ആപ്പ്ജില്ല

Gooseberry Benefits: വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും

Gooseberry Juice Benefits : എന്നും നെല്ലിക്ക വെള്ളം വെറും വയറ്റില്‍ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഈ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് നോക്കൂ.

Samayam Malayalam 8 Dec 2022, 4:08 pm
നെല്ലിക്ക കഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ ധാരാളം വിറ്റമിന്‍സും മിനറല്‍സും അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിനും അരോഗ്യത്തിനും അതുപോലെ, മുടിയുടെ ആരോഗ്യത്തിനും നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. നെല്ലിക്ക ജ്യൂസ് എന്നും രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
Samayam Malayalam health benefits of drinking gooseberry juice in an empty stomach
Gooseberry Benefits: വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും



​തടി കുറയ്ക്കാന്‍ സഹായിക്കുന്നു


രാവിലെ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നമ്മളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. നെല്ലിക്ക ജ്യൂസില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. ഇത് ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ, മെറ്റബോളിസം കൂട്ടുന്നതിനും സഹായിക്കുന്നു.

ശരീരത്തില്‍ മെറ്റബോളിസം കൂടിയാല്‍ ശരീരഭാരം കുറയുന്നതായിരിക്കും. അതുപോലെ, വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിച്ചാല്‍ ഇതിന് കൊഴുപ്പും കൊളസ്‌ട്രോളും കുറയ്ക്കാനുള്ള ശേഷി ഉണ്ട് എന്നാണ് പറയുന്നത്.

​ശരീരത്തിലെ വിഷമയമായ വസ്തുക്കള്‍ പുറംതള്ളുന്നു


നമ്മള്‍ കുളിക്കുമ്പോള്‍ നമ്മളുടെ ശരീരത്തിന്റെ ബാഹ്യമായിട്ടുള്ള ഭാഗം നല്ലപോലെ വൃത്തിയാക്കും. എന്നാല്‍, ശരീരത്തിനകം വൃതതിയാക്കി മാലിന്യങ്ങള്‍ പുറംതള്ളേണ്ടതും അനിവാര്യമാണ്. ഇതിനായി നമ്മള്‍ നല്ല ആഹാരങ്ങള്‍ കഴിക്കണം. ഇത്തരത്തില്‍ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ എന്നും കഴിക്കാന്‍ തുടങ്ങിയാല്‍ നമ്മളുടെ ശരീരത്തില്‍ നിന്നും വിഷമയമായ വസ്തുക്കളെല്ലാം തന്നെ നീക്കം ചെയ്യപ്പെടുന്നു. ശരീരം വൃത്തിയാകുന്നു.

​കണ്ണിന്റെ ആരോഗ്യത്തിന് നല്ലത്


നെല്ലിക്ക ജ്യൂസില്‍ അമിതമായി കരോറ്റിന്‍ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരൈ നല്ലതാണ്. ഇത് പ്രായമാകും തോറും കണ്ണിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ കണ്ണിലെ മൂടികെട്ടലെല്ലാം കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കാഴ്ച പ്രശ്‌നമുള്ളവര്‍ക്ക് നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.

​ശരീരത്തിലെ ഊര്‍ജം കൂട്ടുന്നു


എന്നും നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ ഊര്‍ജം കൂട്ടുന്നതിന് സഹായിക്കും. കാരണം, ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് നല്ലപോലെ ഊര്‍ജം ലഭിക്കാന്‍ സഹായിക്കുന്നുണ്ട്.

​രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു


നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. എന്നും രാവിലെ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നവരില്‍ രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. ഇവര്‍ക്ക് ഏത് കാലാവസ്ഥയിലും നല്ല ആരോഗ്യം ഉണ്ടായിരിക്കും. പെട്ടെന്ന് പെട്ടെന്ന് അസുഖങ്ങള്‍ വരാതിരിക്കാനും ഇത് സഹായിക്കും. കാരണം, ഇതില്‍ വിറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്