ആപ്പ്ജില്ല

രോഗിയാകാതിരിയ്ക്കാന്‍ ഓറല്‍ സെക്‌സിന്റെ ആരോഗ്യവശങ്ങള്‍

സെക്‌സില്‍ തന്നെയുള്ള പല രീതികളില്‍ ഒന്നാണ് ഓറല്‍ സെക്‌സ് അഥവാ വദനസുരതം എന്നത്. ഇത് വാത്സ്യായന്റെ കാമകലകളില്‍ പറയുന്ന ഒരു വഴി തന്നെയാണ്. പലര്‍ക്കും താല്‍പര്യമുള്ള ഈ രീതി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നു കൂടിയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ .

Samayam Malayalam 28 Mar 2020, 6:22 pm
സെക്‌സ് എന്നതിന് വെറും ശാരീരിക സുഖം എന്ന അര്‍ത്ഥമല്ല, ഉള്ളത്. മനുഷ്യരുള്‍പ്പെടെ ഭൂരിഭാഗം ജീവജാലങ്ങളിലും നടക്കുന്ന ഒന്നാണിത്. പ്രത്യുല്‍പാദനം എന്നതു മാത്രമല്ല, ആരോഗ്യപരമായ വശങ്ങള്‍ ഏറെയുണ്ട്. സെക്‌സ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും, ആരോഗ്യകരമെങ്കില്‍. അനാരോഗ്യം നല്‍കുന്ന അഴസരങ്ങളുമുണ്ട്. ഇത് അനാരോഗ്യകരമെങ്കില്‍. സെക്‌സില്‍ തന്നെയുള്ള പല രീതികളില്‍ ഒന്നാണ് ഓറല്‍ സെക്‌സ് അഥവാ വദനസുരതം എന്നത്. ഇത് വാത്സ്യായന്റെ കാമകലകളില്‍ പറയുന്ന ഒരു വഴി തന്നെയാണ്. പലര്‍ക്കും താല്‍പര്യമുള്ള ഈ രീതി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നു കൂടിയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ .
Samayam Malayalam how oral intercourse leads to health issues
രോഗിയാകാതിരിയ്ക്കാന്‍ ഓറല്‍ സെക്‌സിന്റെ ആരോഗ്യവശങ്ങള്‍



നമ്മുടെ വായില്‍ ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ എന്നിവ

ഗര്‍ഭധാരണ സാധ്യതയില്ലെങ്കിലും വദനസുരതം പല തരം അസുഖങ്ങള്‍ വരുത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. നമ്മുടെ വായില്‍ ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ എന്നിവ ധാരാളമുണ്ട്. ഇതില്‍ ചിലത് ഉപകാര പ്രദമായവയാണ്. ചിലതു ദോഷം വരുത്തുന്നവയുമാണ്. വായ, ജനനേന്ദ്രിയം എന്നിവിടങ്ങളില്‍ ദോഷമുണ്ടാക്കുന്ന, രോഗമുണ്ടാക്കുന്ന ഒന്നാണ് ഹെര്‍പ്പിസ്. ഇത് ഒരു തരം വൈറസാണ്. ഇവ വായിലും അവയവത്തിലും മുറിവുണ്ടാക്കും. ഇതും വായ്പ്പുണ്ണു പോലുള്ള ഒന്ന്. ഇത് വായിലുള്ള സമയത്ത് ഓറല്‍ സെക്‌സിലേര്‍പ്പെട്ടാല്‍ പങ്കാളിയുടെ അവയവത്തില്‍ ഇതു പകരും. ഇതു പോലെ അവയവത്തിലുള്ളപ്പോള്‍ വായിലേയ്ക്കും പടരും.

വായിലോ അവയവത്തിലോ മുറിവുളള ഏതു സന്ദര്‍ഭത്തിലും

വായിലോ അവയവത്തിലോ മുറിവുളള ഏതു സന്ദര്‍ഭത്തിലും ഇത് ഒഴിവാക്കണം. അല്ലാത്ത പക്ഷണം അണുബാധകള്‍ക്കുള്ള സാധ്യത ഏറെയാണ്. ഇതു പോലെ എയ്ഡ്ഡ് പോലുള്ളവ ഇത്തരം രീതിയിലൂടെ പകരുമോയെന്ന സംശയവുമുണ്ട്. സാധാരണ ഗതിയില്‍ വായിലെ ഉമിനീരിന് വൈറസുകളെ ചെറുത്തു തോല്‍പ്പിയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ മുറിവുകളോ അണുബാധകളോ ഉള്ളപ്പോഴോ രോഗപ്രതിരോധ ശേഷി കുറവുള്ളപ്പോഴോ ഇത്തരം സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനും ആകില്ല.

​സെര്‍വിക്‌സ് ക്യാന്‍സര്‍, വദനാര്‍ബുദം എന്നിവയുണ്ടാക്കുന്ന

സെര്‍വിക്‌സ് ക്യാന്‍സര്‍, വദനാര്‍ബുദം എന്നിവയുണ്ടാക്കുന്ന പാപ്പിലോമ വൈറസുകള്‍ വായില്‍ മുറിവോ അണുബാധയോ ഉള്ളപ്പോള്‍ പകരാന്‍ കാരണമാകുന്നവയാണ്. ഇതെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ പൂര്‍ണമായും നിര്‍ത്തുന്നതാണ് അസുഖങ്ങള്‍ ഒഴിവാക്കാന്‍ അഭികാമ്യമായുള്ളത്. ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടും മുന്‍പ് അണുബാധകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. മുറിവുകള്‍ ഇല്ലെന്നു. വൃത്തിയായി കഴുകിയ ശേഷം മാത്രം ഇതില്‍ ഏര്‍പ്പെടുക. മാത്രമല്ല, ഓറല്‍ സെക്‌സിനു ശേഷവും വൃത്തിയുടെ കാര്യത്തില്‍ ഉപേക്ഷ പാടില്ല.

ഡെന്റല്‍ ഡാമുകള്‍

ഓറല്‍ സെക്‌സിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഡെന്റല്‍ ഡാമുകള്‍ ലഭ്യമാണ്. സാധാരണ പല്ലടയ്ക്കുന്ന സമയത്ത് ഉപയോഗിയ്ക്കുന്നവയാണ് ഇവ. ഇതിന്റെ തന്നെ റബ്ബര്‍ കൊണ്ടുണ്ടാക്കിയ സെക്‌സ് സമയത്തുപയോഗിയ്ക്കാവുന്നവ ലഭ്യമാണ്. കോണ്ടംസ് പോലെയുള്ള ഗുണം നല്‍കുന്നവയാണ് ഇത്. ഡെന്റല്‍ ഡാമുകള്‍ ഓരോ തവണയും പുതിയത് ഉപയോഗിയ്ക്കുക. ഉപയോഗിച്ചവ ഉപയോഗിയ്ക്കരുത്. ഇവയുടെ നിര്‍മാണ തീയതി, എക്‌സ്‌പെയറി ഡേറ്റ് എന്നിവ ശ്രദ്ധിയ്ക്കുക. ഇവയില്‍ പൊട്ടലുകളോ കീറലുകളോ ഇല്ലെന്ന് ഉറപ്പു വരുത്തുക. ഇവ ഒരുപാട് വലിച്ചു നീട്ടരുത്. ഇവയ്‌ക്കൊപ്പം എണ്ണമയമുള്ള ലൂബ്രിക്കേറ്റുകള്‍ ഉപയോഗിയ്ക്കരുത്. ഇത് ഡാം വഴുതിപ്പോകാന്‍ ഇടയാക്കും.

ഇവ പൂര്‍ണമായ സമയവും വായില്‍ വച്ച

ഇവ പൂര്‍ണമായ സമയവും വായില്‍ വച്ച ശേഷം സെക്‌സിന ശേഷം മാത്രം നീക്കുക. ഇത് ഓറല്‍ സെക്‌സ് വഴി അസുഖങ്ങളും അണുബാധകളും വരാതിരിയ്ക്കുന്നതു തടയാനുള്ള പ്രധാന വഴിയാണ്. സെക്‌സ് സുഖത്തിനു വേണ്ടി അസുഖങ്ങള്‍ കടം വാങ്ങാതിരിയ്ക്കാനുള്ള പ്രധാന വഴിയാണിത്. ഇരു പങ്കാളികള്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള ഒന്നും. ഗര്‍ഭകാല സെക്‌സ്: ആ സംശയങ്ങള്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്