ആപ്പ്ജില്ല

കീമോ തെറാപ്പി ആര്‍ത്തവ വിരാമം നേരത്തെയാക്കുമെന്ന് കണ്ടെത്തല്‍

അമ്പതുവയസ്സിനു താഴെയുള്ള സ്ത്രീകളില്‍ മാസം തോറുമുളള ആര്‍ത്തവ ചക്രത്തിലുളള വ്യതിയാനം പഠനവിധേയമാക്കിയപ്പോഴാണ് പുതിയ കണ്ടെത്തല്‍

Samayam Malayalam 9 Sept 2018, 5:11 pm
ശ്വാസകോശ അര്‍ബുദത്തിനുള്ള കീമോതെറാപ്പി സ്ത്രീകളില്‍ നേരത്തേയുള്ള ആര്‍ത്തവവിരാമത്തിനു കാരണമായേക്കുമെന്ന് പഠനം. അമ്പതുവയസ്സിനു താഴെയുള്ള സ്ത്രീകളില്‍ മാസം തോറുമുളള ആര്‍ത്തവ ചക്രത്തിലുളള വ്യതിയാനം പഠനവിധേയമാക്കിയപ്പോഴാണ് പുതിയ കണ്ടെത്തല്‍
Samayam Malayalam menopause


മയോ ക്ലിനിക് എപിഡമോളജി ആന്‍ഡ് ജനറ്റിക്സ് ഓഫ് ലങ് കാന്‍സര്‍ റിസേര്‍ച്ച് പ്രോഗാമിന്റെ ഭാഗമായി ആര്‍ത്തവവിരാമത്തോടടുത്തു നില്‍ക്കുന്ന 182 ഒാളം സ്ത്രീകളിലാണ് പഠനം നടത്തിയത്. ഓരോ വര്‍ഷവും അവരുടെ ആര്‍ത്തവനിലയും നിരീക്ഷിക്കപ്പെട്ടു. ശ്വാസകോശ അര്‍ബുദത്തിനു കീമോതെറാപ്പി ചികിത്സയ്ക്കു വിധേയമായി സുഖം പ്രാപിച്ച സ്ത്രീകളില്‍ നേരത്തേ ആര്‍ത്തവം നിലയ്ക്കുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു.

ശ്വാസകോശ അര്‍ബുദത്തിനു കീമോതെറാപ്പി ചികിത്സതേടുന്നവരും , ഭാവിയില്‍ കുട്ടികള്‍ വേണമെന്നാഗ്രഹിക്കുന്നവരും ചികിത്സയ്ക്കു മുമ്പായി കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും പഠനം നിഷ്ക്കര്‍ഷിക്കുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്