Please enable javascript.Benefits Of Surya Namaskar,ദിവസേന സൂര്യ നമസ്‌ക്കാരം ചെയ്യണം എന്ന് പറയുന്നത് ഇതുകൊണ്ടാണ് - what are the health benefits of surya namaskar - Samayam Malayalam

ദിവസേന സൂര്യ നമസ്‌ക്കാരം ചെയ്യണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്

Authored byഅഞ്ജലി എം സി | Samayam Malayalam 16 Jun 2023, 5:32 pm
Subscribe

ദിവസനേ സൂര്യ നമസ്‌ക്കാരം ചെയ്ത് ശീലിച്ചാല്‍ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അവയില്‍ ചിലതുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടാം.

ഹൈലൈറ്റ്:

  • മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് നല്ലതാണ്
  • ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര
surya namaskar
സൂര്യ നമസ്‌ക്കാരം ചെയ്യുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. യോഗയില്‍ തന്നെ നമ്മളുടെ ശരീരത്തിന് ഒരു ഫുള്‍ ബോഡി വര്‍ക്കൗട്ട് നല്‍കുന്ന ഒരു വ്യായാമം കൂടിയാണ് സൂര്യ നമസ്‌ക്കാരം. ഒരു ദിവസം എത്രത്തോളം ചെയ്യുന്നുവോ അത്രത്തോളം ശരീരത്തിന് വഴക്കവും അതുപോലെ നല്ല ആരോഗ്യവും നിലനിര്‍ത്താന്‍ നമ്മള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ സൂര്യ നമസ്‌ക്കാരം ചെയ്താല്‍ ആരോഗ്യത്തിന് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
മാനസികാരോഗ്യം

ഒരു വ്യക്തിയ്ക്ക് ശാരീരികമായി മാത്രമല്ല, മാനസികമായും നല്ല ആരോഗ്യം വേണം. ഇത്തരത്തില്‍ നല്ല മാനസികാരോഗ്യം വികസിപ്പിച്ചെടുക്കാന്‍ സൂര്യനമസ്‌ക്കാരം ചെയ്ത് ശീലിക്കുന്നത് വളരെ നല്ലതാണ്. സൂര്യ നമസ്്ക്കാരം ചെയ്താല്‍ ഇത് ഉറക്കക്കുറവ് പരിഹരിക്കാനും അതുപോലെ, സ്‌ട്രെസ്സ് കുറയ്ക്കാനും സഹായിക്കുന്നു. ഇത്തരത്തില്‍ സ്‌ട്രെസ്സ് കുറയുമ്പോള്‍ തന്നെ ഒരാള്‍ക്ക് പാതി ആശ്വാസം ലഭിക്കുന്നു എന്ന് പറയാം.
ശരീരഭാരം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസനേ ചെയ്ത് ശീലിക്കാവുന്ന ഒരു വ്യായാമം കൂടിയാണ് സൂര്യനമസ്‌ക്കാരം. ഇത് ശരീരത്തിലെകൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ വയര്‍ കുറയ്ക്കാനും ശരീരപേശികളെ ബലപ്പെടുത്തി എടുക്കാനും സഹായിക്കുന്നു.

ചര്‍മ്മം

ഏതൊരു വ്യക്തിയും സ്ഥിരമായി വ്യായാമം ചെയ്യാന്‍ ആരംഭിക്കുന്നതോടെ ചര്‍മ്മം നല്ല ക്ലിയറായി കിട്ടുകയും നല്ല തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചര്‍മ്മത്തിന് നല്ല നിറവും തിളക്കവും മാത്രമല്ല, ചര്‍മ്മത്തലെ ചുളിവുകള്‍ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തിന് നല്ല യുവത്വം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ഫ്‌ലക്‌സിബിള്‍

നമ്മളുടെ ശരീരം വളച്ച് വളരെ പെട്ടെന്നൊന്നും പലര്‍ക്കും പല കാര്യങ്ങളുംചെയ്യാന്‍ സാധിച്ചെന്ന് വരികയില്ല. എന്നാല്‍, സൂര്യ നമസ്‌ക്കാരം സ്ഥിരമായി ചെയ്യുന്നവരുടെ ബോഡിയും അത്രയ്ക്ക് ഫ്‌ലക്‌സിബിള്‍ ആയിരിക്കും. ഇവരുടെ പേശികള്‍നല്ല ഫ്‌ലക്‌സിബിള്‍ ആയിരിക്കും.

ജീവിതശൈലീ രോഗങ്ങള്‍

സ്ഥിരമായി സൂര്യനമസ്‌ക്കാരം ചെയ്യുന്നവരില്‍ ജീവിതശൈലീ രോഗങ്ങളും കുറവായിരിക്കും. പ്രത്യേകിച്ച് ഇവരില്‍ കൊളസ്‌ട്രോള്‍ കുറവായിരിക്കും. അതുപോലെ തന്നെ, പ്രമേഹം, അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം എന്നിവയും ഇവരില്‍ കുറവ് തന്നെ.

ഇത്തരം രോഗാവസ്ഥകള്‍ ബാലന്‍സ് ചെയ്ത് നിലനിര്‍ത്താന്‍ സാധിക്കുന്നതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്. ഇത് കൂടാതെ, സ്‌ട്രോക്ക് പോലെയുള്ള അസുഖങ്ങള്‍ വരാതിരിക്കാനും ഇത് സഹായിക്കും.

വര്‍ക്കിനിടയില്‍ അമിതമായി ക്ഷീണം തോന്നുന്നുവോ? മാറ്റിയെടുക്കാന്‍ ഇതാ കിടിലന്‍ ടിപ്‌സ്
ദഹനം

ശരീരത്തില്‍ കൃത്യമായി ദഹനം നടന്നില്ലെങ്കില്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച് വയര്‍ ചീര്‍ത്ത് വരുന്നത്, അതുപോലെ, തടി വെക്കുന്നത് അങ്ങിനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും മലബന്ധം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാതിരിക്കാനും ഇത് സഹായിക്കും.
അഞ്ജലി എം സി
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ