ആപ്പ്ജില്ല

പാല്‍ കുടിച്ചാല്‍ എല്ലുകള്‍ക്ക് ബലം വെക്കുമോ?

പാല്‍ കഴിച്ചാല്‍ കാല്‍സ്യം ഉള്ളതിനാല്‍ എല്ലുകള്‍ക്ക് നല്ല ആരോഗ്യം ഉണ്ടാകും എന്നാണ് പൊതുവില്‍ പറയാറുള്ളത്. എന്നാല്‍, ചില പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ.

Authored byഅഞ്ജലി എം സി | Samayam Malayalam 23 Nov 2023, 11:20 am

ഹൈലൈറ്റ്:

  • പാല്‍ കുടിച്ചാലുള്ള ഗുണം
  • എല്ലുകള്‍ക്ക് ആരോഗ്യം വരാന്‍
  • പാലിന് പകരം കഴിക്കാവുന്നത്‌
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam back pain
മറ്റൊരു മൃഗത്തിന്റെ പാല്‍ കുടിച്ച് വളരുന്ന ഒരേ ഒരു വിഭാഗം ഉണ്ടെങ്കില്‍ അത് മനുഷ്യനാണ്. പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, അതുപോലെ എരുമപ്പാല്‍ അങ്ങിനെ നിരവധി പാലുകളാണ് ദൈനംദിന ജീവിതത്തില്‍ നമ്മള്‍ കുടക്കുന്നത്. പാല്‍ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ മുന്‍നിര്‍ത്തിയാണ് നമ്മള്‍ പശുവിന്‍പാലെല്ലാം കുടിക്കുന്നത്. പ്രത്യേകിച്ച് ശരീരത്തിലേയ്ക്ക് കാല്‍സ്യം എത്തുന്നതിന് വേണ്ടി പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നവര്‍ കുറവല്ല. എന്നാല്‍, പാല്‍ കുടിച്ചാല്‍ നമ്മളുടെ എല്ലുകള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുന്നുണ്ടോ എന്ന് നോക്കാം.
പാലിന്റെ ഗുണങ്ങള്‍

പാല്‍ കുടിച്ചാല്‍ നിരവധി ഗുണങ്ങള്‍ ലഭിക്കും എന്നാണ് പറയുന്നത്. കുട്ടികളുടെ വളര്‍ച്ച ഉറപ്പാക്കാന്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ, പാലിലും അതുപോലെ തന്നെ പാല്‍ ഉല്‍പന്നങ്ങളിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ പാലിലും പാല്‍ ഉല്‍പന്നങ്ങളിലും കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇതും ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ വിറ്റമിന്‍ ഡി, വിറ്റമിന്‍ ബി12, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം തന്നെ പാലില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ നമ്മളുടെ ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇത സഹായിക്കുന്നുണ്ട്.
പാല്‍ എല്ലുകള്‍ക്ക് നല്ലതാണോ?

Harvard T.H Chan സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച Milk may not be necessary for most adults എന്ന ലേഖനത്തില്‍ പറയുന്നത് പ്രകാരം, പാല്‍ അതുപോലെ തന്നെ പാല്‍ ഉല്‍പന്നങ്ങള്‍ ഹെല്‍ത്തി ഡയറ്റിന്റെ ഭാഗമല്ല എന്നാണ്. പ്രത്യേകിച്ച് കൗമാരക്കാര്‍ പാല്‍ അമിതമായി കുടിക്കുന്നത് വളരെയധികം ദോഷം ചെയ്യുന്നതായും പറയുന്നു.

ഈ ലേഖനത്തില്‍ പറയുന്നത് പ്രകാരം, Harvard T.H Chan School of Public Health ലെ Department of Nutrition വിഭാഗം പ്രഫസ്സര്‍ David Ludwing അതുപോലെ തന്നെ Epidemiology and nutrition വിഭാഗം പ്രഫസ്സര്‍ Walter Willte എന്നിവര്‍ നടത്തിയ പഠനം പ്രകാരം മുതിര്‍ന്നവര്‍ പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നതിലൂടെ അവര്‍ക്ക് നല്ല പൊക്കം വെക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും ഇത് അവരുടെ എല്ലുകളുടെ ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്നില്ല എന്നാണ് പറയുന്നത്.

കൂടാതെ, ഈ ലേഖനം പ്രകാരം, ഏറ്റവും കൂടുതല്‍ പാല്‍ അതുപോലെ, പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്ന രാജ്യത്താണ് ഇടുപ്പിന്റെ എല്ലുകള്‍ക്ക് പ്രശ്‌നങ്ങള്‍ കൂടുതലും കണ്ടുവരുന്നത്. കൂടാതെ, അമിതമായി പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് പ്രോസ്‌റ്റേറ്റ് കാന്‍സര്‍, അതുപോലെ, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യതയും ചൂണ്ടികാണിക്കുന്നു.

കാല്‍സ്യത്തിനായി പാലിന് പകരം കഴിക്കാവുന്നത്

നമ്മള്‍ ഫുള്‍ ഫാറ്റ് മില്‍ക്ക് എടുത്താല്‍ അതില്‍ നല്ലപോലെ സാച്വറേറ്റഡ് ഫാറ്റ് അടുങ്ങുന്നുണ്ട്. ഇത് നല്ല ഹെല്‍ത്തി ഡയറ്റിന്റെ ഭാഗമല്ല. അതുപോലെ, പാലിന് പകരം, സോയ് മില്‍ക്ക്, അല്ലെങ്കില്‍ മറ്റേതെങ്കിലും പാല്‍ എടുത്താലും അതിലും മധുരം ചേര്‍ത്താണ് നമ്മള്‍ക്ക് ലഭിക്കുന്നത്. ഇതെല്ലാം തന്നെ അരോഗ്യത്തിന് അധികം ഗഉണം ചെയ്യുന്നില്ല. അതിനാല്‍, നല്ലപോലെ ഇലകള്‍ അടങ്ങിയ വിഭവങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കാനാണ് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട്‌സ് പറയുന്നത്.

ഇതിനായി നിങ്ങള്‍ക്ക് നല്ല നാടന്‍ ചീര, മുരിങ്ങയില, അതുപോലെ കാബേജ്, ടോഫൂ, ബ്രോക്കോളി, ഓറഞ്ച്, അതുപോലെ മത്തന്റെ കുരു, ചിയ സീഡ്‌സ് എന്നിവയെല്ലാം തന്നെ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്, ഇത്തരത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. നല്ല ഹെല്‍ത്തി ഡയറ്റിന്റെ ഭാഗമാവുകയും ചെയ്യും.

ശ്രദ്ധിക്കേണ്ടത്

നമ്മളുടെ ശരീരത്തിലേയ്ക്ക് കാല്‍സ്യം ആഗിരണം ചെയ്യപ്പെടണമെങ്കില്‍ വിറ്റമിന്‍ ഡി ശരീരത്തില്‍ എത്തണം. വിറ്റമിന്‍ ഡി ഉണ്ടെങ്കില്‍ മാത്രമാണ് നമ്മള്‍ക്ക് കാല്‍സ്യവും കൃത്യമായി ശരീരത്തില്‍ എത്തുക. അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തിനനുസരിച്ച് എത്രത്തോളം കാല്‍സ്യം വേണം എന്ന് നിശ്ചയിക്കാവുന്നതാണ്. അതുപോലെ, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍, ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടെങ്കില്‍ ഇത്തരം വിഭവങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
Also Read: കാന്‍സര്‍ വന്നാലും വയര്‍ ചീര്‍ക്കാം.. ഡോക്ടര്‍ പറയുന്നു
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്