ആപ്പ്ജില്ല

Black Seed Oil: രോഗങ്ങളെ അകറ്റാൻ കരിഞ്ചീരക എണ്ണ ഉപയോഗിക്കാം

നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കരിഞ്ചീരക എണ്ണ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കൊളസ്‌ട്രോൾ കുറയ്ക്കുക, ആസ്ത്മ ഭേദപ്പെടുത്തുക തുടങ്ങി നിരവധി ഗുണങ്ങൾ ഇത് നൽകുന്നുണ്ട്.

Lipi 2 Jun 2022, 12:42 pm

ഹൈലൈറ്റ്:

  • ആയുർവേദം ഉൾപ്പടെയുള്ള ചികിത്സാരീതികളിലെ ഒരു പ്രധാന ഭാഗമാണ് കരിഞ്ചീരക എണ്ണ
  • പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളും ഭേദപ്പെടുത്താൻ ഈ എണ്ണ ഉപയോഗിക്കാറുണ്ട്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Black Seed Oil
രോഗങ്ങളെ അകറ്റാൻ കരിഞ്ചീരക എണ്ണ
കരിഞ്ചീരകം എന്നത് കാലങ്ങളായി പല തരം രോഗങ്ങൾക്ക് ആശ്വാസം ലഭിക്കാൻ ഉപയോഗിച്ച് വരുന്നു. ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ പല ഔഷധ ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്നു. കരിഞ്ചീരക എണ്ണ അഥവാ ബ്ലാക്ക് സീഡ് ഓയിൽ (Black Seed Oil) ആൻറി ഓക്‌സിഡന്റ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞതിനാൽ ആരോഗ്യപരമായ നിരവധി ഗുണങ്ങളും ലഭിക്കുന്നു. കരിഞ്ചീരകത്തിൽ നിന്ന് കോൾഡ് പ്രസ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എണ്ണ വേർതിരിച്ചെടുക്കുന്നത്.
ആയുർവേദം, യുനാനി തുടങ്ങിയ ഇന്ത്യൻ വൈദ്യശാസ്ത്രത്തിലെ ഒരു പ്രധാന ചേരുവ കൂടിയാണ് ബ്ലാക്ക് സീഡ് ഓയിൽ. ജീവശാസ്ത്രപരമായ സവിശേഷതകളും അത് വഹിക്കുന്ന ചികിത്സാ സാധ്യതകളും സംബന്ധിച്ച് വിപുലമായ പഠനങ്ങളും നടന്നിട്ടുണ്ട്. കാൻസർ തടയാനും, പ്രമേഹം തടയാൻ സഹായിക്കുന്ന ആൻറി ഡയബറ്റിക് ആയിട്ടും, ആൻറി ഇൻഫ്ലമേറ്ററി, വേദനസംഹാരി, ആസ്ത്മ തടയുന്ന ഗുണങ്ങൾക്കും, വയറിന്റെ ആരോഗ്യത്തിനും, ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കാനും ഉൾപ്പെടെ ഗുണങ്ങളുടെ വിശാലമായ ഒരു നിര തന്നെ ഇതിന് ഉണ്ട്.

ആസ്ത്മ ചികിത്സിക്കാൻ സഹായിക്കുന്നത്

ബ്ലാക്ക് സീഡ് ഓയിലിൽ തൈമോക്വിനോൺ അടങ്ങിയിട്ടുണ്ട്, ഇത് ആസ്ത്മ, വില്ലൻ ചുമ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരുടെ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ആസ്ത്മ വരുമ്പോൾ, അത് ബാധിക്കുന്ന വ്യക്തിക്ക് ശരിയായി ശ്വസിക്കാൻ പ്രയാസമുണ്ടാക്കുന്നു. ബ്ലാക് സീഡ് ഓയിൽ ആസ്തമയെ ചികിത്സിക്കാൻ സഹായിക്കുന്നു, അങ്ങിനെ ഇത് വീക്കം കുറയ്ക്കുകയും ശ്വാസനാളത്തിലെ പേശികൾക്ക് ആശ്വാസം പകരുകയും ചെയ്യുന്നു.

ചർമ്മ പ്രശ്നങ്ങൾ ഭേദപ്പെടുത്താൻ

ബ്ലാക്ക് സീഡ് ഓയിലിൽ ആൻറി മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് എക്സിമ അഥവാ കരപ്പൻ പോലുള്ള ചില ചർമ്മ പ്രശ്നങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. ബ്ലാക്ക് സീഡ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് മുഖക്കുരു, സോറിയാസിസ് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും വരണ്ട ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുകയും ചെയ്യുന്നു.

ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നമ്മുടെ മുഖത്തെ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്നു, അതിനാൽ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് സാവധാനം ഇല്ലാതാവുന്നു. അതിലൂടെ നിങ്ങൾക്ക് വ്യക്തമായ മൃദുലമായ ചർമ്മം ലഭിക്കും.

കണ്ണുകളുടെ സ്ട്രെയ്ന്‍ കുറയ്ക്കുവാന്‍ 20-20-20 റൂള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിയ തോതിൽ വർധിക്കുന്നവരിൽ രണ്ട് മാസം തുടർച്ചയായി കറുത്ത ജീരകത്തിന്റെ സത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്ലാക്ക് സീഡ് ഓയിൽ കാലക്രമേണ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും കോശങ്ങളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും കുടൽ ഇൻസുലിൻ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു, ഇത് പ്രമേഹമുള്ളവരുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു

ബ്ലാക്ക് സീഡ് ഓയിലിൽ ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിൽ രൂപപ്പെടുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ബ്ലാക്ക് സീഡ് ഓയിലിന് കഴിവുണ്ട്. 8-12 ആഴ്‌ചകൾ ദിവസവും ബ്ലാക്ക് സീഡ് ഓയിൽ കാപ്‌സ്യൂളുകൾ കഴിക്കുന്നത് അമിതവണ്ണമുള്ളവരിലും ടൈപ്പ്-2 പ്രമേഹമുള്ളവരിലും മോശം കൊളസ്‌ട്രോളിന്റെയും മൊത്തം കൊളസ്‌ട്രോളിന്റെയും അളവ് ഗണ്യമായി കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.

നല്ല ആരോഗ്യത്തിന് കരിഞ്ചീരക എണ്ണ

ബ്ലാക്ക് സീഡ് ഓയിൽ കഴിക്കുന്നത് കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് സഹിഷ്ണുത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് വീക്കം കുറയ്ക്കുകയും ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിൽ പങ്ക് വഹിക്കുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിന് ഉണ്ട്. ഇത് ദഹനം വൃത്തിയാക്കാനും വയർവീക്കം തടയാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മലവിസർജ്ജനം കൂടുതൽ സുഗമമാക്കുകയും, അതിലൂടെ അധിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം ആരോഗ്യകരമായ ഭാരം നിലനിർത്താനും അമിതവണ്ണത്തിനെതിരെ പോരാടാനും സഹായിക്കുന്നു.

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഭേദപ്പെടുത്താൻ

ബ്ലാക്ക് സീഡ് ഓയിൽ ഓറൽ സപ്ലിമെന്റുകൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം ഉള്ളവരിൽ സന്ധികളുടെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം ഈ എണ്ണയിൽ വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ബ്ലാക്ക് സീഡ് ഓയിൽ കാൽസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ്, ഇത് ഓസ്റ്റോപൊറോസിസിലും അസ്ഥി രോഗശാന്തിയിലും ഗുണം ചെയ്യും. ഈ എണ്ണ അസ്ഥികളുടെ രൂപീകരണം വർദ്ധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്