ആപ്പ്ജില്ല

വെരിക്കോസ് വെയിൻ ഫലപ്രദമായി ചികിത്സിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.....

ചില ആളുകളുടെ കാലുകളിൽ വീർത്ത് വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന ഞരമ്പുകൾ കാണാറില്ലേ? വെരിക്കോസ് വെയിൻ എന്ന് വിളിക്കുന്ന രോഗാവസ്ഥയാണിത്. ഒരു പക്ഷെ, ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടുന്നതും ഈ ആരോഗ്യ പ്രശ്നത്തിന് വേണ്ടിയാണ്.

Samayam Malayalam 1 Mar 2022, 2:02 pm
വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഇന്ത്യയിൽ മാത്രം പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്ക്. മുതിർന്ന ആളുകളിൽ 30% ശതമാനത്തിലധികം പേരെയും ഈ രോഗം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. പ്രധാനമായും കാലുകളിലൂടെയുള്ള ഞരമ്പുകൾ അതിൻറെ യഥാസ്ഥാനത്ത് നിന്ന് മാറിക്കൊണ്ട് അതിൽ അശുദ്ധരക്തം കെട്ടിക്കിടന്നു വീർത്തു വലുതാവുകയും ചെയ്യുന്ന ഒരവസ്ഥയാണ്. സിരകളിലൂടെയുള്ള രക്തചംക്രമണത്തിൽ തടസ്സം ഉണ്ടാവുന്നത് മൂലമാണ് ഈയവസ്ഥ ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു.
Samayam Malayalam causes symptoms and treatment of varicose vein in malayalam
വെരിക്കോസ് വെയിൻ ഫലപ്രദമായി ചികിത്സിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.....



​വെരിക്കോസ് വെയിൻ ചികിത്സിക്കാം

നമ്മുടെ ശരീരത്തെ മുഴുവനായും താങ്ങിനിർത്തുന്ന അവയവമാണ് നമ്മുടെ കാലുകൾ. കാലുകളിലൂടെയുള്ള സിരകളിൽ പല കാരണങ്ങൾകൊണ്ടും ബലക്ഷയം ഉണ്ടാവുകയും ഇവ ചുരുങ്ങിക്കൊണ്ട് ദുർബലമാവുകയും ചെയ്യുമ്പോൾ ഈ ഭാഗത്തെ സിരകളിലൂടെയുള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിലത് വിപരീത രീതിയിൽ പിന്നോട്ട് ഒഴുകുന്നതിന് കാരണമാകുകയും ചെയ്യുന്നത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.

ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏത് ഭാഗങ്ങളിലും ഇത്തരത്തിൽ വെരിക്കോസ് വെയിൻ പ്രശ്നം ഉണ്ടാകാമെങ്കിലും അവ കൂടുതലായും കാലിൻ്റെ ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. നിങ്ങളുടെ സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുക. കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

​വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള കാരണങ്ങൾ

നിങ്ങളുടെ കാലുകളിലെ രക്തക്കുഴലുകളും സിരകളും ദുർബലമാകുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തിൽ തടസ്സം ഉണ്ടാകുന്നു. ഇത് രക്തക്കുഴലുകളുടെ അനുചിതമായ പ്രവർത്തനത്തിലേക്ക് നയിക്കുകയും ഇത് കാലുകളിൽ രക്തം ശേഖരിക്കപ്പെടുകയും അത് അശുദ്ധരക്തമായി മാറുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ദീർഘനേരം നിന്നുകൊണ്ട് തന്നെ ജോലിചെയ്യുമ്പോഴും അമിതമായി നടക്കുകയും ചെയ്യുമ്പോഴെല്ലാം ഇത് കാലുകളെ സമ്മർദ്ദത്തിലാക്കുകയും സിരകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു വ്യക്തിക്ക് വെരിക്കോസ് വെയ്നുകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന് പിന്നിൽ ഇതല്ലാതെയും നിരവധി ഘടകങ്ങളുണ്ട്. വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള മറ്റ് ചില കാരണങ്ങളിൽ കൂടെ നോക്കാം.

​ഈ കാരണങ്ങളും

1. പ്രായം: ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.

2. കുടുംബ ചരിത്രം: പാരമ്പര്യമായും വെരിക്കോസ് വെയിൻ ഉണ്ടാകാറുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും വെരിക്കോസ് വെയിൻ രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾക്കും അത് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

3. അമിതവണ്ണം: നമ്മുടെ ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.

4. ചലനത്തിന്റെ അഭാവം: ഒന്നുകിൽ ദീർഘനേരം ഒരേ ഇരിപ്പിരിക്കുകയോ അല്ലെങ്കിൽ കൂടുതൽ നേരം നിന്നുകൊണ്ട് മാത്രം ജോലി ചെയ്യുകയോ ചെയ്യുന്നതെല്ലാം നിങ്ങളുടെ സിരകളിൽ സമ്മർദ്ദം ഏർപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിനേ തടസ്സപ്പെടുത്തുകയും അവയെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

5. ഗർഭധാരണം: ഗർഭധാരണം ശരീരത്തിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് സിരകൾ വലുതാകാൻ കാരണമാകും. വളരുന്ന ഗര്ഭപാത്രം ഞരമ്പുകളിലും സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള വെരിക്കോസ് വെയിൻ അവസ്ഥകൾ പലപ്പോഴും താൽക്കാലികമാണ്. ഡെലിവറി കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിനുള്ളിൽ ഇതിൻ്റെ ലക്ഷണങ്ങളിൽ കുറവ് അനുഭവപ്പെടുന്നു.

​വെരിക്കോസ് വെയിനിൻ്റെ ലക്ഷണങ്ങൾ

വെരിക്കോസ് വെയിൻ പലപ്പോഴും വേദനയ്ക്ക് കാരണമായേക്കാം. ചില സാഹചര്യങ്ങളിൽ വേദനകൾ ഉണ്ടാകാതിരിക്കാനുള്ള സാഹചര്യവും ഉണ്ടാകാറുണ്ട്. ചർമ്മത്തിന്റെ ഉപരിതലത്തിന് തൊട്ടുതാഴെയായി നീലയും പർപ്പിൾ നിറമുള്ളതുമായ വീർത്ത സിരകളുടെ രൂപമാണ് ഈ അവസ്ഥയുടെ പ്രാഥമിക ലക്ഷണം. മറ്റ് ലക്ഷണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടാം :

1. ബാധിക്കപ്പെട്ട ഒന്നോ അതിലധികമോ സിരകളിൽ ഉണ്ടാവുന്ന ചൊറിച്ചിൽ

2. ചർമ്മത്തിന്റെ നിറം മാറൽ

3. ബാധിത പ്രദേശം ഇരുണ്ടതാകുന്നത്

4. ചർമ്മത്തിന്റെ കട്ടി കുറയുന്നത്

പലപ്പോഴും ഈ രോഗാവസ്ഥയുടെ കാര്യത്തിൽ ഇത് കടുത്തതും വേദനാജനകവുമായ അസ്വസ്ഥതകൾക്ക് കാരണമാകുന്നു.


Also read: ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം ഈ കാര്യങ്ങളും

​അതിൽ ചിലത്:

1. നിങ്ങളുടെ കാലുകളിൽ കടുത്ത വേദനയോ കനത്ത ഭാരമോ അനുഭവപ്പെടുന്നത്

2. നിങ്ങളുടെ താഴത്തെ കാലുകളിലെ എരിച്ചിലും, ഞെരുക്കവും, പേശികളിലെ വീക്കവും.

3. കുറച്ചുനേരം ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ഉണ്ടാവുന്ന വേദന

4. വെരിക്കോസ് വെയിനിന്റെ സിരകളിൽ നിന്ന് ഉണ്ടാവുന്ന രക്തസ്രാവം

5. ചർമ്മത്തിൽ ചുവന്ന നിറമുള്ള സിരകൾ തെളിഞ്ഞു കാണുന്നത്

6. നിറവ്യത്യാസം, സിരയുടെ കാഠിന്യം, ചർമ്മത്തിന്റെ വീക്കം അല്ലെങ്കിൽ നിങ്ങളുടെ കണങ്കാലിന് സമീപമുള്ള ചർമ്മത്തിലെ അൾസർ. ഇത് പലപ്പോഴും നിങ്ങൾക്ക് വൈദ്യസഹായം ആവശ്യമുള്ള ഗുരുതരമായ വാസ്കുലർ രോഗത്തെയും ഇത് അർത്ഥമാക്കുന്നു.


Also read: ഇന്നലത്തെ കെട്ട് ഇതുവരെ ഇറങ്ങിയില്ലേ എന്ന് ഇനിയാരും ചോദിക്കില്ല!

​വെരിക്കോസ് വെയിനിനെ പ്രതിരോധിക്കാൻ

1. വിശ്രമിക്കുമ്പോല്ലാം രണ്ടോ മൂന്നോ തലയിണകൾക്ക് മുകളിലായി നിങ്ങളുടെ കാൽ കയറ്റി വയ്ക്കുക. നിങ്ങളുടെ കാലുകളുടെ സ്ഥാനം കിടക്കുമ്പോൾ ഉയർന്നതായിരുന്നാൽ, സിരകളിൽ രക്തം ശേഖരിച്ചു വയ്ക്കപ്പെട്ടില്ല. അങ്ങനെ വെരിക്കോസ് വെയിൻ ലക്ഷണങ്ങളെ തടയാനാവും.

2. നിങ്ങളുടെ ശരീരഭാരം എല്ലായ്പ്പോഴും നിയന്ത്രണത്തിലാക്കി വയ്ക്കുക.

3. ആവശ്യത്തിന് മാത്രം ഇറുക്കമുള്ളതും ധരിക്കാൻ സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിൽ അപാകതകൾ സൃഷ്ടിച്ചേക്കാം. ഇത് പലപ്പോഴും വെരിക്കോസ് വെയിനുകളെ വഷളാക്കും.

4. ദീർഘനേരം നിന്നുകൊണ്ട് പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക

5. കാലുകൾ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് നല്ലതാണ്. കാലുകൾക്ക് ആശ്വാസം പകരാൻ മാത്രമല്ല, ഇത്തരത്തിൽ മസാജ് ചെയ്യുമ്പോൾ കാലുകളുടെ പ്രതിരോധ ശേഷി വർദ്ധിക്കുകയാണ് ചെയ്യുന്നത്. ചലനം താഴെനിന്ന് മുകൾഭാഗത്തെ ആയിരിക്കണം. അങ്ങനെയെങ്കിൽ ഹൃദയത്തിലേക്കുള്ള രക്തയോട്ടം മികച്ചതായി മാറും.

6. ശരീരത്തിലെ വെരിക്കോസ് വെയിനുകളെ യാതൊരു കാരണവശാലും നിങ്ങൾ കൈകൾ ഉപയോഗിച്ച് ഉരയ്ക്കുയോ പ്രകോപിപ്പിക്കുകയോ ചെയ്യരുത്. ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്