ആപ്പ്ജില്ല

ഇത് കുടിച്ചാല്‍ വയര്‍ ഒട്ടും, ഒരിക്കലും പഴയപോലെ ചാടുകയും ഇല്ല

Authored byഅഞ്ജലി എം സി | Samayam Malayalam 15 Jan 2024, 8:59 am
പലര്‍ക്കും വയര്‍ ചാടുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ചിലപ്പോള്‍ അധികം തടി ഇല്ലാതാതവരില്‍പ്പോലും വയര്‍ ചാടി നില്‍ക്കുന്നത് കാണാം. അല്ലെങ്കില്‍ ചിലര്‍ക്കാണെങ്കില്‍ തടിക്കുമ്പോഴേയ്ക്കും വയറെല്ലാം ചാടി നില്‍ക്കുന്നത് കാണാം. ഇത്തരത്തില്‍ ഉന്തി നില്‍ക്കുന്ന വയര്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതില്‍ നിന്ുപോലും പലപ്പോഴും നമ്മളെ പിന്തിരിപ്പിച്ചെന്ന് വരാം.
Samayam Malayalam drink one glass raw white petha juice every morning for flat belly
ഇത് കുടിച്ചാല്‍ വയര്‍ ഒട്ടും, ഒരിക്കലും പഴയപോലെ ചാടുകയും ഇല്ല


ഇത്തരത്തില്‍ ഉന്തിനില്‍ക്കുന്ന തും ചാടിയതുമായ വയര്‍ കുറയ്്ക്കാന്‍ സഹായിക്കുന്ന ഒരു കിടിലന്‍ ജ്യൂസ് ആണ് പരിചയപ്പെടുത്തുന്നത്. ഡയറ്റീഷ്യന്മാര്‍പോലും നിര്‍ദ്ദേശിക്കുന്ന ഈ ജ്യൂസ് തയ്യാറാക്കുന്നത് നമ്മളുടെ കുമ്പളങ്ങ ഉപയോഗിച്ചാണ്. ഇത് ശീലമാക്കിയാല്‍ ഒരിക്കല്‍പോലും നിങ്ങള്‍ക്ക് വയര്‍ ചാടുകയുമില്ല.

​ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടവ​

ഈ ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത് നമ്മളുടെ കുമ്പളങ്ങയാണ്. നല്ല മൂത്ത കുമ്പളങ്ങയാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുപോലെ, കുറച്ച് വെള്ളം, ഉപ്പ്, കുരുമുളക് എന്നിവ ഉണ്ടെങ്കില്‍ സംഭവം വളരെ സിംപിള്‍ ആയി വീട്ടില്‍ തയ്യാറാക്കി എടുക്കാവുന്നതാണ്.


ഇത് തയ്യാറാക്കാന്‍ ഒരു കപ്പ് പച്ച കുമ്പളങ്ങ തൊലി കളഞ്ഞ് കഴുകി എടുക്കണം. ഇതിലേയ്ക്ക് ജീരകം കാല്‍ ടീസ്പൂണ്‍ വറുത്തത് വേണം. ഇതില്ലെങ്കില്‍ ജീരകത്തിന്റഎ പൊടി എടുത്താലും മതി. അതുപോലെ, കല്ലുപ്പ് ആവശ്യത്തിന്, കുരുമളക് കാല്‍ ടേബിള്‍സ്പൂണ്‍, വെള്ളം 200ml എന്നിവ എടുക്കുക.

​തയ്യാറാക്കേണ്ട വിധം ഇങ്ങനെ​

കുരുമളക്, ജീരകം, കുമ്പളങ്ങ, വെള്ളം, ഉപ്പ് എന്നിവയെല്ലാം ഒരു മിക്‌സിയുടെ ജാറില്‍ ഇട്ട് നല്ല സ്മൂത്താക്കി എടുക്കുക. ഇത് നല്ലപോലെ അരിച്ചെടുക്കണം. അസിഡിറ്റി പ്രശ്‌നമുള്ളവര്‍ അല്ലെങ്കില്‍ ദഹനപ്രശ്‌നം എന്നിവ നേരിടുന്നവര്‍ ഇതില്‍ കുറച്ച് ഇഞ്ചിയും ചേര്‍ക്കുന്നത് നല്ലതാണ്.

ഇത്തരത്തില്‍ തയ്യാറാക്കി എടുത്ത ജ്യൂസ് എന്നും രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ നിങ്ങള്‍ക്ക് ഒരിക്കലും വയറ്റില്‍ കൊഴുപ്പ് അടിയുകയുമില്ല, അതുപോലെ, വയര്‍ വേഗത്തില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.


ഇത് പല ഡയറ്റീഷ്യന്മാരും നിര്‍ദ്ദേശിക്കുന്ന ഒരു കിടിലന്‍ ജ്യൂസ്‌കൂടിയാണ് ഇത്. അതിനാല്‍, നിങ്ങള്‍ക്ക് ഇത് സ്ഥിരമാക്കാവുന്നതാണ്. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കുമ്പോള്‍ മെറ്റബോളിസം കൂട്ടുന്നതിനും അതിലൂടെ തടിയും വയറും പെട്ടെന്ന് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

​ഈ ജ്യൂസ് എങ്ങിനെ ഫലപ്രദമാകുന്നു​

ഈ ജ്യൂസിലെ പ്രധാന ചേരുവ എന്ന് പറയുന്നത് തന്നെ കുമ്പളങ്ങയാണ്. കുമ്പളങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കാനുള്ള ത്വര ഇത് കുറയ്ക്കുന്നു.
കൂടാതെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.

അതുപോലെ, ഇതില്‍ ചേര്‍ക്കുന്ന കുരുമുളകിനും ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ സഹായിക്കുന്നുണ്ട്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ജീരകം ഇന്‍സുലിന്‍ റെസിസറ്റന്‍സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് വേഗത്തില്‍ ദഹിക്കുന്നതിന് ഇത് സഹായിക്കുന്നു.

കല്ലുപ്പിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമുക്ക് അറിയാവുന്നതാണ്. ഇത് ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നു. അതുപോലെ, ദഹനത്തിന് സഹായിക്കുന്ന നല്ല ഹെല്‍ത്തി ബാക്ടീരിയകള്‍ ഉല്‍പാദിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതും വയര്‍ കൂടാതിരിക്കാന്‍ സഹായിക്കുന്നുണ്ട്.

Also Read: ചുമ്മാ ഇക്കാര്യങ്ങള്‍ രാവിലെ ശീലിച്ചാല്‍ തടി കൂടുമെന്ന ഭയം ഇനി വേണ്ട

​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍​

രാവിലെ വെറും വയറ്റില്‍ ചിലര്‍ക്ക് എരിവുള്ള ആഹാരങ്ങള്‍ ചെല്ലുന്നത് അസിഡിറ്റി പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചെന്ന് വരാം. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.


അതുപോലെ, ദഹനപ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍ എന്നിവ ഉള്ളവരും ഭക്ഷണത്തിനോട് അലര്‍ജി ഉള്ളവരും നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം ഈ ജ്യൂസ് പതിവാക്കുക. ചിലരുടെ ആരോഗ്യ സ്ഥിതി ചിലപ്പോള്‍ ഈ ജ്യൂസിനോട് ചേരുന്നതായിരിക്കുകയില്ല.

English Summary: Natural Remedy For Belly Fat



ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്