ആപ്പ്ജില്ല

Migraine : മൈഗ്രേൻ അകറ്റാൻ ഇവയുള്ളപ്പോൾ മറ്റ് മരുന്നുകൾ എന്തിന്?

പല സാഹചര്യങ്ങളിലായി തലവേദന അനുഭവിച്ചിട്ടുണ്ടാകും നമ്മളിൽ പലരും. ചിലരെങ്കിലും തലവേദനയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. മൈഗ്രേൻ ഒരു തവണ എങ്കിലും അനുഭവിച്ചവർക്ക് അത് എത്രമാത്രം കഠിനമാണെന്ന് മനസ്സിലാകും.

Samayam Malayalam 10 Dec 2021, 5:11 pm
Home Remedies For Migraine : ചിലർക്കെങ്കിലും കടുത്ത തലവേദനയുടെ ലക്ഷണങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ തലവേദനയേക്കാൾ മോശമായ എന്തെങ്കിലുമൊരവസ്ഥ ഉണ്ടെന്ന് തോന്നിയ സമയങ്ങൾ ഉണ്ടായിട്ടുണ്ടോ? എങ്കിൽ ഉറപ്പായും അത് മൈഗ്രേൻ ലക്ഷണങ്ങൾ ആയിരിക്കും. പഠനങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഏഴ് ആളുകളിൽ ഒരാൾക്ക് വീതം മൈഗ്രേൻ സാധ്യത ഉണ്ടെന്നാണ് കണക്ക്. സാധാരണ തലവേദനയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കഠിനവും ഒരു ചെറിയ ജോലി പോലും ചെയ്യാൻ വിടാതെ ശരീരത്തെ മുഴുവൻ പിടിച്ചുകെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് പലപ്പോഴും മൈഗ്രേൻ ലക്ഷണങ്ങൾ. മൈഗ്രേൻ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം മണിക്കൂറുകളോ ദിവസങ്ങളോ പോലും ഈ തീവ്രമായ തലവേദന നീണ്ടുനിൽക്കും. മാത്രമല്ല ചെറിയ രീതിയിലുള്ള പ്രകാശകിരണം പോലും താങ്ങാൻ കഴിയാത്തവിധം ആളുകളെ ഇത് പ്രകോപിതരും സംവേദനക്ഷമതയുള്ളവരുമാക്കി മാറ്റും.
Samayam Malayalam effective natural remedies to get relief from headache
Migraine : മൈഗ്രേൻ അകറ്റാൻ ഇവയുള്ളപ്പോൾ മറ്റ് മരുന്നുകൾ എന്തിന്?


​മൈഗ്രേൻ ഉണ്ടാകാൻ കാരണം

പലപ്പോഴും മൈഗ്രൈന് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. എല്ലാ പ്രായക്കാരെയും ഒരുപോലെ ബാധിക്കുന്ന മൈഗ്രൈൻ ലക്ഷണങ്ങൾ ഒരാളിൽ ഉണ്ടാവുന്നതിൻ്റെ സാധ്യതകൾ ഇനി പറയുന്നവയാണ്.

പാരമ്പര്യം - നിങ്ങളുടെ മാതാപിതാക്കൾക്ക് മൈഗ്രേൻ അവസ്ഥകൾ ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾക്കും മൈഗ്രേൻ വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് മൈഗ്രെയ്ൻ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണെന്ന് കണക്കാക്കപ്പെടുന്നു.

ഭക്ഷണപാനീയങ്ങൾ : ചോക്ലേറ്റ്, കഫീൻ, ബീൻസ് ആൽക്കഹോൾ തുടങ്ങിയ പ്രത്യേക ഭക്ഷണ പാനീയങ്ങൾ ചിലരുടെ ശരീരത്തിൽ മൈഗ്രൈൻ ലക്ഷണങ്ങൾ വിളിച്ചുവരുത്തും എന്ന് കണക്കാക്കപ്പെടുന്നു.

ഹോർമോൺ മാറ്റങ്ങൾ - പ്രീമെൻസ്ട്രൽ സിൻഡ്രോം, ആർത്തവവിരാമം, സമ്മർദ്ദം തുടങ്ങിയവ മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേൻ ലക്ഷണങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു.

ഇന്ദ്രിയ-ബന്ധങ്ങൾ - ശബ്ദത്തോടുള്ള പ്രതികരണം, തിളക്കമുള്ള ലൈറ്റുകൾ, രൂക്ഷമായ ഗന്ധം തുടങ്ങിയ കാരണങ്ങൾകൊണ്ടും ചില ആളുകളിൽ ഇത്തരത്തിൽ മൈഗ്രൈൻ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്

​മൈഗ്രേൻ ലക്ഷണങ്ങൾ

> കടുത്ത തലവേദന

> ഓക്കാനം, ഛർദ്ദി

> കൈകളിലോ കാലുകളിലോ ഇക്കിളി അല്ലെങ്കിൽ മരവിപ്പ്

> ശബ്ദം, വെളിച്ചം അല്ലെങ്കിൽ ഗന്ധം എന്നിവയോടുള്ള സംവേദനക്ഷമത

> ദൃശ്യ മാറ്റങ്ങൾ

> ക്ഷോഭം

മൈഗ്രെയിൻ ലക്ഷണങ്ങൾ ഉള്ള ഒരാൾ ഇതിനെ ചികിത്സിക്കുന്നതിനും പ്രതിരോധിച്ചു നിർത്തുന്നതിനുമായി ധാരാളം മരുന്നുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇത്തരത്തിൽ മരുന്നുകൾ കഴിക്കുന്നത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ആയിരിക്കണം. കഴിവതും മരുന്നുകൾ ഒഴിവാക്കിക്കൊണ്ട് ഇടയ്ക്കിടെ ഉണ്ടാവുന്ന മൈഗ്രെയിൽ ആക്രമണമങ്ങളെ നേരിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതിനായി സ്വാഭാവിക ചികിത്സകളും ചില വീട്ടുവൈദ്യങ്ങളും ഉപയോഗിക്കാം.

​ഭക്ഷണക്രമത്തിലെ മാറ്റം:

ആവർത്തിച്ചുള്ള മൈഗ്രെയ്ൻ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധാരണ കാരണങ്ങളിലൊന്നാണ് നിങ്ങളുടെ മോശം ഡയറ്റ് പ്ലാനുകൾ. മിക്കപ്പോഴും ഈയൊരു കാര്യത്തിൽ നിയന്ത്രണം വയ്ക്കാൻ പലരും പരാജയപ്പെടുന്നു. നിങ്ങൾക്ക് മൈഗ്രെൻ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ നിങ്ങൾ വളരെയധികം ജാഗരൂകരായിരിക്കണം. പലപ്പോഴും സംസ്കരിച്ച ഭക്ഷണം, റെഡ് വൈൻ, കഫീൻ അടങ്ങിയ പാനീയങ്ങൾ, മദ്യം, ചോക്ലേറ്റ് എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ നിങ്ങളുടെ മൈഗ്രെയിനുകൾക്ക് കാരണമായേക്കാം. ട്രിഗറുകൾ ഒഴിവാക്കാൻ ഭക്ഷണക്രത്തിൽ മാറ്റം വരുത്തുന്നത് ഭാവിയിൽ മൈഗ്രെയിനുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.

ഐസ് പായ്ക്ക്:

ഐസ് പായ്ക്കുകളുടെ പ്രയോഗം വേദനയുള്ള നിങ്ങളുടെ ശരീരഭാഗത്തെ മരവിപ്പിക്കുന്നു. ഇത് വേദന കുറയുന്നതിന് ഇടയാക്കും. മൈഗ്രെയ്ന് ആശ്വാസം പകരാനുള്ള ഏറ്റവും നല്ല മാർഗമാണിത്. നിങ്ങൾക്ക് ഐസ് ക്യൂബുകൾ ഒരു തുണിയിൽ പൊതിഞ്ഞ് നിങ്ങളുടെ നെറ്റിയിലും കഴുത്തിലും വയ്ക്കുക. നിങ്ങൾക്ക് ഐസിനൊപ്പം കർപ്പൂരതുളസിയോ ലാവെൻഡറോ ചേർക്കാം.

അവശ്യ എണ്ണകൾ: ലാവെൻഡർ, റോസ്മേരി തുടങ്ങിയ അവശ്യ എണ്ണകൾ മൈഗ്രേനിനുള്ള മികച്ച ഓപ്ഷനാണ്. ഇതിൻ്റെ ട്രിഗറുകളെ നേരിടാനും വേദന കുറയ്ക്കാനും പിരിമുറുക്കം ലഘൂകരിക്കാനും സഹായിക്കുന്ന ഒരു സാന്ത്വന സുഗന്ധമായി ഈ എണ്ണകൾ പ്രവർത്തിക്കുന്നു. മൈഗ്രേനിനുള്ള പ്രധാന ട്രിഗർ ഘടകങ്ങളിലൊന്നാണ് സമ്മർദ്ദം. ലാവെൻഡർ ഓയിൽ അതിന്റെ ശാന്തമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് സമ്മർദ്ദം മൂലമുണ്ടാകുന്ന മൈഗ്രെയിനുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഭക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ അവശ്യ എണ്ണയുടെ അഞ്ച് മുതൽ പത്ത് തുള്ളി വരെ ചൂടുവെള്ളത്തിൽ ചേർത്ത് ആവി പിടിക്കുന്നത് വളരെ നല്ലതാണ്.

​ഇഞ്ചി ചായ

മൈഗ്രെയിനുകൾ ഉൾപ്പെടെയുള്ള പല അവസ്ഥകൾക്ക് കാരണമാകുന്ന ഓക്കാനത്തിൻ്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് ഇഞ്ചി ഏറ്റവും ഉപകാരപ്രദമാണ്. ഓക്കാനം, ഛർദ്ദി തുടങ്ങിയ മൈഗ്രേൻ ലക്ഷണങ്ങളെ തുടക്കത്തിൽ തന്നെ നിയന്ത്രിച്ചുനിർത്താൻ നേരിടാൻ ഇഞ്ചി ചായ കുടിക്കുന്നത് ഫലപ്രദമാകും. പേശികളുടെ സങ്കോചത്തെ ഉത്തേജിപ്പിക്കുകയും തലവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്ന പ്രോസ്റ്റാഗ്ലാൻഡിൻ വർദ്ധനവിനെ ഇത് തടയുന്നതായി അറിയപ്പെടുന്നു.

ഫ്ളാക്സ് സീഡുകൾ: ഫ്ളാക്സ് സീഡുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൊണ്ടു നിറഞ്ഞവയാണ്. ഇത് ആന്തരിക വീക്കം കുറയ്ക്കാൻ സഹായിക്കും. ഫാറ്റി ആസിഡുകൾ കഴിക്കുന്നതിലൂടെ മൈഗ്രേൻ വീക്കം കുറയ്ക്കാൻ കഴിയും. പതിവായി ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മൈഗ്രേനിൽ നിന്ന് മോചനം നേടാൻ കഴിയും.

​എള്ളെണ്ണ, ജാതിക്ക

എള്ളെണ്ണ: മൈഗ്രേനിന്റെ പ്രധാന കാരണങ്ങളിലൊന്ന് ശരീരത്തിലുണ്ടാവുന്ന സമ്മർദ്ദമാണ്. സമ്മർദ്ദം മൂലമുണ്ടാകുന്ന മൈഗ്രെയ്ൻ കഠിനമായ തലവേദനയ്ക്കും ഉറക്കമില്ലായ്മയ്ക്കും വരേ കാരണമായേക്കാം, ഇത് പേശികളുടെ കാഠിന്യത്തിലേക്ക് നയിക്കുന്നു. മൈഗ്രെയ്ൻ ആക്രമണം നീണ്ടുനിൽക്കുന്ന സാഹചര്യങ്ങളിൽ ദിവസത്തിൽ ഒരിക്കൽ ഏതാനും തുള്ളി എള്ളെണ്ണ നിങ്ങളുടെ മൂക്കിൽ വയ്ക്കുകയും ആഴത്തിൽ ശ്വസിക്കുകയും ചെയ്യുക.

ജാതിക്ക പേസ്റ്റ്: നിങ്ങളുടെ ശരീരത്തെ ശാന്തമാക്കാൻ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ജാതിക്ക. നന്നായി പൊടിച്ച ജാതിക്ക അല്പം വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കി നിങ്ങളുടെ നെറ്റിയിൽ പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് വഴി തൽക്ഷണം നിങ്ങൾക്ക് ആശ്വാസം ലഭിക്കുകയും വേഗത്തിൽ നല്ല ഉറക്കം കിട്ടുകയും ചെയ്യും.

Also read: മതിയായ ഉറക്കം ലഭിക്കേണ്ടതിൻ്റെ പ്രാധാന്യം

​അക്യുപ്രഷറും തലയോട്ടിയിലെ മസാജും:

ശരീരത്തിലെ പലതരത്തിലുള്ള വേദനയും മറ്റ് അസ്വസ്ഥതകളും ഒഴിവാക്കാൻ ഒരു പരിധിവരെ മസ്സാജിങ് രീതികൾ സഹായിക്കും എന്ന് പറയപ്പെടുന്നു. ശരീരത്തിലെ ചില പ്രത്യേക പോയിന്റുകളിൽ പ്രഷർ കൊടുത്തുകൊണ്ട് ചെയ്യുന്ന ശാന്തമായ പ്രവർത്തിയാണ് അക്യുപ്രഷർ. പഠനമനുസരിച്ച്, വിട്ടുമാറാത്ത തലവേദനയടക്കമുള്ള അവസ്ഥകളിൽ നിന്നുമുള്ള വേദനയ്ക്കുള്ള ഒരു ബദൽ തെറാപ്പിയാണ് അക്യുപ്രഷർ.

തലയോട്ടിയിൽ ചെയ്യാൻ കഴിയുന്ന മസാജും നിങ്ങളുടെ തലവേദന ഒഴിവാക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. ടെൻഷൻ കുറയ്ക്കാനും മൈഗ്രേൻ വേദന ലഘൂകരിക്കാനുമായി കഴുത്തിലെയും തോളിലെയും പേശികളിൽ മസാജ് ചെയ്യുക. ഇത് സ്ട്രെസ് ലെവൽ കുറയ്ക്കാനും സഹായിക്കുന്നു.

Also read: ഉറങ്ങാൻ കഴിയുന്നില്ലേ? എങ്കിൽ ഇവ ചെയ്ത് നോക്കൂ

യോഗ:

നിങ്ങളുടെ ശരീരത്തെയും മനസ്സിനേയും ശാന്തമാക്കാനും വിശ്രമിക്കാനും അനുവദിക്കുന്ന ഒരു പ്രവൃത്തിയായി യോഗ അറിയപ്പെടുന്നു. യോഗയിലെ ശ്വസന വ്യായാമങ്ങൾ തലച്ചോറിനും നെറ്റിയ്ക്കും ചുറ്റുമുള്ള ഞരമ്പുകളെ ശാന്തമാക്കുന്ന വൈബ്രേഷനുകൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഇത് മൈഗ്രെയിനുകൾ തൽക്ഷണം കുറയ്ക്കാൻ ഉള്ള ഒരു പരിഹാരം ആയി കണക്കാക്കപ്പെടുന്നു. മൈഗ്രൈൻ ലക്ഷണങ്ങൾ ഉള്ളവർ ദിവസവും മുടങ്ങാതെ യോഗ പരിശീലിക്കുന്നത് ഒരുപരിധി വരെ ഇതിൻറെ ലക്ഷണങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്