ആപ്പ്ജില്ല

ചോക്ലേറ്റുകള്‍ ഇനി 30 വര്‍ഷം കൂടി മാത്രം ?

ആഗോള താപനത്തിന്‍റെ ഭാഗമായി താപനില 2.1 സെല്‍ഷ്യസ് കൂടി ഉയരുന്നതോടെ കൊക്കോ ചെടിയുടെ നില നില്‍പ്പ് തന്നെ അപകടത്തിലാകുമെന്നാണ് പറയുന്നത്.

TNN 6 Jan 2018, 4:19 pm
ലോകത്ത് ചോക്ലേറ്റുകളുടെ ഉത്പാദനം മുപ്പത് കൊല്ലത്തിനിടയില്‍ നിലച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കൊക്കോയുടെ ഉത്പാദനത്തില്‍ സംഭവിക്കുന്ന ഇടിവാണിതിന് കാരണം. 2050 ഒാടെ കോക്കോ ഉത്പ്പാദനം പൂര്‍ണ്ണമായും കുറയുമെന്നാണ് പറയുന്നത്.
Samayam Malayalam chocolates will be extinct in 30 years and thats unsweet
ചോക്ലേറ്റുകള്‍ ഇനി 30 വര്‍ഷം കൂടി മാത്രം ?




അടുത്ത 30 വര്‍ഷം കൊണ്ട് ആഗോള താപനത്തിന്‍റെ ഭാഗമായി താപനില 2.1 സെല്‍ഷ്യസ് കൂടി ഉയരുന്നതോടെ കൊക്കോ ചെടിയുടെ നില നില്‍പ്പ് തന്നെ അപകടത്തിലാകുമെന്നാണ് പറയുന്നത്. ഇത് ലോകത്തുടനീളമായി ചോക്‌ളേറ്റ് വ്യവസായത്തെ തന്നെ അപകടത്തിലാക്കും. യുകെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന metro.co.uk യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയത്.

തണുത്ത അന്തരീക്ഷവും സമൃദ്ധമായ മഴയുമാണ് കൊക്കോയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. ചൂട് കൂടുന്നതോടെ മണ്ണിനടിയിലെയും ചെടികളിലെയും ജലാംശം കുറയാന്‍ കാരണമാകും . ലോകത്തെ ചോക്‌ളേറ്റിന്റെ പകുതിയും ഉല്‍പ്പാദിപ്പിക്കുന്ന ഐവറികോസ്റ്റ്, ഘാന എന്നിവിടങ്ങളിലാണ്.



വരും വര്‍ഷങ്ങളില്‍ ഇൗ രാജ്യങ്ങളിലെയെല്ലാം താപനില വര്‍ദ്ധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .ഇതേ പ്രകാരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം ആപ്പിള്‍, ഉരുളക്കിഴങ്ങ്, നിലക്കടല തുടങ്ങിയവയെല്ലാം ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്