ആപ്പ്ജില്ല

Wheat Flour And Atta: ആട്ടയും ഗോതമ്പു പൊടിയും തമ്മില്‍ എന്താണ് വ്യത്യാസം....

Wheat Flour And Atta: ആട്ട, വീറ്റ്ഫ്‌ളോര്‍ എന്നിങ്ങനെ രണ്ട് ലേബലുകളില്‍ നാം ഗോതമ്പു പൊടി കാണാറുണ്ട്. ഇവ തമ്മില്‍ എന്താണ് വ്യത്യാസം എന്നറിയാമോ.

Samayam Malayalam 4 Jan 2023, 12:27 pm
ഇന്നത്തെ കാലത്ത് ചോറിനൊപ്പം തന്നെ മലയാളികള്‍ അംഗീകരിച്ചിരിയ്ക്കുന്ന ഒന്നാണ് ചപ്പാത്തിയെന്നതും. പ്രത്യേകിച്ച് പ്രമേഹം, കൊളസ്‌ട്രോള്‍, തടി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുന്ന കാലഘട്ടമായതിനാല്‍ തന്നെ. കേരളത്തിന് വെളിയില്‍, പ്രത്യേകിച്ചും നോര്‍ത്തില്‍ പണ്ടു കാലം മുതല്‍ തന്നെ ചപ്പാത്തി മുഖ്യ ഭക്ഷണമായിരുന്നുവെങ്കിലും കേരളത്തില്‍ ഇതിന് പ്രചാരം ലഭിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. രോഗാവസ്ഥയുള്ളവര്‍ ഒരു നേരം, പ്രത്യേകിച്ചും രാത്രിയില്‍ ചപ്പാത്തി എന്ന ശീലത്തിലേയ്ക്ക് മാറിയിട്ടുണ്ട്.
Samayam Malayalam difference between wheat flour and atta
Wheat Flour And Atta: ആട്ടയും ഗോതമ്പു പൊടിയും തമ്മില്‍ എന്താണ് വ്യത്യാസം....


ഗോതമ്പ് പൊടി

ചപ്പാത്തിയ്ക്കുളള ഗോതമ്പ് പൊടി പല രീതിയിലുള്ളതും ഇന്ന് വിപണിയില്‍ ലഭ്യമാണ്. മുഴുവന്‍ ഗോതമ്പ് വാങ്ങി മില്ലില്‍ കൊണ്ട് പൊടിച്ച് ഇത് ഉപയോഗിയ്ക്കുന്നവരുണ്ട്. അല്ലാത്തവര്‍ക്കായി ആട്ട, വീറ്റ്ഫ്‌ളോര്‍ എന്നീ പേരുകളില്‍ പല ബ്രാന്റുകളുടേയും പൊടി ലഭിയ്ക്കുകയും ചെയ്യും. ചിലര്‍ക്കെങ്കിലും ആട്ടയും ഗോതമ്പു പൊടിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നോ എന്തു കൊണ്ടാണ് ആട്ടയെന്ന പേരില്‍ ഗോതമ്പ് പൊടി ഇറങ്ങുന്നതെന്നോ ഉള്ള കാര്യത്തില്‍ അജ്ഞത കാണും. ചിലര്‍ക്കിത് സംശയവുമായിരിയ്ക്കും. ആട്ടയും ഗോതമ്പു പൊടി തന്നെയല്ലേ, അതു കൊണ്ടല്ലേ ചപ്പാത്തിയുണ്ടാക്കുന്നത് എന്ന സംശയം . Erection Problem:പുരുഷനിലെ ഉദ്ധാരണക്കുറവിന് ബേസിക് പരിഹാരം നാല്...

​ആട്ടയും വീറ്റ് ഫ്‌ളോറും

ആട്ടയും ഗോതമ്പ് പൊടി അഥവാ വീറ്റ് ഫ്‌ളോറും ഗോതമ്പിന്റെ പൊടി തന്നെയാണ്. രണ്ടും തയ്യാറാക്കുന്നത് ഗോതമ്പില്‍ നിന്നാണ്. വ്യത്യാസം വരുന്നത് ഇത് മില്ലില്‍ തയ്യാറാക്കുന്ന രീതിയിലാണ്. ആട്ട ഇതിലെ തവിട് നീക്കാതെയാണ് പൊടിച്ച് കിട്ടുന്നത്. എന്നാല്‍ ഗോതമ്പ് പൊടി പലപ്പോഴും പ്രോസസ് ചെയ്ത് ഇതിലെ തവിടും നാരുകളുമെല്ലാം നീക്കിയാണ് പായ്ക്കറ്റിലായി വരുന്നത്. ഗോതമ്പ് പൊടിയെ അപേക്ഷിച്ച് ആട്ടയില്‍ ഫൈബറുകളും പോഷക മൂല്യവും കൂടുതലാണ്. ആട്ട, വീറ്റ് ഫ്‌ളോര്‍, ഹോള്‍ വീറ്റ് ആട്ട എന്നിങ്ങനെ വിഭാഗത്തില്‍ നമുക്ക് ഗോതമ്പ് പൊടി ലഭ്യമാണ്. ഇതില്‍ മൂന്നാമത്തേതിന് തന്നെയാണ് ഗുണമേറെ.

​സാധാരണ ഗോതമ്പ് പൊടിയില്‍

സാധാരണ ഗോതമ്പ് പൊടിയില്‍ എന്‍ഡോസ്‌പേമാണ് പ്രധാന ഘടകം. ഇതില്‍ ചില പ്രോട്ടീനുകളും നാരുകളും ആട്ടയില്‍ ഉള്ളതിനേക്കാള്‍ കുറവായിരിയ്ക്കും. ഇതിനാല്‍ പോഷകമൂല്യം മറ്റേതിനേക്കാള്‍ കുറവും. ആട്ടയില്‍, പ്രത്യേകിച്ചും ഹോള്‍ വീറ്റ് ആട്ടയില്‍ സാധാരണ ഗോതമ്പ് പൊടിയേക്കാള്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ടാകും. മില്ലില്‍ സാധാരണ ഗോതമ്പ് പൊടി സ്റ്റീല്‍ റോളറുകള്‍ വച്ചാണ് പൊടിയ്ക്കുന്നത്. ആട്ട കല്ലിന്റെ സഹായത്തോടെയാണ് നല്ല പൊടിയാക്കി മാറ്റുന്നത്. ഇതിലെ നാരുകള്‍ പൊടിയാനാണ് പരമ്പരാഗത കല്ല് വിദ്യ ഉപയോഗിയ്ക്കുന്നത്.

ആട്ട തയ്യാറാക്കുന്നത്

പുറം നാടുകളില്‍ ലഭ്യമായത് പലപ്പോഴും സാധാരണ ഗോതമ്പ് പൊടിയാകും. സ്റ്റീല്‍ റോളറുകളില്‍ പൊടിച്ചത്. ഇന്ത്യയില്‍ ആട്ട തയ്യാറാക്കുന്നത് കല്ലിന്റെ റോളറുകളിലാണ്. ഇതില്‍ ഒന്ന് ഇളകും, ഒന്ന് അനക്കമില്ലാതെ നില്‍ക്കും. സ്റ്റീല്‍ റോളറുകളാണെങ്കില്‍ ഗോതമ്പിലെ പ്രോട്ടീനും സ്റ്റാര്‍ച്ചിനും കാര്യമായ തകരാറ് വരുന്നില്ല, എന്നാല്‍ മറ്റ് പോഷകങ്ങള്‍ കുറയും. കല്ലു കൊണ്ട് പൊടിയ്ക്കുന്ന സ്റ്റോണ്‍ രീതിയില്‍ സ്റ്റാര്‍ച്ചിന് നാശം സംഭവിയ്ക്കും. ഇത് തടി കുറയ്ക്കാനും ഒപ്പം പ്രമേഹത്തിനും ഗുണകരമാണ്. എന്നാല്‍ പ്രോട്ടീനും മറ്റേതിനേക്കാള്‍ കൂടുതല്‍ നാശം സംഭവിയ്ക്കും. അതേ സമയം മറ്റ് പോഷകങ്ങള്‍ക്ക് സ്റ്റീല്‍ റോളറുകളേക്കാള്‍ സംരക്ഷണം നല്‍കുകയും ചെയ്യും. കല്ലിന്റെ പൊടിയ്ക്കല്‍ രീതിയില്‍ ലഭിയ്ക്കുന്ന ഗോതമ്പ് പൊടിയ്ക്ക് സ്വാദേറുകളും ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്