ആപ്പ്ജില്ല

സ്തനം കാക്കും ചാമ്പയ്ക്ക മാഹാത്മ്യം

ചാമ്പയ്ക്ക നാം പൊതുവേ അവഗണിച്ചു കളയുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ചെറുതല്ല.

Samayam Malayalam 4 Aug 2022, 6:45 pm
പല ഫലവര്‍ഗങ്ങളും നാം പണം കൊടുത്ത് വാങ്ങുമ്പോഴും നമുക്ക് ചുറ്റുമുള്ള പലതും നാം അവഗണിയ്ക്കുന്നതാണ് പതിവ്. തൊടിയില്‍ കാണുന്ന ചില ഫലവര്‍ഗങ്ങള്‍ ഇതില്‍ പെടുന്നു. ഇത്തരത്തിലുള്ള ഒന്നാണ് ചാമ്പയ്ക്ക അഥവാ റോസ് ആപ്പിള്‍. അല്‍പം മധുരവും പുളിയുമെല്ലാമുള്ള ഇത് പിങ്ക് കലര്‍ന്ന ചുവന്ന നിറത്തിലും പച്ച നിറത്തിലും ക്രീം നിറത്തിലുമെല്ലാമുള്ള വിവിധ സ്വാദുകളില്‍, തരങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ പലതും ഇത് ഫലവര്‍ഗമായി കണക്കാക്കാറു തന്നെയില്ല. ഇത്, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടയ്ക്കുന്നതാണ് പതിവ്. ധാരാളം വെള്ളം അടങ്ങിയ ഇത് ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നുമാണ്. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍, പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്.
Samayam Malayalam health benefit of rose apple
സ്തനം കാക്കും ചാമ്പയ്ക്ക മാഹാത്മ്യം



​റോസ് ആപ്പിള്‍

റോസ് ആപ്പിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചാമ്പയ്ക്കയില്‍ ആപ്പിളിനോട് സാമ്യമുള്ള ജംബോസെയ്ന്‍ എന്ന ഘടകമുണ്ട്. വൈറ്റമിന്‍ സി, എ, ഫൈബര്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും ഈ പഴത്തില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. ഇതിലെ ഘടകങ്ങള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചാമ്പയ്ക്ക നല്ലതാണ്. ഹൃദയാഘാത, മസ്തിഷ്‌കാഘാത സാധ്യത കുറയ്ക്കുന്ന ഒന്നു കൂടിയാണിത്.

​മുടിയ്ക്കും ചര്‍മത്തിനും

മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യകരമാണ് ആപ്പിള്‍. ഇത് സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കുന്നു. സൂര്യഘാതത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ ഇതിനാകും. ചര്‍മത്തില്‍ ഈര്‍പ്പം നല്‍കി ചര്‍മം വരണ്ടു പോകുന്നത് തടയാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും ഇതേറെ നല്ലതാണ്. ഇതിലെ പ്രോസയൈഡിന്‍ ബി2 മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. മുടിയുടെ കട്ടി കൂടാന്‍ ഇത് നല്ലതാണ്. കഷണ്ടി പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇത് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. Also read: കുതിർത്ത ഒരുപിടി കടല ദിവസവും, വണ്ണം താനേ കുറയുന്നത് കാണാം

​ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനായി സഹായിക്കുന്നവയാണ് ഇവ. പ്രത്യേകിച്ചും സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവ. ഇതില്‍ ആന്റി-മൈക്രോബിയല്‍, ആന്റി-ഫംഗല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റി-മൈക്രോബിയല്‍, ആന്റി-ഫംഗല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇതിനാല്‍ തന്നെ ലിവര്‍, കിഡ്‌നി ആരോഗ്യത്തിനും ചാമ്പയ്ക്ക ഏറെ ഗുണകരമാണ്. എല്ലിന്റെ ആരോഗ്യത്തിനും സീലിയാക് രോഗങ്ങള്‍ തടയുന്നതിനും ഏറെ നല്ലതാണിത്.

കണ്ണുകളുടെ ആരോഗ്യത്തിന്

ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്. ചാമ്പയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവ തടയുന്നതിന് സഹായിക്കും.

ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്. ഇവയുടെ ഇലകള്‍ സ്‌മോള്‍ പോക്‌സ് പോലുള്ള രോഗങ്ങളുണ്ടാകുമ്പോള്‍ ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുന്നതിനു ശമനം നല്‍കും.

​ധാരാളം ജലാംശം

ധാരാളം ജലാംശം അടങ്ങിയ ഒന്നാണിത്. ചാമ്പയ്ക്കയില്‍ 93 ശതമാനവും ജലാംശം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ശരീരത്തിലെ ജലനഷ്ടം കുറയ്ക്കാനും ഇതേറെ നല്ലതാണ്. നാരുകള്‍ അടങ്ങിയ ഇത് കുടല്‍ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ദഹനം ശക്തിപ്പെടുത്തുന്നു. നാരുകള്‍ നല്ല ശോധന ഉറപ്പാക്കുന്നു. വയറിളക്കം, ഛര്‍ദി പോലുളള അവസ്ഥകളില്‍ ഇത് കഴിയ്ക്കുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഉത്തമമാണ്.

പ്രമേഹരോഗികള്‍ക്ക്

ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് കഴിവുണ്ട്. ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ചാമ്പയ്ക്ക. ഇതിനാല്‍ തന്നെ ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്. ഹൃദയത്തെ ബാധിയ്ക്കുന്ന പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി തുടങ്ങിയവയെ തടയാന്‍ ചാമ്പയ്ക്ക ഏറെ നല്ലതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്