ആപ്പ്ജില്ല

ഒരു മൂഡി ദിവസത്തെ ഹാപ്പി ദിവസമാക്കാം

ഏറ്റവും നെഗറ്റീവ് ആയി ശരീരത്തെയും മനസ്സിനെയും ബാധിക്കുമെന്നു തോന്നുന്ന ചിന്തകളെ ഏറ്റവും പോസിറ്റീവായി മാറ്റാന്‍ കഴിയുന്നിടത്താണ് മനസ്സിന്‍റെ വിജയം

TNN 13 May 2016, 1:07 pm
എല്ലാ ദിവസവും ഒരുപോലെ അലല്ലോ. വളരെ മൂഡ് ഓഫ് തോന്നുന്ന ദിവസങ്ങളുമുണ്ടാവാം. അതിന് കാരണം ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യട്ടെ. ഏറ്റവും നെഗറ്റീവ് ആയി ശരീരത്തെയും മനസ്സിനെയും ബാധിക്കുമെന്നു തോന്നുന്ന ചിന്തകളെ ഏറ്റവും പോസിറ്റീവായി മാറ്റാന്‍ കഴിയുന്നിടത്താണ് മനസ്സിന്‍റെ വിജയം.
Samayam Malayalam bad mood busters
ഒരു മൂഡി ദിവസത്തെ ഹാപ്പി ദിവസമാക്കാം


മൂഡ് ഓഫിനെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ ചില ടിപ്സ് ഇതാ:

അംഗീകരിക്കുക:

സ്വന്തം വികാരങ്ങളെ അവഗണിക്കാതെ അവയെ അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉന്മേഷക്കുറവ് തോന്നുക, താത്പര്യമില്ലാതിരിക്കുക, അനാവശ്യ ചിന്തകള്‍ അലട്ടുക, ആശങ്കകളുണ്ടാവുക, സങ്കടം തോന്നുക എന്നിവയെല്ലാം വളരെ സ്വാഭാവികമായും മനുഷ്യര്‍ക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. അവയെ കണ്ണടച്ച് ഇല്ലാതാക്കുന്നതിന് പകരം അതിനെ അംഗീകരിക്കു. എന്നാല്‍ മാത്രമേ പോംവഴികളെക്കുറിച്ച് ചിന്തിക്കാനാവൂ.

പോംവഴികള്‍ ആലോചിക്കുക:

പറഞ്ഞുപോയ, ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്തുള്ള ആശങ്കയാണെങ്കില്‍ അതിനെ തിരുത്താൻ മാര്‍ഗ്ഗങ്ങളുണ്ടോ എന്ന് ആലോചിക്കുക. വാക്കു തര്‍ക്കങ്ങളോ ഭിനന്തകളോ ആണെങ്കില്‍ തുറന്ന് സംസാരിച്ച് തീര്‍ക്കുക. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടോ എന്ന് ആലോചിക്കുക. പരിഹരിക്കാന്‍ കഴിയുന്നവയാണെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുക.

സംസാരിക്കുക:

അടുത്ത സുഹൃത്തിനോടോ നിങ്ങളെ മനസ്സിലാക്കാന്‍ കഴിയും എന്ന് തോന്നുന്ന വ്യക്തിയോടെ സംസാരിക്കുക. ആകുലതകള്‍ പങ്കു വെയ്ക്കുമ്പോള്‍ കേഴ്വിക്കാരന്‍റെ അഭിപ്രായവും അറിയാന്‍ കഴിയും. അതൊരു പക്ഷേ മറ്റൊരു ചിന്താമാര്‍ഗ്ഗം കാട്ടിത്തന്നേക്കാം. അടുത്ത സുഹൃത്തുക്കളില്ലെങ്കില്‍ ആശങ്കകള്‍ എഴുതാം. മനസ്സില്‍ നിന്ന് അതിനെ മോചിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഗതിമാറ്റുക:

നിങ്ങളെക്കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നമാണെങ്കില്‍ അതിനെക്കുറിച്ച ചിന്തിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കുക. മനസ്സിലെ ചിന്തകളെ വഴിതിരിച്ചു വിടുക. ഇഷ്ടമുള്ള പാട്ട് കേള്‍ക്കുക. സിനിമ കാണുക, ടിവി ഷോകള്‍ കാണുക, നൃത്തം ചെയ്യുക, മനസ്സിനിഷ്ടപ്പെട്ട ഹോബികളില്‍ മുഴുകുക.

നടക്കാം:

പ്രകൃതിയിലേക്ക് ഇറങ്ങുക. ഒരു നടപ്പാവാം. അല്ലെങ്കില്‍ സൈക്ലിംഗ്. സ്ഥിരമായി പോകുന്ന വഴിയല്ലാതെ മറ്റേതെങ്കിലും വഴി സഞ്ചരിക്കുക. ചുറ്റുപാടുകളെ നിരീക്ഷിച്ച് നടക്കുക.

മണത്തിനും റോളുണ്ട് :

സുഖകരവും നേര്‍ത്തുമായ ഗന്ധങ്ങള്‍ ശ്വസിക്കുന്നത് മനസ്സിന് സന്തോഷം നല്‍കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയുടെ ഗന്ധം, പൂക്കള്‍, വാനില എന്നിവയുടെ ഗന്ധം ഇതെല്ലാം മനസ്സിന് ആശ്വാസം നല്‍കുന്നവയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്