ആപ്പ്ജില്ല

ടെന്‍ഷനും പേടിയും നിങ്ങളെ നിത്യരോഗിയാക്കുന്നു, അറിയൂ....

ടെന്‍ഷനും പേടിയുമെല്ലാം വലിയ പല രോഗങ്ങളിലേയ്ക്കാണ് വഴി വയ്ക്കുന്നത്.

Samayam Malayalam 2 May 2022, 5:33 pm
പലരും പറയുന്നതാണ് ടെന്‍ഷന്‍, പേടി എന്നിവയെല്ലാം. പല കാര്യങ്ങള്‍ക്കും ഇത് അനുഭവപ്പെടുന്നവരുണ്ട്. ചിലര്‍ക്കിത് സ്ഥിരം പ്രശ്‌നമാണ്. എന്തു കാര്യത്തിനും ഈ പ്രശ്‌നം. ചിലര്‍ക്കാകട്ടെ, ചില സന്ദര്‍ഭങ്ങളില്‍ മാത്രം.ഇത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കാണുന്ന ഒന്നാണ്. ഇത് നാം പൊതുവേ അത്ര കാര്യമായി എടുക്കാറില്ല. ഇത് വാസ്തവത്തില്‍ ഒരു പ്രതിരോധ കവചം എന്നു പറയാം. ഉദാഹരണത്തിന് നായ കടിയ്ക്കാന്‍ വരുമ്പോള്‍ നമ്മുടെ ശരീരത്തിന് ബ്രെയിനില്‍ നിന്നും ആ പേടി മെസേജ് വരുന്നു. ഇതിലൂടെ കരള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നു, ഇന്‍സുലിന്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു, ഇതിലൂടെ ഊര്‍ജം ലഭിയ്ക്കുന്നു, ആന്തരിക ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇതെല്ലാം ചേര്‍ന്ന് ആ പ്രത്യേക സാഹചര്യത്തില്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വഴി തെളിയുന്നു. എന്നാല്‍, അത്ര കണ്ട് നിസാരമായി എടുക്കാന്‍ പറ്റിയ ഒന്നുമല്ല അത്. പല രോഗങ്ങള്‍ക്കും ടെന്‍ഷന്‍, പേടി തുടങ്ങിയ കാര്യങ്ങള്‍ വഴി വയ്ക്കുന്നുവെന്നതാണ് വാസ്തവം.
Samayam Malayalam how tension and fear make you a patient
ടെന്‍ഷനും പേടിയും നിങ്ങളെ നിത്യരോഗിയാക്കുന്നു, അറിയൂ....



ഹൃദയ പ്രശ്‌നങ്ങള്‍

എന്നാല്‍ ഇത് അടിയ്ക്കടി ഉണ്ടാകുമ്പോള്‍ പല രോഗങ്ങള്‍ക്കും ഇതു കാരണണാകും. ഇത്തരക്കാര്‍ക്ക് ബിപി കൂടാന്‍ സാധ്യതയേറെയാണ്. സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുന്നത് തന്നെ കാരണം. ഇതു പോലെ രക്തത്തില്‍ ട്രൈ ഗ്ലിസറൈഡുകള്‍ കൂടുന്നു. അതായത് കൊളസ്‌ട്രോള്‍ കൂടാന്‍ ഇടയാക്കുന്നു. പ്രത്യേകിച്ചും അമിതമായ സ്‌ട്രെസ് ഉള്ള മെലിഞ്ഞവര്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടാകാന്‍ കാരണമാകും. ഭക്ഷണം കഴിച്ചില്ലെങ്കിലും എങ്ങനെ കൊളസ്‌ട്രോള്‍ വരുന്നവെന്ന സംശയം പലര്‍ക്കും ഉണ്ടാകുകയും ചെയ്യും. ഇതെല്ലാം സ്‌ട്രോക്ക് , ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറെയാണ്.

ഉറക്കം

ഇതു പോലെ പലര്‍ക്കും ടെന്‍ഷന്‍ കാരണം ഉറക്കം ലഭിയ്ക്കില്ല. ഉറക്കം ലഭിയ്ക്കാത്തത് പല രോഗങ്ങളുടേയും കാരണമാണ്. ഇതു പോലെ ശരീരവേദനകളുണ്ടാകും. ചിലരില്‍ മസിലുകള്‍ കോച്ചിപ്പിടിക്കും. നടുവേദന, തലവേദന എന്നിവയെല്ലാം ഉണ്ടാകും. മൈഗ്രേന്‍ പോലുളള തലവേദനകള്‍ക്ക് ടെന്‍ഷനും പേടിയുമെല്ലാം കാരണമാകുന്നു. ഇത് നമ്മുടെ ശരീരത്തെ അകാല വാര്‍ദ്ധക്യത്തിലേക്ക് കൊണ്ടെത്തിയ്ക്കും. പ്രായത്തേക്കാള്‍ കൂടുതലായി മുടി നരയ്ക്കുന്നു, ശരീരത്തില്‍ ചുളിവുകള്‍ വീഴുന്നു, ചര്‍മം അയയുന്നു. മുടി കൊഴിയാന്‍ ഇടയാക്കുന്നു.

അസിഡിറ്റി, ഗ്യാസ്

മാത്രമല്ല, ഇത്തരക്കാരില്‍ വയര്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകും. നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇവരില്‍ ദഹന പ്രശ്‌നങ്ങളുണ്ടാകുന്നു. ദഹിച്ച ഫുഡ് ആസിഡുമായി ചേര്‍ന്ന് നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നീ അവസ്ഥകളുണ്ടാകും. അള്‍സര്‍ പോലുള്ള അവസ്ഥകള്‍, മലബന്ധം പോലുളള അവസ്ഥകള്‍, പൈല്‍സ് പോലുള്ളവ ഉണ്ടാകും. ചിലരില്‍ ടെന്‍ഷന്‍ വന്നാല്‍ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നും. ഇതെല്ലാം കുടല്‍ പ്രവര്‍ത്തനങ്ങള്‍ ബാധിയ്ക്കപ്പെടുന്നതാണ്.

​ശരീരത്തിലുള്ള രോഗങ്ങളെ

ശരീരത്തിലുള്ള രോഗങ്ങളെ കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കും. അലര്‍ജി, ആസ്മ രോഗങ്ങളുള്ളവര്‍ക്ക് ഇത് വര്‍ദ്ധിയ്ക്കാന്‍ കാരണമാകും. ഇതു പോലെ ചര്‍മത്തെ ബാധിയ്ക്കുന്ന എസ്‌കിമ പോലുളള അവസ്ഥകള്‍ കൂടാന്‍ ടെന്‍ഷന്‍, പേടി അവസ്ഥകള്‍ കാരണമാകും ശരീരത്തിന്റെ ആകെയുള്ള പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണിത്. വാസ്തവത്തില്‍ നമ്മുടെ ആയുസിനേയും ആരോഗ്യത്തേയും ബാധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ ഈ അവസ്ഥ മറി കടക്കാന്‍ ശാന്തമായി കണ്ണുകള്‍ അടച്ച് ബ്രീത്തിംഗ് ചെയ്യുക. ഇതിലൂടെ മനസും ശരീരവും ഒരുപോലെ ശാന്തമാകുന്നു. ഇത് മസിലുകളെ അയക്കുന്നു. ബിപി കുറയ്ക്കുന്നു. ഗര്‍ഭ പരിശോധയ്ക്ക് ആദ്യ മൂത്ര സാമ്പിള്‍ പ്രധാനം, കാരണം...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്