ആപ്പ്ജില്ല

നിങ്ങളുടെ മനസും ശരീരവും ഉണര്‍ത്തും 'വനത്തിലെ കുളി'

കാട്ടിനുള്ളിലേക്ക് ഇറങ്ങിച്ചെന്നാൽ മനസ് ശുദ്ധമാക്കാം... ഇതാ ഒരു വഴി...

TNN 21 Mar 2017, 1:32 pm
കാട്ടിലെ അരുവിയിലെ കുളിയില്ല ഇത്. 'ഫോറസ്റ്റ് ബാത്ത്'എന്നത് ജപ്പാനില്‍ നിന്ന് നിന്നുള്ള ഒരു വിദ്യയാണ്. മനസിനും ശരീരത്തിനും കുളിര്‍മ നല്‍കുന്ന ഒരു അനുഭവം.
Samayam Malayalam forest bathing is refreshing to mind and body
നിങ്ങളുടെ മനസും ശരീരവും ഉണര്‍ത്തും 'വനത്തിലെ കുളി'


കാട്ടിനുള്ളിലെ കാഴ്‍ച്ചകള്‍, ഗന്ധങ്ങള്‍, ശബ്‍ദങ്ങള്‍ എന്നിവയില്‍ അലിയുന്നതാണ് ഫോറസ്റ്റ് ബാത്തിങ്. മാനസിക ആരോഗ്യത്തിനും പ്രകൃതിയോടുള്ള അടുപ്പത്തിനും ഏറ്റവും നല്ലതാണ് ഫോറസ്റ്റ് ബാത്തിങ്. കാട്ടിലൂടെയുള്ള നടപ്പാണ് ഫോറസ്റ്റ് ബാത്തിങ്ങിന്‍റെ പ്രധാന ഇനം.

സാവധാനം കാഴ്ച്ചകള്‍ കണ്ട് ആസ്വദിച്ചു നടക്കുകയാണ് ഇതിന്‍റെ പ്രധാന വശം. രക്തസമ്മര്‍ദ്ദവും ഹൃദയാരോഗ്യവും നിലനിര്‍ത്തുന്നതില്‍ ഫോറസ്റ്റ് ബാത്തിങ് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഫോറസ്റ്റ് ബാത്തിങ് ശീലമാക്കിയാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധവും വര്‍ധിപ്പിക്കാം.

ഫോറസ്റ്റ് ബാത്തിങ് ചെയ്യണോ?

1. എല്ലാ ഡിജിറ്റല്‍ ഉപകരണങ്ങളും തല്‍ക്കാലം ഉപേക്ഷിക്കുക. കലോറികളെപ്പറ്റിയുള്ള ചിന്തകളെല്ലാം ഉപേക്ഷിക്കുക ശാന്തമായി നടക്കുക.

2. അലക്ഷ്യമായി നടക്കുക. പ്രത്യേകിച്ച് ഒരു ലക്ഷ്യവും വേണ്ട, ആകാംഷ മാത്രമാകണം നിങ്ങളുടെ ഗൈഡ്

3. ഇടയ്ക്ക് നില്‍ക്കുക. എല്ലാം ശ്രദ്ധിക്കുക. മരങ്ങളും അരുവികളും എല്ലാത്തിലും ശ്രദ്ധിക്കുക.

4. ചുറ്റുമുള്ള ശബ്ദങ്ങള്‍ ശ്രദ്ധിക്കാം. ഓരോന്നും വേര്‍തിരിച്ച് അറിയാന്‍ ശ്രമിക്കാം. നല്ലൊരു സ്ഥലം കണ്ടെത്തി ഇരിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും എളുപ്പം

5. ഒറ്റയ്ക്ക് നടക്കുന്നതാണ് ഏറ്റവും നല്ലത്. കൂടെയാളുകള്‍ ഉണ്ടെങ്കില്‍ സംസാരം വേണ്ട. നിശബ്ദമായി പ്രകൃതിയെ പിന്തുടരുക.

6. ഫോറസ്റ്റ് ബാത്തിന് കാട് നിര്‍ബന്ധമാണ്. പക്ഷേ, കാടുകളിലേക്ക് പോകുന്നത് നമുക്ക് ഒട്ടും എളുപ്പമല്ല. ഇത്തരം സാഹചര്യങ്ങളില്‍ കാടുകള്‍ മാത്രമല്ല. പ്രകൃതിയോട് അടുത്ത കിടക്കുന്ന എവിടെയും നമുക്ക് ഫോറസ്റ്റ് ബാത്ത് ചെയ്യാം എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്