ആപ്പ്ജില്ല

തടി കുറയ്ക്കാൻ ഒരു മാജിക് പപ്പായ ഡയറ്റ് പ്ലാൻ

ശരീരഭാരം ആരോഗ്യകരമായ രീതിയിൽ കുറച്ച് അമിതവണ്ണം എന്ന ആരോഗ്യപ്രശ്നത്തെ നേരിടാൻ പപ്പായ കഴിക്കേണ്ടത് ഇങ്ങനെ:

Samayam Malayalam 11 Dec 2020, 12:05 pm
മിക്കപ്പോഴും സുലഭമായ ഒന്നാണ് പപ്പായ. വീടുകളിൽ ഇല്ലെങ്കിൽ വിപണിയിൽ എല്ലാ കാലവും പപ്പായ സ്ഥിര സാന്നിധ്യമാണ്. പച്ചയായോ പഴമായോ കഴിക്കാൻ കൂടുതൽ പേർക്കും ഏറെ ഇഷ്ടമാണെന്നതിനാൽ വിദേശ പഴങ്ങൾക്കിടയിലും വിപണി നഷ്ടമാകാത്തതാണ് പപ്പായ. മനുഷ്യ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ പപ്പായയ്ക്ക് വലിയ പങ്കുണ്ട്. ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നതിനാൽ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ഇത് ഉപകാരപ്രദമാണ്.
Samayam Malayalam best papaya diet plan for weight loss
തടി കുറയ്ക്കാൻ ഒരു മാജിക് പപ്പായ ഡയറ്റ് പ്ലാൻ

ഇതോടൊപ്പം ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന മാന്ത്രിക എൻസൈമായ പപ്പെയ്ൻ നിങ്ങളുടെ ശരീരത്തിന് സ്വാഭാവിക തിളക്കവും ഭംഗിയും നൽകുന്നു. ഇതിൽ ധാരാളം ആൻറി ഓക്സിഡൻറുകളുണ്ട്, ഡൈയൂററ്റിക് സ്വഭാവവും കുറഞ്ഞ കലോറിയുള്ള ഫൈബർ സമ്പുഷ്ടവുമായാതിനാൽ ആരോഗ്യത്തിനും പ്രതിരോധ ശേഷിയ്ക്കും സൗന്ദര്യ ഗുണങ്ങൾക്കും ഏറെ ഉപകാരപ്രദമാണ് പപ്പായ.


​അമിതവണ്ണം

ഇതിനെല്ലാം പുറമേ, നിങ്ങളുടെ ഭാരം കുറച്ച് അമിത വണ്ണമെന്ന പ്രശ്നത്തെ മറികടക്കാൻ കൂടി ഇത് ഉപകാരപ്പെടുമെങ്കിലോ? എങ്കിൽ ഇനി പപ്പായ വിട്ടൊരു കളിയില്ല അല്ലെ, എല്ലാ ദിവസവും അല്പം പപ്പായ ശീലമാക്കിയാൽ പ്രകൃതിദത്തമായ രീതിയിൽ തന്നെ അമിത വണ്ണം ഒഴിവാക്കാൻ കഴിയും. എന്നാൽ എങ്ങനെയാണ് പപ്പായ കഴിച്ചുകൊണ്ട് നിങ്ങളുടെ ഭാരം കുറയ്ക്കുക? നിയന്ത്രണമില്ലാതെ കഴിക്കുന്നത് ശരിയായ രീതിയാണോ? തികച്ചും കൃത്യമായ രീതിയിൽ വേണം പപ്പായ പതിവാക്കാൻ. മാത്രമല്ല, പപ്പായ കഴിക്കുന്നത് വഴി ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അലർജിയോ പ്രയാസങ്ങളോ അനുഭവപ്പെടുന്നവർ ഈ രീതി പിന്തുടരുന്നത് വിപരീത ഫലമുണ്ടാക്കാൻ സാധ്യതയുണ്ട്.

​കൊഴുപ്പ് അലിയിച്ചു കളയും

പപ്പായ ഉപയോഗിച്ച് ഡയറ്റിംഗ് ചെയ്യുമ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പപ്പായ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആദ്യ ദിനങ്ങളിൽ വയറിന് ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നത് കാര്യമാക്കേണ്ടതില്ല. ഈ രീതി മൂന്നു മാസമെങ്കിലും തുടരണം. ഇത് ദഹനം മെച്ചപ്പെടുത്തുകയും അധിക കലോറിയും കൊഴുപ്പും ഉരുക്കി കളയുകയും ചെയ്യും. ഭക്ഷണ സാധനങ്ങളിലൂടെ ശരീരത്തിലെത്തുന്ന വിഷാംശത്തെ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നതിൽ സംശയം വേണ്ട.

Also read: ബദാം മില്‍ക് കുടിയ്ക്കാന്‍ കേമം, കാരണം

​​പപ്പായ ഡയറ്റ് ചെയ്യേണ്ടത് ഇങ്ങനെ

പ്രഭാതഭക്ഷണം: വണ്ണം കുറയ്ക്കാനായി പ്രഭാത ഭക്ഷണത്തിൽ നിന്ന് തന്നെ പുതിയ ഭക്ഷണക്രമം ആരംഭിക്കണം. ഒരു ഗ്ലാസ് നേർപ്പിച്ച ബദാം ചേർത്ത പാൽ അല്ലെങ്കിൽ അരകപ്പ് ഓട്സ് തിളപ്പിച്ച വെള്ളം കുടിയ്ക്കുക, ഇത് നിങ്ങൾക്ക് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ നാരുകൾ നൽകും. 30 മിനിറ്റ് കഴിഞ്ഞാൽ ഒരു പപ്പായ സാലഡ് തയ്യാറാക്കി കഴിക്കുക. ദിവസം ആരംഭിക്കുന്നതിനുള്ള പോഷകവും ആരോഗ്യകരവുമായ മാർഗമാണിത്. ഒന്നും രണ്ടും ദിവസങ്ങളിൽ ഈ പ്രഭാതഭക്ഷണം ഇങ്ങനെ തന്നെ പിന്തുടരുക.

ഉച്ചഭക്ഷണം: ആദ്യ ദിവസം, തക്കാളി, ചീര, ഒലിവ്, വെളുത്തുള്ളി എന്നിവ ഉപ്പ്, നാരങ്ങ എന്നിവ അടങ്ങിയ സാലഡ് കഴിക്കുക. നിങ്ങൾക്ക് ഇത് ചോറിന്റെ കൂടെ ചേർത്ത് കഴിക്കാം. ഇതിനുശേഷം, ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കഴിക്കുക. രണ്ടാം ദിവസം, ചീര പോലുള്ള ഇലക്കറികൾ, പച്ചക്കറി എന്നിവയും നിങ്ങൾക്ക് കഴിക്കാം. പിന്നീട് അല്പ നേരത്തിന് ശേഷം ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കുടിക്കുക.

Also read: ആരോഗ്യ സംരക്ഷണം: ആയുർവേദ വിധി പ്രകാരം നിങ്ങൾ ചെയ്യേണ്ടത്

വൈകിട്ട്: ഇടത്തരം പപ്പായ എടുത്ത് രണ്ട് കഷണങ്ങളായി മുറിക്കുക. പപ്പായയുടെ പകുതിയും പൈനാപ്പിളിന്റെ രണ്ട് കഷ്ണങ്ങളും എടുത്ത് അവയെ ഒന്നിച്ച് ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഈ മിശ്രിതം വൈകുന്നേരത്തെ ലഘുഭക്ഷണമായി കഴിക്കുക. ഇത് നിങ്ങൾക്ക് കൂടുതൽ നേരം ഊർജ്ജം നൽകുകയും അമിതവണ്ണത്തിൽ നിന്ന് തടയുകയും ചെയ്യും.

അത്താഴം: നാരങ്ങ നീര്, സെലറി, ഉള്ളി എന്നിവ ഉപയോഗിച്ച് ഒരു പാത്രം പച്ചക്കറി ചാറു തയ്യാറാക്കുക. ഒരു ബൗളിൽ പപ്പായ കഷ്ണങ്ങളാക്കി ഇതോടൊപ്പം കഴിക്കാം. അത് ഒരു മധുരപലഹാരമായി പ്രവർത്തിക്കും. രണ്ടാം ദിവസം, ഒരു വലിയ പാത്രത്തിൽ പപ്പായയ്‌ക്കൊപ്പം കുറച്ച് സുചിനി വേവിച്ച് ചേർത്ത് ലഘു അത്താഴം കഴിക്കുക.

​പപ്പായ വിത്തുകളും ഭാരം കുറയ്ക്കും

വീട്ടിലുണ്ടായ പപ്പായയാണെങ്കിലും പുറത്ത് നിന്ന് വാങ്ങിയതാണെങ്കിലും മുറിച്ചെടുക്കുന്ന സമയത്ത് അതിൻറെ കുരു മുഴുവൻ കളയുന്നതാണ് എല്ലാവരുടെയും രീതി. എന്നാൽ വളരെ ഔഷധ ഗുണമുള്ളതാണ് പപ്പായ വിത്തുകൾ. ഇത് ശരീര ഭാരം ഇല്ലാതാക്കാനും സഹായിക്കും. കരൾ സിറോസിസ് ബാധിച്ചാൽ കരളിനെ സംരക്ഷിക്കുക, വൃക്ക പ്രശ്‌നമുണ്ടായാൽ നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കുക തുടങ്ങിയ ചില ഗുണങ്ങളും കൂടി പപ്പായയിൽ ഉണ്ട്.

അമിത വണ്ണം തടയുന്ന കാര്യത്തിൽ ഏറ്റവും പ്രധാനമായി, കൊഴുപ്പ് ആഗിരണം ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയാൻ പപ്പായ വിത്തിന് കഴിവുണ്ട്. ദിവസവും പപ്പായയുടെ എട്ട് മുതൽ പത്ത് വിത്ത് വരെ കഴിക്കാം. എന്നാൽ ഇത് രാവിലെ ചെയ്യണം. ഒരു ഗ്ലാസ് മുന്തിരി ജ്യൂസിൽ യോജിപ്പിച്ച് കഴിയ്ക്കുന്നത് കൂടുതൽ ഫലം നൽകും. എങ്കിൽപ്പിന്നെ പപ്പായ ഡയറ്റ് തുടങ്ങുകയല്ലേ?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്