ആപ്പ്ജില്ല

നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ

ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങൾ വളരെ വലുതാണ്. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് എങ്ങനെ സഹായിക്കുന്നു എന്ന് അറിയാമോ? തുടർന്ന് വായിക്കുക.

Lipi 12 Mar 2021, 1:24 pm

ഹൈലൈറ്റ്:

  • നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകും?
  • പോഷകങ്ങളുടെ കലവറയാണ് നെയ്യ്
  • ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam health benefits of ghee
നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
നമ്മുടെ നല്ല ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി റൊട്ടി, ചപ്പാത്തി, ലഡ്ഡൂ എന്നിവയിലെല്ലാം നമ്മുടെ അമ്മമാർ നെയ്യ് ചേർക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആയുർവേദത്തിൽ കാലാകാലങ്ങളായി ഏറ്റവും വിലമതിക്കപ്പെടുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളിൽ ഒന്നാണ് നെയ്യ്. എന്നാൽ പലരും ഒരല്പം മടിയോടെയാണ് നെയ്യ് കഴിക്കാൻ എടുക്കുന്നത്. വണ്ണം കൂടുമോ എന്ന ഭയം! എന്നാൽ നെയ്യ് നൽകുന്ന ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഈ മാന്ത്രിക ചേരുവ നിങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
അവയുടെ അസാധാരണമായ ആരോഗ്യ ഗുണങ്ങൾ കാരണം, നമ്മുടെ സ്വന്തം നെയ്യ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകാരം നേടിയിരിക്കുന്നു. ചിലർ ‘ദ്രാവക സ്വർണ്ണം' ആയിട്ടു വരെ കണക്കാക്കുന്ന നെയ്യ് ഒരു പോഷക കലവറയാണ് എന്ന് മാത്രമല്ല വിദഗ്ദ്ധർ വളരെയധികം ശുപാർശ ചെയ്യുന്ന ഒരു പ്രധാന ഇന്ത്യൻ ഭക്ഷണ ചേരുവയുമാണ്.

ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങൾ വളരെ വലുതാണ്. അതിനാൽ, അതിന്റെ അസാധാരണമായ പോഷകമൂല്യം കൊയ്യാൻ നിങ്ങൾ ഈ അത്ഭുതകരമായ ഘടകത്തെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. അതിന്റെ നേട്ടങ്ങൾ ഇതാ:

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു

കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ നെയ്യിൽ നിറഞ്ഞിരിക്കുന്നതിനാൽ, ഈ പോഷകങ്ങൾ പ്രതിരോധശേഷി ഉൾപ്പെടെയുള്ള നമ്മുടെ ശരീര പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു. മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള കൊഴുപ്പ് ലയിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യാനായി ശരീരത്തെ സഹായിക്കാനുള്ള നെയ്യുടെ കഴിവ്, നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശരിയായ നിലയിലാക്കുവാൻ സഹായിക്കുന്നു. മാത്രമല്ല, വൈറസുകൾ, പനി, ചുമ, ജലദോഷം എന്നിവ തടയുന്ന ആൻറി ബാക്ടീരിയൽ, ആന്റി ഫംഗസ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നെയ്യിൽ സമ്പുഷ്ടമായ അളവിൽ ഉള്ളതായി അറിയപ്പെടുന്നു.
ഭക്ഷണത്തിനോട് ആസക്തി തോന്നാറുണ്ടോ? ഇങ്ങനെ നിയന്ത്രിക്കാം
ദഹനം മെച്ചപ്പെടുത്തുന്നു

ബ്യൂട്ടിറിക് ആസിഡിന്റെ മികച്ച ഉറവിടമാണ് നെയ്യ്. കുടലിലെ നല്ല ബാക്ടീരിയകൾ ഫൈബർ ബ്യൂട്ടൈറേറ്റ് തകർക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഹ്രസ്വ ചെയിൻ ഫാറ്റി ആസിഡാണ് ഇത്. വൻകുടൽ കോശങ്ങൾ അവയുടെ പ്രിയപ്പെട്ട ഊർജ്ജ സ്രോതസ്സായി ബ്യൂട്ടിറിക് ആസിഡിനെ ഉപയോഗിക്കുന്നു.

കുടൽ മതിലുകൾക്ക് ഊർജ്ജം പകരാൻ ഇത് മികച്ചതാണ്. ക്രോൺസ് രോഗം പോലുള്ള കുടൽ വൈകല്യങ്ങൾ ചികിത്സിക്കുന്നതിനും നെയ്യ് കഴിക്കുന്നത് നല്ലതാണ്.

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു

നെയ്യിലെ ആരോഗ്യകരമായ പൂരിത കൊഴുപ്പുകൾ വൈജ്ഞാനിക പ്രവർത്തനത്തെ വർദ്ധിപ്പിക്കുന്നു. ഇത് കോശങ്ങൾ, ടിഷ്യു എന്നിവയുടെ തകരാറുകൾ പരിഹരിക്കുകയും തടയുകയും, അവയുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ മെച്ചപ്പെടുത്തുന്നു, ഇത് നമ്മുടെ ശരീരത്തിന്റെ രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും.
വയറിലെ കൊഴുപ്പകറ്റാൻ ഉറങ്ങുന്നതിന് മുമ്പ് കുടിക്കേണ്ടത്...
ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നൽകുന്നു

നെയുടെ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ, വീക്കം തടയുന്ന ഗുണങ്ങൾ ചർമ്മത്തെ ശമിപ്പിക്കുകയും, വീക്കം കുറയ്ക്കുകയും, നിറവ്യത്യാസം അകറ്റുകയും, ചെറുപ്പം നിലനിർത്തുകയും, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ചർമ്മത്തിനും മുടിക്കും തിളക്കം നൽകുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി ഇത് പ്രവർത്തിക്കുന്നു.

ഊർജ്ജം പകരുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

നെയ്യിൽ അടങ്ങിയിരിക്കുന്ന ഇടത്തരം, ഹ്രസ്വ ചെയിൻ ഫാറ്റി ആസിഡുകൾ അതിനെ ആയുർവേദ പ്രകാരം സമ്പന്നമായ ഊർജ്ജ സ്രോതസ്സായ ഭക്ഷണമാക്കി മാറ്റുന്നു. കൂടാതെ, നെയ്യിൽ ആരോഗ്യകരമായ ഒമേഗ ഫാറ്റി ആസിഡുകൾ ഉണ്ട്, ഇത് ശരീരത്തെ അനാവശ്യ കൊഴുപ്പ് ഇല്ലാതെ മെലിയുവാൻ സഹായിക്കുന്നു. അങ്ങിമേ ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷ്യ പദാർത്ഥമായി കണക്കാക്കപ്പെടുന്നു.

ദൈനംദിന ഭക്ഷണക്രമത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നതിന് മുകളിൽ സൂചിപ്പിച്ച കാരണങ്ങൾ കൂടാതെ, നല്ല ഹൃദയാരോഗ്യം, കാഴ്ചശക്തി മെച്ചപ്പെടുത്തൽ, കാൻസർ പ്രതിരോധം, മലബന്ധം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്കായിട്ടും ഇത് നിർബന്ധമായും കഴിക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്