ആപ്പ്ജില്ല

ആദ്യ ആര്‍ത്തവം ഭാവിയിലെ ആരോഗ്യ സൂചന പറയും...

ആദ്യത്തെ ആര്‍ത്തവം, ആ പ്രായം ഒരു സ്ത്രീയുടെ ഭാവിയിലെ ആരോഗ്യത്തെ കുറിച്ചു പറയുന്നു.

Samayam Malayalam 16 Aug 2022, 9:10 am
ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് ഒരുക്കുന്ന പ്രകൃതി വിദ്യയെന്നു തന്നെയെന്നു പറയാം. ആര്‍ത്തവവും തുടര്‍ന്നുള്ള ഓവുലേഷന്‍ അഥവാ അണ്‍വിസര്‍ജനം എന്നുള്ള പ്രക്രിയയുമാണ് സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് സഹായിക്കുന്നത്. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ആര്‍ത്തവം ഓവുലേഷന് അത്യാവശ്യം. എന്നാല്‍ ആര്‍ത്തവമുണ്ടാകുന്ന എല്ലാവരിലും ചിലപ്പോഴെങ്കിലും ഓവുലേഷന്‍ ക്രമക്കേടുകള്‍ സാധാരണയുമാണ്. സ്ത്രീകളില്‍ മെനോപോസ് വരെ ആര്‍ത്തവമുണ്ടാകുന്നു. ഇതിനാല്‍ തന്നെ മെനോപോസ് വരെയും സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ ശേഷി എന്നു പറയാം. ഇത് പ്രായക്കൂടുതല്‍ അനുസരിച്ചു കുറയുമ്പോഴും ആര്‍ത്തവമുള്ളിടത്തോളും തീര്‍ത്തും സാധ്യമല്ലെന്നു പറയാനാകില്ല.
Samayam Malayalam how first period explains your health condition
ആദ്യ ആര്‍ത്തവം ഭാവിയിലെ ആരോഗ്യ സൂചന പറയും...


​ആദ്യത്തെ ആര്‍ത്തവം

ആദ്യത്തെ ആര്‍ത്തവം ഭാവിയിലെ ആ പെണ്‍കുട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള സൂചനയാണെന്നു പറയാം. ആദ്യാര്‍ത്തവം വരുന്നത് സാധാരണയായി 11-14 വയസിലാണ്. ആദ്യ കാലത്ത് ഇത് നേരം വൈകിയായിരുന്നുവെങ്കിലും ഇപ്പോഴത്തെ കാലത്ത് ഭക്ഷണ ക്രമത്തിലും മറ്റുമുള്ള വ്യത്യാസങ്ങള്‍ കാരണം ഇതു നേരത്തെയുമാകാറുണ്ട്. ആദ്യ ആര്‍ത്തവമുണ്ടാകുന്ന വയസിനെ അടിസ്ഥാനപ്പെടുത്തി ആരോഗ്യപരമായ കാര്യങ്ങള്‍ പറയാം. സ്ത്രീയുടെ പല ആരോഗ്യ സൂചനകളും ഇതു നല്‍കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു.

​ആദ്യ ആര്‍ത്തവം

ആദ്യ ആര്‍ത്തവം 10 വയസിന് മുന്‍പും 17 വയസിനു ശേഷവുമെങ്കില്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നുവെന്നതാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിററി നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. പ്രത്യേകിച്ചും ഹൃദയാരോഗ്യത്തെ ഇതു ദോഷകമായി ബാധിയ്ക്കുന്നു. ഇത്തരം സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ രോഗ സാധ്യത 30 ശതമാനം കൂടുതലാണെന്നണു പഠനങ്ങള്‍ പറയുന്നത്. ഈ പ്രായത്തില്‍ ആര്‍ത്തവം വരുന്ന സ്ത്രീകള്‍ ഹൃദയ സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം എന്നു പറയാം. ഗര്‍ഭമുണ്ടാകുന്നത് ഒരു ഒന്നൊന്നര പരിപാടിയാണ്, അറിയൂ...

ക്യാന്‍സര്‍ സംബന്ധമായ

ഇതു പോലെ തന്നെ ക്യാന്‍സര്‍ സംബന്ധമായ ചിലതും ഇതു പോലെയുണ്ട്. 12 വയസിന് അല്‍പം മുന്‍പേ തന്നെ ആര്‍ത്തവം വരുന്ന സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍ കൂടുതലാണെന്ന് ക്യാന്‍സര്‍ എപിഡമോളജി യൂണിറ്റ് ഓഫ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ഇതിനു കാരണമായി വരുന്നത് ഹോര്‍മോണുകള്‍ തന്നെയാണ്. ഇത്തരക്കാര്‍ ബ്രെസ്റ്റ് സംബന്ധമായ സാധ്യതകളെക്കുറിച്ചു ബോധവതികളായിരിയ്ക്കണം.


മെനോപോസ്

ഇതു പോലെ 11, ഇതിനു മുന്‍പുള്ള വയസിനു മുന്‍പായി ആര്‍ത്തവം ആരംഭിയ്ക്കുന്നവരില്‍ മെനോപോസ് നേരത്തേയാകാന്‍ സാധ്യതയുണ്ടെന്ന് ക്യൂന്‍സ്‌ലാന്റ് സര്‍വകലാശാല നടത്തുന്ന പഠനത്തില്‍ പറയുന്നു. ഇതിനാല്‍ തന്നെ മെനോപോസ് സംബന്ധമായ പ്രശ്‌നങ്ങളും ഇവര്‍ക്കു കൂടുതല്‍ തന്നെയായിരിയ്ക്കും. ഇത് ആര്‍ത്തവം പറയുന്ന സാധ്യതകള്‍ മാത്രമാണ്. ഇത്തരം കാര്യങ്ങളില്‍ ആരോഗ്യപരമായ ശ്രദ്ധ വയ്‌ക്കേണ്ടത് ആവശ്യമാണെന്നു മാത്രം. ആര്‍ത്തവമെന്നത് ഇന്നത്തെ കാലത്ത് ഭക്ഷണത്തേയും ഇതുപോലെ ജനിതികപരമായ കാര്യങ്ങളേയും അന്തരീക്ഷത്തേയുമെല്ലാം ആശ്രയിച്ചിരിയ്ക്കുന്നു. ഇതിനാല്‍ തന്നെ ഇത് ഇങ്ങിനെയായാല്‍ ഇതു പോലെ വരും എന്ന ചിന്തയുടേയും ആവശ്യമില്ല. ആരോഗ്യപരമായ ഭക്ഷണ, ജീവിത ശൈലികള്‍ സ്വീകരിച്ചാല്‍ ആരോഗ്യം കാക്കാം. Also read: മക്കൾ കൗമാരത്തിലേക്ക് കടക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്