ആപ്പ്ജില്ല

പെട്ടെന്ന് തടിയ്ക്കാന്‍ ഈന്തപ്പഴം ഇങ്ങനെ....

ഈന്തപ്പഴം പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ പെട്ടെന്നു തടിയ്ക്കാം, ആരോഗ്യകരമായി.

Samayam Malayalam 28 Apr 2022, 7:29 pm
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ തടി കൂട്ടാന്‍ വേണ്ട ശ്രമിയ്ക്കുന്നവരുമുണ്ട്. വല്ലാതെ മെലിഞ്ഞ ശരീരം അഭംഗിയും ആരോഗ്യക്കുറവും തന്നെയാണ്. ഇതിനാല്‍ തന്നെ മനപ്രയാസം അനുഭവിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പലരും കയ്യില്‍ കിട്ടുന്ന വഴികള്‍ പരീക്ഷിയ്ക്കും. ഇതിനായി കൃത്രിമ മരുന്നുകള്‍ പരീക്ഷിയ്ക്കുന്നവരും തടി കൂടട്ടെ എന്നു കരുതി കയ്യില്‍ കിട്ടുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരും ധാരാളമുണ്ട്. തടി വരുന്നതിന് പകരം ചിലപ്പോള്‍ വയര്‍ ചാടുന്നതാകും ഫലം. മാത്രമല്ല, തടി വച്ചാല്‍ തന്നെ അനാരോഗ്യകരമാകും. തടി വയ്ക്കാതെ പകരം രോഗങ്ങള്‍ മാത്രം വരുന്നവരുമുണ്ട്. ശരീരത്തിന് ആരോഗ്യകരമായി തടി കൂടാന്‍ സഹായിക്കുന്ന വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. ഇതിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രത്യേക രീതിയില്‍ കഴിച്ചാല്‍ മതിയാകും.
Samayam Malayalam healthy weight gain using dates and milk
പെട്ടെന്ന് തടിയ്ക്കാന്‍ ഈന്തപ്പഴം ഇങ്ങനെ....


​ശരീരപുഷ്ടിയ്ക്കും രക്തപ്രസാദത്തിനും

ശരീരപുഷ്ടിയ്ക്കും രക്തപ്രസാദത്തിനും ആരോഗ്യകരമായി തൂക്കം കൂടാനും സഹായിക്കുന്ന ഭക്ഷണ വസ്തുക്കളില്‍ ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവ പ്രധാനമാണ്. ഇതില്‍ ഈന്തപ്പഴം ഏറെ ഗുണകരവും. ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഇത് ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ്. ഇതിന് തെറാപ്യൂട്ടിക് ഗുണങ്ങളുണ്ട്. ഇതിനാല്‍ തന്നെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മരുന്നായി ഇത് ഉപയോഗിയ്ക്കുന്നത്. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ആന്റി ട്യൂമര്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉളള ഒന്നു കൂടിയാണ് ഈന്തപ്പഴം.

പാലും

ഈന്തപ്പഴത്തിനൊപ്പം ഇതില്‍ പാലും ഉപയോഗിയ്ക്കുന്നു. പാല്‍ സമീകൃതാഹാരമാണ്. അമ്മിഞ്ഞപ്പാൽ കഴിഞ്ഞാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പശുവിൻ പാലാണ്. അതുകൊണ്ടുതന്നെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ കുഞ്ഞിന് പശുവിൻ പാൽ കൊടുത്തു തുടങ്ങുന്നു. ഒരു ഗ്ലാസ് പശുവിൻ പാലിൽ ഏകദേശം 87% വെള്ളവും 13% ഖരരൂപവുമാണ്. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ലയിക്കുന്ന വിറ്റാമിനുകളെ ഉല്പാദിപ്പിക്കുന്നു. ശരീരത്തിൻറെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ എന്നിവയെല്ലാം ഇതിലുണ്ട്.

​ഈന്തപ്പഴവും പാലും

ഈന്തപ്പഴവും പാലും കലര്‍ത്തി മിശ്രിതമാണ് ശരീരപുഷ്ടിയ്ക്കായി ഉപയോഗിയ്‌ക്കേണ്ടത്. പാല്‍ കൊഴുപ്പുള്ളതാണ് നല്ലത്. ഇതാണ് തടി വയ്ക്കാന്‍ നല്ലത്. ഇതിനൊപ്പം 6-7 ഈന്തപ്പഴവും ഉപയോഗിയ്ക്കാം. പാലില്‍ ഈന്തപ്പഴത്തിന്റെ കുരു കളഞ്ഞ് ഇട്ട് അല്‍പനേരം തിളപ്പിയ്ക്കാം. ഒരു ഗ്ലാസ് പാല്‍ മതിയാകും. സാധാരണ പാല്‍ തിളപ്പിയ്ക്കുന്നതു പോലെ തന്നെ ഇളം തീയില്‍ പാല്‍ തിളപ്പിച്ചെടുക്കുക. പിന്നീട് ഇത് വാങ്ങി വയ്ക്കണം. ഇത് മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കാം. ഇതില്‍ രുചിയ്ക്കായി ഏലയ്ക്കാപ്പൊടി വേണമെങ്കില്‍ ചേര്‍ക്കാം. ഇല്ലെങ്കില്‍ ബദാം, നിലക്കടല പോലുളളവ. ഇത് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കാം.

ശരീരത്തിന് പുഷ്ടിയും തൂക്കവുമെല്ലാം

ശരീരത്തിന് പുഷ്ടിയും തൂക്കവുമെല്ലാം ആരോഗ്യകരമായി കൂട്ടുന്ന മിശ്രിതമാണിത്. ഇത് അടുപ്പിച്ച് കുറച്ചു മാസങ്ങള്‍ കുടിച്ചാല്‍ തന്നെ ഗുണം കാണാം. വേണമെങ്കില്‍ രണ്ടു നേരം കുടിയ്ക്കാം. ശരീരത്തില്‍ അയേണ്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ഈന്തപ്പഴം. ബിപി, പ്രമേഹം മുതലായവയ്ക്ക് മരുന്നുമാണ്. കാല്‍സ്യം ഈന്തപ്പഴത്തിലും പാലിലുമുണ്ട്. ഇത് പ്രോട്ടിന്‍ സമ്പുഷ്ടവുമാണ്. ആരോഗ്യകരമായി തൂക്കം കൂട്ടാന്‍ ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന വഴിയാണിത്. കുട്ടികള്‍ക്കും നല്‍കാം. ആദ്യ മൂന്നു മാസത്തെ അബോര്‍ഷന്‍ സാധ്യത ഒഴിവാക്കാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്