ആപ്പ്ജില്ല

ബിപിയെങ്കില്‍ പ്രാതലിന് ഇത് കഴിയ്ക്കാം...

ബിപി കുറയ്ക്കാന്‍ പ്രാതലിന് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഇതെക്കുറിച്ചറിയൂ.

Samayam Malayalam 18 Jun 2022, 5:09 pm
ബിപി അഥവാ രക്തസമ്മര്‍ദം നിശബ്ദ കൊലയാളിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ സ്‌ട്രോക്കും അറ്റാക്കും വരെ വരുത്താന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ബിപിയ്ക്ക് പുറകിലെ കാരണങ്ങള്‍ പലതുമാകാം, എന്നാല്‍ ഇത് വരുത്തുന്ന ഗുരുതര ദൂഷ്യങ്ങള്‍ക്ക് ഏതാണ്ട് ഒരേ രൂപം തന്നെയാണ്. ബിപി നിയന്ത്രണത്തിന് മരുന്നുകള്‍ മാത്രമല്ല, നമ്മുടെ ജീവിത ശൈലിയും ഭക്ഷണ രീതികളുമെല്ലാം തന്നെ ഗുണം നല്‍കും. പ്രാതലില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതെക്കുറിച്ചറിയൂ.
Samayam Malayalam foods to include in your diet for blood pressure
ബിപിയെങ്കില്‍ പ്രാതലിന് ഇത് കഴിയ്ക്കാം...



​ഓട്‌സ്

ഓട്‌സ് ഇത്തരത്തിലെ ഒരു ഭക്ഷണമാണ്. ഇതിലെ ഉയര്‍ന്ന അളവിലെ ഫൈബറാണ് ഗുണം നല്‍കുന്നത്. ഇതിലെ ഫൈബറുകള്‍ സോലുബിള്‍ ഫൈബറാണ്. ഏതു പ്രായക്കാര്‍ക്കും ഏതു രോഗികള്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണവസ്തുവാണിത്. പത്തു ശതമാനം ധാതുക്കള്‍ ഉണ്ട്, മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രാതലിന് ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാകാന്‍ കാരണം.

​യോഗര്‍ട്ട്

യോഗര്‍ട്ട് ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്.ഇവയില്‍ പ്രോബയോട്ടിക് ഗുണങ്ങള്‍ ഏറെയാണ്. ഇവ കുടല്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. തടി കുറയ്ക്കാന്‍, ബിപി നിയന്ത്രിയ്ക്കാന്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, മലബന്ധം മാറ്റാന്‍ തുടങ്ങിയ പല അവസ്ഥകള്‍ക്കും യോഗര്‍ട്ട് ഏറെ നല്ലതാണ്. കുടലിലെ ക്യാന്‍സര്‍ പോലുള്ള വളര്‍ച്ചയെ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. തൈരും യോഗര്‍ട്ടും ഒരേ പ്രക്രിയയില്‍ കൂടിയാണ് ഉണ്ടാക്കുന്നത്. അതായത് പാല്‍ പുളിപ്പിച്ച്, അതായത് പാല്‍ ഉറയൊഴിച്ച്. എന്നാല്‍ തൈരില്‍ ഒരു ബാക്ടീരിയ മാത്രമേയുള്ള. യോഗര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഇതിലേയ്ക്ക് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടിനം ബാക്ടീരിയകളെ കടത്തി വിടുന്നു. ഇതിനാല്‍ തന്നെ തൈരിനേക്കാള്‍ യോഗര്‍ട്ടാണ് വയറിന്റെ ആരോഗ്യത്തിന് ഉത്തമം.

​പഴങ്ങള്‍

പഴങ്ങള്‍ പ്രാതലിന് ഉള്‍പ്പെടുത്താം. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ബെറികളും വാഴപ്പഴവും സിട്രസ് പഴ വര്‍ഗങ്ങളുമെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നവയാണ്. ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ എന്നിവയെല്ലാം സിട്രസ് പഴങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്, അവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് അണുബാധകളെ ചെറുക്കുന്നതിനുള്ള താക്കോലാണ്.

​മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ഇത്തരത്തില്‍ ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പൊട്ടാസ്യം സമ്പുഷ്ടമായ ഇത് പല തരം വൈറ്റമിനുകളുടേയും പ്രോട്ടീനുകളുടേയുമെല്ലാം ഉറവിടം കൂടിയാണ്. പ്രാതലിന് ഉള്‍പ്പെടുത്തിയാല്‍ ഊര്‍ജം നല്‍കുന്ന ഒന്നാണിത്. ഒപ്പം നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തും. ശരീരത്തിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം തടയാന്‍ ഗുണകരവുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്