ആപ്പ്ജില്ല

ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഇൗ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോൾ പോഷക​ഗുണങ്ങളുള്ളതും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണവുമാണ് ഉപയോ​ഗിക്കേണ്ടത്.

Samayam Malayalam 9 Sept 2018, 2:55 pm
ചില അസുഖങ്ങള്‍ ഭേദമാവണമെങ്കില്‍ ആന്‍റിബയോട്ടിക്കുകള്‍ കൂടിയേ കഴിയൂ . എന്നാല്‍ മറ്റു മരുന്നുകളെ അപേക്ഷിച്ച് ആന്റിബയോട്ടിക്കുകള്‍ അപകടകാരികളാണ് എന്നതാണ് വാസ്തവം. കുട്ടികളായാലും മുതിർന്നവരായാലും ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരും.
Samayam Malayalam antibiotic


ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോൾ പോഷകഗുണങ്ങളുള്ളതും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണവുമാണ് ഉപയോഗിക്കേണ്ടത്. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്.

1. മദ്യം

ആന്റിബയോട്ടിക്കിനൊപ്പം മദ്യം കൂടി കഴിച്ചാൽ തലകറക്കം, വയറുവേദന എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.

2. ഇരുമ്പ് അടങ്ങിയ ഭക്ഷണം

ആന്റി ബയോട്ടിക് ഉപയോഗിക്കുമ്പോള്‍, അയണ്‍, കാല്‍സ്യം എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായി
ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നുമണിക്കൂര്‍ ആക്കുകയോ വേണം.

3. പാൽ ഉൽപ്പന്നങ്ങൾ

പാലുല്‍പ്പന്നങ്ങളിലെ പ്രധാന ഘടകം കാല്‍സ്യമാണ്. ഇത് ശരീരത്തിലെത്തുന്ന ആന്റി ബയോട്ടിക്കുകളുമായി പ്രവര്‍ത്തിച്ച് ആരോഗ്യത്തിന് ഹാനികരമാവുന്നു

5. ഗോതമ്പ് വിഭവങ്ങൾ

ഗോതമ്പ് കൊണ്ടുളള ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക. കൂടാതെ ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടിയ അളവില്‍ ആന്റിബയോട്ടിക്കിനൊപ്പം കഴിക്കരുത്.

6. തക്കാളി, മുന്തിരി, ഓറഞ്ച്

അസിഡിക് ആയ പച്ചക്കറികളും പഴങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ആന്റി ബയോട്ടിക്കിന്റെ ഫലപ്രാപ്‌തിയെ ബാധിക്കും

7. എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം കഴിക്കുക

എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക . മുട്ട, മത്സ്യം മാംസം എന്നിവ കഴിക്കുന്നത് മരുന്നിന്‍റെ കോഴ്സ് കഴിയുന്നത് വരെയെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുക

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്