ആപ്പ്ജില്ല

പ്രമേഹം സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്ന വഴികള്‍, അറിയൂ...

പ്രമേഹം പല പാര്‍ശ്വഫലങ്ങളും വരുത്തുന്ന ഒന്നാണ്. ഇത് സെക്‌സ് ജീവിതത്തെ വരെ ബാധിയ്ക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് ബാധകമാണ്.

Samayam Malayalam 12 May 2023, 5:28 pm
പ്രമേഹമെന്നത് പാരമ്പര്യ, ജീവിതശൈലീ രോഗത്തിന്റെ ഗണത്തില്‍ പെടുത്താം. കണക്കുകള്‍ അനുസരിച്ച് പ്രമേഹ രോഗികളുടെ എണ്ണം ഏറെ വര്‍ദ്ധിച്ച് വരുന്ന കാലഘട്ടമാണിത്. ചെറുപ്പക്കാര്‍ക്ക് പോലും മാറുന്ന ഭക്ഷണ, ജീവിതശൈലികള്‍ കാരണം ഈ രോഗം വരുന്നത് സാധാരണമായിരിയ്ക്കുന്നു. പല രീതിയിലും പ്രമേഹം നമ്മുടെ നിത്യ ജീവിതത്തെ ബാധിയ്ക്കുന്ന ഒന്നാണ്.
Samayam Malayalam how diabetes affect your sex life according to doctor
പ്രമേഹം സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്ന വഴികള്‍, അറിയൂ...


ഭക്ഷണ ക്രമത്തെ മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ പല അവയവങ്ങളേയും ഇത് ബാധിയ്ക്കുന്നു. പ്രമേഹം ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഒരാളുടെ സെക്‌സ് ജീവിതം എന്നത്. ഇത് സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും. Kanusha YK - Psychotherapist and relationship expert, Allo Health ഇതെക്കുറിച്ച് പറയുന്നു.

പ്രമേഹം

സ്ത്രീകളിലും പുരുഷന്മാരിലും ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ക്ക് ഇത് വഴിയൊരുക്കുന്ന ഒന്നാണ്. ഡയറ്റ് പാലിയ്ക്കുക, മരുന്നുകള്‍ കഴിയ്ക്കുക, രോഗിയെന്ന ചിന്ത, ഇതു കാരണമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍എന്നിവയെല്ലാം തന്നെ പ്രമേഹത്തെ തുടര്‍ന്ന് ഡിപ്രഷന്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഒന്നാണ്.

പുരുഷന്മാര്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങള്‍ കാരണം പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ആശങ്കയും സ്ത്രീകള്‍ക്ക് ലൂബ്രിക്കേഷന്‍ കുറവ് കാരണം സെക്‌സ് വേദനിപ്പിയ്ക്കുന്നതായി മാറുന്നതും ഡിപ്രഷനിലേയ്ക്ക് നയിക്കുന്ന കാരണങ്ങള്‍ തന്നെയാണ്.

​പ്രമേഹം നിയന്ത്രിക്കാന്‍

​പുരുഷന്മാരില്‍ ​

പുരുഷന്മാരില്‍ സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഡയബെറ്റിസ് ഇടവരുത്തുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ ഉദ്ധാരണ പ്രശ്‌നം, ശീഘ്ര്‌സ്ഖലനം, ലൈംഗിക താല്‍പര്യക്കുറവ് എന്നിവ വരുന്നു. ഇതില്‍ തന്നെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നു. സെക്‌സ് ജീവിതത്തില്‍ പ്രമേഹം വരുത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് ഇത് സെക്‌സ് താല്‍പര്യം കുറയ്ക്കുന്നുവെന്നത്. ഡയബെററിക് ന്യൂറോപ്പതി എന്ന അവസ്ഥയുണ്ട്.

നാഡികളെ പ്രമേഹം ബാധിയ്ക്കുന്നു. പ്രമേഹം കാരണം നാഡികളിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നതാണ് കാരണം. ഇത് അവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഇത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ലൈംഗിക താല്‍പര്യം കുറയ്ക്കുകയും ചെയ്യുന്നു.

നാഡികളെ

പ്രമേഹം സ്ത്രീകളേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇത് നാഡികളേയും ഞരമ്പുകളേയും നശിപ്പിയ്ക്കുന്നു. രക്തപ്രവാഹം കുറയ്ക്കുന്നതിനാല്‍ ഇത് വജൈനല്‍ ഭാഗത്തുള്ള ലൂബ്രിക്കേഷന്‍ കുറയ്ക്കുന്നു. ഇത് സെക്‌സ് വേദനിപ്പിയ്ക്കുന്ന അനുഭവമാക്കുന്നു. രക്തപ്രവാഹം കുറയുന്നത് സെക്‌സ് താല്‍പര്യം കുറയാനും ഇടയാക്കുന്നു.

നാഡികളെ പ്രമേഹം ബാധിയ്ക്കുന്നതിനാലാണ് ബ്രെയിനില്‍ നിന്നും പുറപ്പെടുന്ന സെക്‌സ് താല്‍പര്യവും കുറയുന്നത്. ലൈംഗികമായ ഉത്തേജനം സ്ത്രീയില്‍ പ്രമേഹം കുറയ്ക്കുന്നു.


​യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍​

സ്ത്രീകളില്‍ ഇത് സെന്‍സേഷന്‍ കുറവിന് കാരണമാകുന്നു. ഇതിനാല്‍ തന്നെ ഓര്‍ഗാസത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാകുന്നു. സ്ത്രീകളില്‍ യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍, യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ എന്നിവയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ് ഇത്. രക്തത്തിലെ ഷുഗര്‍ കൂടുതലാകുമ്പോള്‍ രോഗമുണ്ടാക്കുന്ന ബാക്ടീരിയ, ഫംഗസ് എന്നിവ കൂടുതല്‍ കരുത്തോടെ വളരുന്നു.

യോനീഭാഗത്തെ ആരോഗ്യകരമായി വയ്ക്കുന്ന ബാക്ടീരിയകള്‍ കുറയുന്നു. ഇതാണ് ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് വഴിയൊരുക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്