ആപ്പ്ജില്ല

ഡൗച്ചിംഗ്, ഈ രീതിയില്‍ വജൈന കഴുകുമ്പോള്‍ അറിയണം...

ഈ ഭാഗത്തെ അണുബാധകള്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സ്ത്രീയില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു തന്നെ കാരണമാകും. എന്നാല്‍ ഈ ഭാഗം വൃത്തിയാകട്ടെ, എന്നു കരുതി അമിതമായി കഴുകിയാലോ, അത് ഏറെ ദോഷം ചെയ്യും. പ്രത്യേകിച്ചും ഡൗച്ചിംഗ് എന്ന രീതിയെങ്കില്‍.

Samayam Malayalam 26 Mar 2020, 5:58 pm
യോനീഭാഗം ഏറെ സെന്‍സിറ്റീവാണ്. യോനീഭാഗത്തിന്റെ വൃത്തിയും. കാരണം പുരുഷ അവയവത്തേക്കാള്‍ ഈ ഭാഗത്ത് അണുബാധകള്‍ക്കുള്ള സാധ്യത ഏറെയാണ്. ഇതിനാല്‍ തന്നെ ഏറെ ശ്രദ്ധയും അത്യാവശ്യമാണ്. വജൈനല്‍ ഭാഗം കഴുകി വൃത്തിയാക്കണമെന്നത് പ്രധാനം തന്നെയാണ്. ഇല്ലെങ്കില്‍ ദുര്‍ഗന്ധവും അണുബാധയുമെല്ലാം സാധാരണയാകും. ഈ ഭാഗത്തെ അണുബാധകള്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സ്ത്രീയില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു തന്നെ കാരണമാകും. എന്നാല്‍ ഈ ഭാഗം വൃത്തിയാകട്ടെ, എന്നു കരുതി അമിതമായി കഴുകിയാലോ, അത് ഏറെ ദോഷം ചെയ്യും. പ്രത്യേകിച്ചും ഡൗച്ചിംഗ് എന്ന രീതിയെങ്കില്‍.
Samayam Malayalam effects of douching in vaginal health
ഡൗച്ചിംഗ്, ഈ രീതിയില്‍ വജൈന കഴുകുമ്പോള്‍ അറിയണം...


​വജൈനല്‍ ഭാഗം വൃത്തിയാക്കുന്ന ഡൗച്ചിംഗ്

വജൈനല്‍ ഭാഗം വൃത്തിയാക്കുന്ന ഡൗച്ചിംഗ് എന്ന രീതി പലരും അവലംബിയ്ക്കാറുണ്ട്. ഇതിനായി വെള്ളവും ആപ്പിള്‍ സിഡെര്‍ വിനെഗറും കലര്‍ത്തി ഉപയോഗിയ്ക്കാറുമുണ്ട്. ഡൗച്ച് എന്നത് ഫ്രഞ്ച് വാക്കാണ്. കഴുകുക, വെള്ളത്തില്‍ മുക്കുക എന്നതാണ് അര്‍ത്ഥം. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മരുന്നു കടകളിലുമെല്ലാം ഡൗച്ചുകള്‍ ലഭിയ്ക്കുകയും ചെയ്യും ഇതില്‍ മിക്കവാറും സുഗന്ധവും ആന്റി സെപറ്റിക്കുകളും അടങ്ങിരിയിക്കും. ഇതു ലഭിയ്ക്കുന്ന ബോട്ടിലില്‍ ട്യൂബ് ഘടിപ്പിച്ചിരിയ്ക്കും. ഇതു കൊണ്ട് വജൈനയുടെ ഉള്‍ഭാഗത്തേയ്ക്കു വരെ സ്േ്രപ ചെയ്തു കഴുകുന്ന രീതിയാണിത്.

​വൃത്തിയാണ് ഇതിന്റെ ആത്യന്തികമായ ഫലമായി

വൃത്തിയാണ് ഇതിന്റെ ആത്യന്തികമായ ഫലമായി പറയുന്നത്. നല്ല വൃത്തി, ദുര്‍ഗന്ധം മാറുക, അണുബാധകള്‍ അകലുക തുടങ്ങിയ പല ലക്ഷ്യങ്ങളും ഇതിന്റേതായി പറയുന്നുണ്ട്. വൃത്തിയെന്നത് ശരിയാണ്, എന്നാല്‍ ഈ രീതിയിലെ വജൈനല്‍ വാഷ്, അതായത് ഡൗച്ചിംഗ് രീതി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്.

​അണുബാധകള്‍ക്ക് ഡൗച്ചിംഗ് എന്ന രീതി

അണുബാധകള്‍ക്ക് ഡൗച്ചിംഗ് എന്ന രീതി വഴിയൊരുക്കുന്നുവെന്നതാണ് വാസ്തവം. പ്രത്യേകിച്ചും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ക്ക്. ഇത് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. ഇതിനാല്‍ ഈ ഭാഗത്തെ പിഎച്ച് വ്യത്യാസപ്പെടുന്നു. ഇതു കൊണ്ടു തന്നെ അണുബാധാ സാധ്യതകള്‍ ഏറെയാണ്. ബാക്ടീരിയല്‍ വജൈനോസിസ് എങ്കില്‍ മാസം തികയാതെയുള്ള പ്രസവം, ലൈംഗികജന്യ രോഗങ്ങള്‍ എന്നിവയ്ക്കു സാധ്യത കൂടുതലാണ്.

​ഡൗച്ചിംഗ് പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി രോഗങ്ങള്‍ക്കും

ഡൗച്ചിംഗ് പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി രോഗങ്ങള്‍ക്കും സാധ്യത നല്‍കുന്നു. യൂട്രസ്, ഫെല്ലോപിയന്‍ ട്യൂബ്, ഓവറി എന്നിവയെ ബാധിയ്ക്കുന്ന ഒന്നാണിത്. ഇതെല്ലാം സ്ത്രീയുടെ പ്രത്യുല്‍പാദനപരമായ അവയവങ്ങളാണ്. ഇതിനാല്‍ തന്നെ വന്ധ്യത അടക്കമുള്ള പ്രശ്‌നങ്ങളിലേയ്ക്കും നയിക്കാം. ഡൗച്ചിംഗ് ചെയ്യുന്ന സ്ത്രീകളില്‍ ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ 73 ശതമാനം സാധ്യത ഏറെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭാര്യയില്‍ നിന്നും ഭര്‍ത്താവു കൊതിയ്ക്കും ചിലത്

​ആഴ്ചയില്‍ ഒന്നിലേറെ തവണ ഇതു ചെയ്യുന്നവര്‍ക്ക്

ആഴ്ചയില്‍ ഒന്നിലേറെ തവണ ഇതു ചെയ്യുന്നവര്‍ക്ക് ഗര്‍ഭധാരണ സാധ്യതകള്‍ മറ്റുള്ളവരേക്കാള്‍ കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. ഇത് ഫെലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത 76 ശതമാനമാക്കുന്നു. അതായത് മുന്തിരിക്കുല ഗര്‍ഭം എന്നു പറയാം. ഡൗച്ചിംഗ് ചെയ്യുന്നവരില്‍ എക്ടോപിക് ഗര്‍ഭ സാധ്യത ഏറെയാണ്. അതായത് ഫെല്ലോപിയന്‍ ട്യൂബിലെ ഗര്‍ഭത്തിന് സാധ്യത.

​ഇത് ഈ ഭാഗത്തെ സ്വാഭാവിക ആരോഗ്യത്തെ ബാധിയ്ക്കുന്നു

ഇത് ഈ ഭാഗത്തെ സ്വാഭാവിക ആരോഗ്യത്തെ ബാധിയ്ക്കുന്നു. ഇതിനാല്‍ തന്നെ ഡൗച്ചിംഗ് സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഇതിനാല്‍ തന്നെ സ്ത്രീ അവയവത്തിന് ഡൗച്ചിംഗ് അത്ര നല്ലതല്ല എന്നു വേണം, പറയുവാന്‍. വജൈനല്‍ ഭാഗം വൃത്തിയാക്കുക. എന്നാല്‍ ഇവിടെ സോപ്പു പോലും ഉപയോഗിയ്ക്കരുത്. സുഗന്ധദ്രവ്യമോ പൗഡറോ ഇടരുത്. ഇതെല്ലാം തന്നെ യോനീ ഭാഗത്തെ സ്വാഭാവിക നിലയെ കേടു വരുത്തുന്ന ഒന്നാണ്. ഈ ഭാഗത്തെ കൂടുതല്‍ അസിഡിക്കാക്കുന്ന ഒന്നാണ്. ഈ ഭാഗം അസിഡിക്കായാല്‍ ഇത് അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും, ഗര്‍ഭധാരണത്തിനു തടസം നില്‍ക്കും. കാരണം സ്ത്രീയുടെ ഈ ഭാഗം അസിഡിക്കായാല്‍ ഇത് ബീജങ്ങളെ നശിപ്പിയ്ക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്