ആപ്പ്ജില്ല

ഒട്ടും ചിലവില്ലാതെ വണ്ണം കുറയ്ക്കാൻ 6 കാര്യങ്ങൾ

അമിതവണ്ണം കുറയ്ക്കുക എന്നത് അധിക പണച്ചെലവ് കൊണ്ടുവരുന്ന കാര്യമാണെന്ന് കരുതി ഇതിന് മെനക്കെടാത്ത പല ആളുകളുമുണ്ട്. ജിമ്മിൽ പോയാലോ, പ്രത്യേക ഭക്ഷണ രീതി പിന്തുടർന്നാലോ മാത്രമല്ല വണ്ണം കുറയ്ക്കാൻ കഴിയുക.

Samayam Malayalam 1 Sept 2020, 4:48 am
ശരീരഭാരം കുറയ്ക്കുക എന്നത് പണക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമൊന്നുമല്ല. അങ്ങനെ ഒരു വിശ്വാസം പൊതുവെ ഉണ്ടെന്ന് തോന്നുന്നു. ഇത് ആർക്കും, എവിടെ നിന്നും ചെയ്യാനാകും. എന്നിരുന്നാലും, ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഒരു സമീപനം ആവശ്യമാണ്. വിലകൂടിയ ജിം മെമ്പർഷിപ്പ്, പ്രോട്ടീൻ ഷെയ്ക്കുകൾ, വ്യായാമ വസ്ത്രങ്ങൾ എന്നിവയ്ക്കായി ധാരാളം പണം ചിലവഴിച്ച് ശരീരഭാരം കുറയ്‌ക്കേണ്ട രീതി എല്ലായ്പ്പോഴും പിന്തുടരേണ്ട ആവശ്യമില്ല. ഇതിനായി നിങ്ങൾക്ക് പ്രധാനമായും വേണ്ടത് സാമർത്ഥ്യവും അറിവും പിന്നെ ഒരല്പം സമയവും മാത്രമാണ്. നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫലപ്രദമായ 6 വഴികൾ ഇതാ:
Samayam Malayalam here are some inexpensive methods to lose your weight fast
ഒട്ടും ചിലവില്ലാതെ വണ്ണം കുറയ്ക്കാൻ 6 കാര്യങ്ങൾ



​വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദമായ മാർഗ്ഗമാണ് ഭവനങ്ങളിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക എന്നത്. വീട്ടിൽ സ്വന്തമായി ഭക്ഷണം തയ്യാറാക്കുകയോ മറ്റാരെങ്കിലും നിങ്ങൾക്കായി പ്രത്യേകം ഭക്ഷണം ഉണ്ടാക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഭക്ഷണത്തിലെ ചേരുവകളുടെ അളവും ഗുണനിലവാരവും നല്ലതാണെന്ന് ഉറപ്പാക്കുന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് മികച്ച പ്രതിരോധശേഷിയും ഉയർന്ന സംതൃപ്തിയും ഉറപ്പാക്കുന്നു. ജങ്ക് ഫുഡ്, ഹോട്ടൽ ഭക്ഷണം എന്നിവ ഉപേക്ഷിച്ച് നിങ്ങൾ ആഗ്രഹിക്കുന്നതെന്തും വീട്ടിൽ തന്നെ പാചകം ചെയ്ത് കഴിക്കുന്നതിലൂടെ ധാരാളം പണം ലാഭിക്കാനും കഴിയുന്നതാണ്.

​നടക്കാനോ ജോഗിങിനോ പോകുക

പണച്ചിലവേറിയ യോഗ ക്ലാസ്സിനോ ജിം അംഗത്വം എടുക്കുന്നതിനോ സമയമോ പണമോ ഇല്ലേ? ഇതുപോലുള്ള ഒരു സമയത്ത് നിങ്ങളുടെ കാലുകൾ നിങ്ങളുടെ രക്ഷയ്ക്കെത്തുന്നു. എല്ലാ ദിവസവും 30-45 മിനിറ്റ് നടക്കുകയോ എല്ലാ ദിവസവും 10 മിനിറ്റ് നേരം ജോഗിംഗിന് പോവുകയോ ചെയ്യുന്നത് ശരീരത്തിന് നല്ല രീതിയിൽ ഗുണം ചെയ്യും. നിങ്ങളുടെ ഹൃദയ പ്രവർത്തനവും രക്തയോട്ടവും വർദ്ധിപ്പിക്കുന്നതിനാണ് ഇതെല്ലാം ചെയ്യുന്നത്. നടപ്പും ജോഗിങും മാത്രം ചെയ്ത് നിങ്ങൾക്ക് ബോറടിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇന്റർനെറ്റിൽ ലഭ്യമായ വർക്ക് ഔട്ട് വീഡിയോകൾ കണ്ട് അതുപോലെ വ്യായാമം ചെയ്യാൻ ആരംഭിക്കാം. എന്നിരുന്നാലും, വിദഗ്ദ്ധ മേൽനോട്ടം ആവശ്യമുള്ള തീവ്രമായ വ്യായാമങ്ങൾ ചെയ്യുവാൻ ശ്രമിക്കരുത്. സൂമ്പ, യോഗ, പൈലേറ്റ്സ്, നൃത്തം, എന്നിങ്ങനെ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും വ്യായാമ മാർഗ്ഗം നിങ്ങൾക്ക് തിരഞ്ഞെടുക്കാം!

​ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ആദ്യത്തെ അടിസ്ഥാന നിയമം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്. ശരീരഭാരം കൂടുതലായത് മൂലം വിഷമിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നം അവരുടെ കുറഞ്ഞ അളവിലുള്ള വെള്ളത്തിന്റെ ഉപഭോഗമാണ്. നിങ്ങളുടെ ശരീരത്തിലെ ദുഷിപ്പുകൾ അകറ്റുവാനും പോഷകങ്ങൾ നിങ്ങളുടെ ശരീരത്തിലൂടെ സഞ്ചരിക്കുന്നുവെന്ന് ഉറപ്പാക്കാനും ശരീര താപനില നിലനിർത്താനും വെള്ളം സഹായിക്കും. വെള്ളത്തിന് കലോറി ഇല്ലാത്തതിനാൽ ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പാനീയമായി പ്രവർത്തിക്കുന്നു! നിങ്ങൾ‌ക്ക് വെറും വെള്ളം കുടിച്ച് മടുത്തെങ്കിൽ, ആപ്പിൾ‌ കഷ്ണങ്ങൾ‌, നാരങ്ങ കഷ്ണങ്ങൾ‌, വെള്ളരിക്ക കഷണങ്ങൾ‌ അല്ലെങ്കിൽ‌ പുതിനയില എന്നിവ രുചി വർദ്ധിപ്പിക്കുവാൻ അതിലേക്ക് ചേർക്കാവുന്നതാണ്.


Also read: ദാമ്പത്യത്തിൽ ഈ ഡിസോർഡർ വില്ലനാകരുത്, ചികിത്സ തേടണം ഉടൻ

​പഴങ്ങൾ കഴിക്കുക

പഴങ്ങൾ ധാരാളമായി നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരത്തെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ലഘുഭക്ഷണമായി പഴങ്ങൾ പ്രവർത്തിക്കുന്നു. അവയിൽ ആരോഗ്യകരമായ കലോറികൾ അടങ്ങിയിട്ടുണ്ട്, കൂടാതെ അനാരോഗ്യകരമായ എന്തെങ്കിലും കഴിക്കാൻ നിങ്ങൾക്ക് തോന്നുമ്പോൾ പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് പമ്പ കടത്തുകയും ചെയ്യും. പഴങ്ങൾ രണ്ടു തവണ കഴിക്കുന്നത് നിങ്ങളുടെ പോഷകക്കുറവിനെ നേരിടാൻ ഫലപ്രദമായി സഹായിക്കും. ഒപ്പം, അനവസരങ്ങളിൽ നിങ്ങളുടെ ഭക്ഷണത്തോടുള്ള അനാവശ്യ ആസക്തികളെ തടയുകയും ചെയ്യും.


Also read: സൗന്ദര്യത്തിന് തണ്ണിമത്തൻ എന്ന ഓൾ റൗണ്ടർ

​ഒരു ഭക്ഷണ ഡയറി സൂക്ഷിക്കുക

നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളുടെയെല്ലാം വിശദമായ കുറിപ്പ് ഡയറിയിൽ കുറിക്കുന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് സ്വയം കൂടുതൽ ബോധവാന്മാരാകുന്നതിനായി സഹായിക്കുകയും,വളരെയധികം വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അനുയോജ്യമായ ഭക്ഷണസാധനങ്ങൾ കഴിക്കാനും, ആവശ്യമില്ലാത്തവയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും നിങ്ങൾ ബോധപൂർവമായ ശ്രമം നടത്തിക്കഴിഞ്ഞാൽ, അത് സ്വയമേവ നിങ്ങളെ ആരോഗ്യവാനാക്കും. ഒരു ഭക്ഷണ ഡയറി തയ്യാറാക്കുവാൻ എളുപ്പമാണ്. നിങ്ങൾക്ക് എഴുതാൻ തോന്നുന്നില്ലെങ്കിൽ, നിങ്ങൾക്ക് വേണ്ടി അതിനായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ പോലും ഡൗൺലോഡ് ചെയ്യാനായി പ്ലേ സ്റ്റോറിലും മറ്റും ലഭ്യമാണ്.


Also read: പൈനാപ്പിൾ കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ?

​മധുരപലഹാരങ്ങൾ ഉപേക്ഷിക്കുക

മധുരം അമിതമായാൽ ശരീരഭാരം കൈവിട്ട് പോകുമെന്ന് നമുക്കെല്ലാം അറിയാം. എന്നാലും ഇതിന്റെ ഉപയോഗം കുറയ്ക്കാൻ നമുക്ക് പലർക്കും കഴിയാറില്ല. മധുരമെന്നാൽ പലരെയും പ്രലോഭിപ്പിക്കുന്ന ഒന്നാണ്. എങ്കിലും അധിക വണ്ണം കുറയ്‌യണമെങ്കിൽ ചെലവേതുമില്ലാതെ ചെയ്യാവുന്ന ഒന്നാണ് മധുരം ഉപേക്ഷിക്കുക എന്നത്. ആരുടെയും സഹായമില്ലാതെ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു തിരഞ്ഞെടുപ്പാണ് ഡെസേർട്ടുകളിൽ നിന്നും മധുരപലഹാരങ്ങളിലും നിന്നും നിങ്ങളുടെ കൈകൾ പിൻവലിക്കുക എന്നത്. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് മധുരപ്രേമികൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ശരീരഭാരം കുറയ്ക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും അതിനായി ശ്രമിക്കേണ്ടതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്