലും കുറച്ച് ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യം തന്നെ. പെട്ടെന്ന് ചെളി പിടിക്കുന്നത്, അല്ലെങ്കില്‍ കറ പിടിക്കുന്നതായിട്ടുള്ള ചെരിപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത് ചെരപ്പിന്റെ ലുക്ക് തന്നെ വേഗത്തില്‍ കെടുത്തുന്നു. അതിനാല്‍, കുറച്ച് ഡാര്‍ക്ക് വര്‍ണ്ണത്തിലുള്ള ചെരുപ്പ് എടുക്കുന്നതായിരിക്കും നല്ലത്.
അഞ്ജലി എം സി
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ