ആപ്പ്ജില്ല

വെളുത്തുളളി ചില്ലറക്കാരനല്ല..ഒൗഷധഗുണങ്ങളേറെയാണ്

മഗ്നീഷ്യം, ഫോസ്ഫറസ്,വൈറ്റമിന്‍ ബി, കാത്സ്യം, പൊട്ടാസിയം. തുടങ്ങി ശരീരത്തിനാവശ്യമായ ഘടകങ്ങളെല്ലാം വെളുത്തുള്ളിയിലുണ്ട്.

TNN 9 Jan 2018, 5:34 pm
വെളുത്തുള്ളിയും ആരോഗ്യവും തമ്മിലുളള ബന്ധം ചെറുതല്ല .ഗ്യാസ്ട്രബിള്‍ മുതല്‍ ക്യാന്‍സര്‍ വരെ ഭേദപ്പെടുത്താനുളള ഒൗഷധ ഗുണങ്ങള്‍ വെളുത്തുളളിയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി ഒാക്സിഡന്‍റുകളുടെ കലവറ കൂടിയാണ് വെളുത്തുളളി.
Samayam Malayalam  health benefits of garlic
വെളുത്തുളളി ചില്ലറക്കാരനല്ല..ഒൗഷധഗുണങ്ങളേറെയാണ്


മഗ്നീഷ്യം, ഫോസ്ഫറസ്,വൈറ്റമിന്‍ ബി, കാത്സ്യം, പൊട്ടാസിയം. തുടങ്ങി ശരീരത്തിനാവശ്യമായ ഘടകങ്ങളെല്ലാം വെളുത്തുള്ളിയിലുണ്ട്. വെളുത്തുളളിയുടെ ഒൗഷധ ഗുണങ്ങളിവയാണ്.

1. അര്‍ബുദത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനു പുറമേ കൊളസ്‌ട്രോള്‍ കുറച്ച് അതുവഴി ഹൃദയാഘാത സാധ്യത കുറക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധ്യമാവുമെന്ന് തെളിഞ്ഞിട്ടുണ്ട്.

2.ദഹനക്കുറവിന് വെളുത്തുളളി ചതച്ചു കഴിക്കുകയോ ചുട്ട് കഴിക്കുകയോ ചെയ്യാവുന്നതാണ്

3.ആര്‍ത്തവ സംബന്ധ പ്രശ്നങ്ങളുളളവര്‍ വെളുത്തുളളി ,മുതിര, എള്ള് എന്നിവ ചേര്‍ത്ത് വേവിച്ച വെളളം കുടിക്കുന്നത് ഉത്തമമാണ്

4 ഫംഗസ് ബാധയുളളവര്‍ക്കും വാത കഫ രോഗങ്ങള്‍ക്കും വെളുത്തുളളി ഉത്തമമാണ്.

5 മുടി വളര്‍ച്ചയ്ക്ക് ദിവസം രണ്ടു മുതല്‍ മൂന്നു അല്ലി വരെ വെളുത്തുളളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം


വെളുത്തുളളിയുടെ ഒൗഷധഗുണങ്ങള്‍ ഏറെയാണെങ്കിലും ആസ്തമ രോഗികളും ഹൃദയാഘാതം വന്നവരുമെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വെളുത്തുളളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്