ആപ്പ്ജില്ല

നിങ്ങളുടെ ഇരിപ്പും നിൽപ്പും നടപ്പും ശരിയാണോ?

ഒരാളുടെ നിൽപ്പും നടപ്പും ഇരുപ്പും രീതികൾ എല്ലാം ആ വ്യക്തിയുടെ ആരോഗ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സൂചനകളാണ്. ശരീരഭാവം നേരെയാക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ ഇതാ.

Lipi 28 Dec 2021, 10:28 am

ഹൈലൈറ്റ്:

  • അനാരോഗ്യകരമായ നില്പ്, ഇരുപ്പ് രീതികൾ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
  • ഒരു നല്ല ഭാവം സ്കാപുലാർ, കോർ ബലം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും
  • ആരോഗ്യകരമായ ഒരു ഭാവം അർത്ഥമാക്കുന്നത് വഴക്കമുള്ളതും ശക്തവുമായ പേശികളുടെ സാന്നിധ്യമാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam body posture
ശരീരഭാവം മെച്ചപ്പെടുത്താൻ ചില വ്യായാമങ്ങൾ
''നേരെ നിൽക്ക്, നട്ടെല്ല് നിവർത്തി ഇരിക്ക് , നേരെ നോക്കി നടക്ക്...‘’ ഇങ്ങനെ നിൽപ്പും നടപ്പും ശരിയാക്കാൻ കുട്ടിക്കാലത്ത് ധാരാളം ഉപദേശങ്ങൾ കേട്ടവരായിരിക്കും എല്ലാവരും. എന്നാൽ കുഞ്ഞുനാളിൽ കേട്ടിരുന്ന ഈ നിർദേശങ്ങൾ തീർത്തും അരോചകമായി തോന്നിയിട്ടുമുണ്ടാകും. കേൾക്കുമ്പോൾ അസ്വസ്ഥത തോന്നുമെങ്കിലും ഒരാളുടെ വ്യക്തിത്വം ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും നല്ല മാറ്റം കൊണ്ടുവരാനായിരുന്നു ഈ ഉപദേശങ്ങൾ. നമ്മുടെ നില്പും നടപ്പുമെല്ലാം ആത്മവിശ്വാസത്തിന്റെയും ആരോഗ്യത്തിന്റെയും സൂചകങ്ങളാണ്. അതായത് മാനസികവും ശാരീരികവുമായ കരുത്ത് നിർണയിക്കുന്നതിൽ ഒരാളുടെ ഭാവത്തിന് വലിയ പങ്കുണ്ട്.
നല്ല ഭാവത്തിൻറെ പ്രാധാന്യം:

*രക്തചംക്രമണം മെച്ചപ്പെടുത്തുന്നത് കാരണം പേശികൾക്ക് ആയാസം നൽകുകയും പേശിവേദന തടയാൻ സഹായിക്കുകയും ചെയ്യുന്നു.

*നട്ടെല്ലിന് പരിക്കുകൾ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, സന്ധി വേദന എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

*നടുവേദന, കഴുത്ത് വേദന, തോളിൽ വേദന, തലവേദന എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

*ഒരാളുടെ ഊർജ്ജ നില, ശ്വാസകോശ ശേഷി, രക്തചംക്രമണ, ദഹന ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും നല്ല നില്പ് രീതികൾ സഹായിക്കുന്നു.

*ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുന്നതിനാൽ മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.

മികച്ച പോസ്ച്ചർ നിലനിർത്താൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ ഇതാ:
ഫിറ്റ്നസ് സ്വന്തമാക്കാൻ ആദ്യം ഒഴിവാക്കണം ഈ ശീലങ്ങൾ
ഗ്ലൂട്ട് സ്ക്വീസ് (Glute squeeze):

ഈ വ്യായാമം നിങ്ങളുടെ ഭാവം മെച്ചപ്പെടുത്തും. ചെയ്യേണ്ട രീതി:

*ഏറ്റവും സുഖപ്രദമായ രീതിയിൽ മലർന്ന് കിടക്കുക

*ശേഷം കാൽപ്പാദങ്ങൾ തറയിൽ അമർത്തി വെച്ച ശേഷം കാൽ മുട്ടുകളും നിതംബ ഭാഗവും ഉയർത്തുക.

*ശേഷം ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് നിതംബ ഭാഗം ഉയർത്തുക.

*10 സെക്കന്റ് നേരം ഈ രീതിയിൽ തുടർന്ന ശേഷം പതുക്കെ പഴയ രീതിയിലേക്ക് തിരിച്ചു വരിക.

*ഈ രീതി പല തവണ ആവർത്തിക്കുക
ഇടുപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാം, പ്ലാങ്ക് എക്സർസൈസ് ചെയ്തോളൂ
പ്ലാങ്ക്

മികച്ച ശാരീരിക വടിവിന് പ്ലാങ്ക് ചെയ്യുന്നത് നല്ലതാണ്.

*ആദ്യം കൈ മുട്ടുകളും കാൽ പാദങ്ങളും തറയിൽ ഊന്നി ശരീരം പതുക്കെ തറയിൽ നിന്ന് ഉയർത്തുക.

*നിങ്ങളുടെ കാലുകൾ നിങ്ങളുടെ ഇടുപ്പിൽ നിന്ന് അൽപ്പം അകലെ വയ്ക്കുക.

*നിങ്ങളുടെ ഇടുപ്പ് മുകളിലേക്ക് ഉയർത്തി ശ്വസിക്കുക.

*നിങ്ങളുടെ ഇടുപ്പ് പ്രാരംഭ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുമ്പോൾ 10 സെക്കൻഡ് അമർത്തിപ്പിടിക്കുക.

ചെസ്റ്റ് ഓപണർ:

ഈ വ്യായാമം നിങ്ങളുടെ അരയ്ക്ക് മുകളിലുള്ള ശരീര ഭാഗം മികച്ച രീതിയിൽ നിലനിർത്താൻ കഴിയും. ചെയ്യേണ്ട വിധം:

*ആദ്യം നേരെ നിൽക്കുക.

*ശേഷം നിങ്ങളുടെ കാലുകൾ ഇടുപ്പിന്റെ വീതിയ്ക്ക് സമാനമായി അകലെ വയ്ക്കുക.

*ശ്വാസമെടുത്തുകൊണ്ട് നിങ്ങളുടെ നെഞ്ച് പുറത്തേക്ക് തള്ളുകയും നിങ്ങളുടെ കൈകൾ പിന്നിലേക്ക് കൊണ്ടുവരികയും ചെയ്യുക.

*അല്പ സമയത്തിന് ശേഷം നിങ്ങളുടെ നെഞ്ച് പ്രാരംഭ സ്ഥാനത്തേക്ക് കൊണ്ടുവരുമ്പോൾ ശ്വാസം പുറത്ത് വിടുക.

*ഈ രീതി കുറച്ചു നേരം ആവർത്തിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്