Please enable javascript.Reasons For Mouth Ulcer,mouth ulcer:വായ്പ്പുണ്ണും വായ്‌നാറ്റവും ഒരുപോലെ മാറാന്‍.... - how to get rid off mouth ulcer and mouth odor - Samayam Malayalam

mouth ulcer:വായ്പ്പുണ്ണും വായ്‌നാറ്റവും ഒരുപോലെ മാറാന്‍....

TOI-Online 8 Oct 2022, 12:33 pm
Subscribe

mouth ulcer: മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണും വായ്‌നാറ്റവുമെല്ലാം പലപ്പോഴും പരസ്പര പൂരിതമാണ്. ഇവയ്ക്കുള്ള കാരണവും പരിഹാരവും.

how to get rid off mouth ulcer and mouth odor
mouth ulcer:വായ്പ്പുണ്ണും വായ്‌നാറ്റവും ഒരുപോലെ മാറാന്‍....
നമ്മുടെ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യമാണ് മൊത്തത്തിലെ ആരോഗ്യം (health) എന്നു വിലയിരുത്തപ്പെടുന്നത്. ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ ഇതിനായി നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുക തന്നെ വേണം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിയ്ക്കുന്ന പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ് നമ്മുടെ വായ. വായയെ ബാധിയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതില്‍ പ്രധാനമാണ് വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ എന്നതും ഹാലിറ്റോസിസ് അഥവാ വായ്‌നാറ്റം എന്നതും. വായ്്‌നാറ്റം പലരും വൃത്തിക്കുറവിന്റെ പ്രശ്‌നമായി കാണുമ്പോഴും ഇത് ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നം കൂടിയാണ് എന്നതാണ് വാസ്തവം


​വായ്പ്പുണ്ണ് ​

​വായ്പ്പുണ്ണ് ​
വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ വളരെ വേദനയുണ്ടാക്കുന്ന അവസ്ഥയാണ്. ഇത് വരുന്നവര്‍ക്ക് അടിക്കടി വരുന്ന അവസ്ഥയുണ്ട്. ചിലര്‍ക്കാകട്ടെ, വല്ലപ്പോഴും വരുന്നു. ചിലര്‍ക്കിത് വരുന്നതിനാല്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനുമെല്ലാം ബുദ്ധിമുട്ടുണ്ടാകും. പലരും ഇതിന് താല്‍ക്കാലിക പരിഹാരങ്ങളും തേടുന്നു. വായില്‍ ചിലപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള മുറിവുകളുണ്ടെങ്കില്‍, ഉദാഹരണമായി ബ്രഷ് ചെയ്യുമ്പോള്‍ മുറിവുണ്ടായാല്‍ ഇത്തരം പ്രശ്‌നമുണ്ടാകാം. എന്നാല്‍ ഇത് ഈ കാരണം കൊണ്ടുണ്ടാകുന്ന ഒന്നാണ്. അല്ലാതെ സ്ഥിരം പ്രശ്‌നമല്ല. എന്നാല്‍ ഇത് അടിക്കടി വരുന്നവര്‍ക്ക് ഇതല്ല, കാരണമാകുന്നത്. ഇതിന് പ്രധാന കാരണം നമ്മുടെ കുടലിലെ ബാക്ടീരിയകള്‍ തന്നെയാണ്. നല്ല ബാക്ടീരിയകള്‍ വയറ്റിലുണ്ട്. ഇത് കുടല്‍ ആരോഗ്യത്തിന് പ്രധാനമാണ്. എന്നാല്‍ ഇവ കുറയുകയും മോശം ബാക്ടീരിയകള്‍ വരികയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്.

​വായ്‌നാറ്റം​

​വായ്‌നാറ്റം​
ഇതൊടൊപ്പം ഉണ്ടാകുന്ന ഒന്നാണ് വായ്‌നാറ്റം. ഇത് സമൂഹത്തില്‍ നിന്നുള്ള ഇടപെടലുകളെ തന്നെ അകറ്റി നിര്‍ത്താന്‍ പലരേയും പ്രേരിപ്പിയ്ക്കുന്ന ഒന്നാണ്. ഹാലറ്റോസിസ് അഥവാ ഇത്തരം വായ്‌നാറ്റത്തിന് കാരണങ്ങള്‍ പലതുമുണ്ട്. വായയുടെ വൃത്തിയുമായി ബന്ധപ്പെട്ടാണ് ഒരു കാരണം. എന്നാല്‍ ഇതിനുള്ള മറ്റൊരു കാരണം ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ബാക്ടീരിയകള്‍ തന്നെയാണ്. ദഹന വ്യവസ്ഥയിലെ ബാക്ടീരിയകള്‍ മുകളിലേയ്ക്ക് ഉയരും, ഇത് രക്തത്തില്‍ കലരും, ഇതിലൂടെ ലംഗ്‌സിലേക്കു വരും. ഇത് നൈട്രേറ്റ് പോലുള്ള വാതകങ്ങളുണ്ടാക്കുന്നു. ഇത് വായ്‌നാറ്റമുണ്ടാക്കുന്നു. ഇതിന് വായയുടെ അകത്ത് എന്തു ചെയ്താലും ഗുണമുണ്ടാകില്ല.

വയര്‍, കുടല്‍ ആരോഗ്യം

വയര്‍, കുടല്‍ ആരോഗ്യം
ഇതിനെല്ലാമുള്ള പ്രധാന പരിഹാരം വയര്‍, കുടല്‍ ആരോഗ്യം സംരക്ഷിയ്ക്കുകയെന്നതു തന്നെയാണ്. നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിച്ച് മോശം ബാക്ടീരിയകളെ പുറന്തള്ളുക എന്നത്. ഇതിനുള്ള ഒരു വഴി നെയ്യ്, തൈര് എന്നിവ കഴിയ്ക്കുകയെന്നതാണ്. നല്ല പച്ചപ്പുല്‍ കഴിച്ചു വളരുന്ന പശുവിന്റെ ഇത്തരം ഉല്‍പന്നങ്ങള്‍ ഇതിന് സഹായിക്കും. തൈര് നല്ലൊരു പ്രോ ബയോട്ടിക്കാണ്. ഇത്‌ന് കുടലിലെ നല്ല ബാക്ടീരിയകളെ സഹായിക്കുന്നു. ഇതു പോലെ ട്രാന്‍സ്ഫാറ്റ്, വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കുന്നത് നല്ലതാണ്. പ്രീ ബയോട്ടിക്കുകളുമുണ്ട്. ഇതിന് പഴങ്കഞ്ഞി നല്ലൊരു വഴിയാണ്. ഇത് ഇതു പോലെ നെയ്യിലും മറ്റുമുള്ള ബ്യൂട്ടറിക് ആസിഡ് ഗുണം നല്‍കുന്നു. ഇതിലൂടെ വായ്പ്പുണ്ണും വായ്‌നാറ്റവുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കും.


​പ്രോ ബയോട്ടിക്കും പ്രീ ബയോട്ടിക്കും ​

​പ്രോ ബയോട്ടിക്കും പ്രീ ബയോട്ടിക്കും ​
പ്രോ ബയോട്ടിക്കും പ്രീ ബയോട്ടിക്കും കഴിച്ച് ഇത്തരം ആരോഗ്യകരമായ ബാക്ടീരിയകളുടെ ആരോഗ്യം സംരക്ഷിയ്ക്കുകയും വയറ്റിലെ അസന്തുലിതാവസ്ഥ പരിഹരിയ്ക്കുകയും ചെയ്യാം. പുളിപ്പിച്ച പാലുല്‍പന്നങ്ങള്‍ പ്രോബയോട്ടിക്കാണ്. പഴങ്കഞ്ഞി പോലുള്ളവ പ്രീ ബയോട്ടിക്കുമാണ്. ഇത്തരം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കായി ഇവ കഴിയ്ക്കുമ്പോള്‍ ഒന്നു രണ്ടു മാസമെങ്കിലും ഇവ നശിച്ചു പോകാതെ വളരാന്‍ സഹായിക്കുന്ന ആവാസവ്യവസ്ഥ നാം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. സ്ഥിരമായി വറുത്തതും പൊരിച്ചതും അനാരോഗ്യകരമായവയും ഒഴിവാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പോലും ഇവ കഴിച്ച് വയറിന്റെ വ്യവസ്ഥ ശരിയാക്കുന്നത് വരെയെങ്കിലും, അതായത് ഒന്നു രണ്ടു മാസമെങ്കിലും അനാരോഗ്യകരമായ ഒഴിവാക്കി നിര്‍ത്തുക തന്നെ വേണം. പ്രോ ബയോട്ടിക്കുകളിലൂടെയും പ്രീ ബയോട്ടിക്കുകളിലൂടെയും വയറ്റില്‍ ഉണ്ടാകുന്ന ആരോഗ്യകരമായ ബാക്ടീരിയകള്‍ വളരാന്‍ ഇത് സഹായിക്കും. എന്നാല്‍ ഇവയുടെ വളര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ അനാരോഗ്യകരമായവ കഴിച്ചാല്‍ ഇവ പെട്ടെന്ന് നശിച്ചു പോകുകയാണ് ചെയ്യുക. തൈരും നെയ്യുമെല്ലാം ഭക്ഷണത്തില്‍ സ്ഥിരം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തൈരിന്റെ തന്നെ മറ്റൊരു വകഭേദമായ യോഗര്‍ട്ട് ഇത്തരം ഗട്ട് ബാക്ടീരിയകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.


കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ