ആപ്പ്ജില്ല

കുരുമുളകിട്ട റാഗി സൂപ്പ്, തടി കുറയാന്‍ പരീക്ഷിയ്ക്കാം...

തടി കുറയാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് എല്ലാവരും ഇതില്‍ ഭക്ഷണ, വ്യായാമക്കാര്യങ്ങള്‍ തന്നെയാണ് ഏറ്റവും പ്രധാനം. തടി കൂടാനും കുറയാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. ശരീരത്തിന്റെ ക്ഷീണമേല്‍ക്കാതെ, ആരോഗ്യം കളയാതെ തടി കുറയ്ക്കാനാണ് നാം ശ്രമിയ്‌ക്കേണ്ടതും. ഇത്തരത്തില്‍ സഹായിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് റാഗി. ഇത് സൂപ്പായി കഴിച്ച് തടിയും വയറും ഒതുക്കാം, ഇതെക്കുറിച്ചറിയൂ.

Samayam Malayalam 4 Jun 2022, 6:19 pm
തടി കുറയാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് എല്ലാവരും ഇതില്‍ ഭക്ഷണ, വ്യായാമക്കാര്യങ്ങള്‍ തന്നെയാണ് ഏറ്റവും പ്രധാനം. തടി കൂടാനും കുറയാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. ശരീരത്തിന്റെ ക്ഷീണമേല്‍ക്കാതെ, ആരോഗ്യം കളയാതെ തടി കുറയ്ക്കാനാണ് നാം ശ്രമിയ്‌ക്കേണ്ടതും. ഇത്തരത്തില്‍ സഹായിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് റാഗി. ഇത് സൂപ്പായി കഴിച്ച് തടിയും വയറും ഒതുക്കാം, ഇതെക്കുറിച്ചറിയൂ.
Samayam Malayalam how to prepare ragi soup for weight loss
കുരുമുളകിട്ട റാഗി സൂപ്പ്, തടി കുറയാന്‍ പരീക്ഷിയ്ക്കാം...



റാഗി

വിറ്റാമിന്‍ ബി 6ന്റെ കലവറയാണ് റാഗി. ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡുകളും ഫൈബറുമെല്ലാം റാഗിയില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് റാഗി പൊടിയിൽ 16.1 ഗ്രാം നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഫൈബർ നമ്മളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു, അതിനാൽ അമിതഭക്ഷണം ഒഴിവാക്കാൻ ഇത് മൂലം സാധിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും കാരണമാകുന്നു.റാഗി കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമാണ്, അതായത് ദഹന വേഗത നിലനിർത്തുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായ പരിധിയിൽ സൂക്ഷിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.ഇവ ട്രൈഗ്ലിസറൈഡുകളെ കുറയ്ക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. നല്ല ദഹനത്തിലൂടെ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു.

കുരുമുളക്

ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും. ഇതുവഴി തടിയും വയറുമെല്ലാം കുറയും. കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വായുക്ഷോഭത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന ശമിപ്പിക്കാനും ഇതിനാവും.

​റാഗി സൂപ്പ്

റാഗി സൂപ്പ് തയ്യാറാക്കാന്‍ ഏറെ എളുപ്പവുമാണ്. ഇതില്‍ പാലും വെളളവും ചേര്‍ക്കാം. പലതരം പച്ചക്കറികളും. റാഗിപ്പൊടി അല്‍പം പാലിലും വെള്ളത്തിലും ചേര്‍ത്തിളക്കുക. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇതില്‍ പച്ചക്കറികള്‍ അരിഞ്ഞിട്ടു വേവിയ്ക്കാം. ഇതിലേയ്ക്ക് കുരുമുളക് പൊടി ചേര്‍ക്കാം. ഇത് ദഹനത്തേയും തടി കുറയ്ക്കല്‍ പ്രക്രിയയേയും സഹായിക്കുന്നു. ഇതിലേയ്ക്ക് മല്ലിയിലയും വിനെഗറുമെല്ലാം വേണമെങ്കില്‍ ചേര്‍ക്കാം. ഡിന്നറിന് ഇത് കഴിയ്ക്കുന്നത് വയറും തടിയും കുറയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്.

എല്ലിന്റെ ആരോഗ്യത്തിന്

തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, പല ആരോഗ്യപരമായ ഗുണങ്ങള്‍ക്കും ഇതേറെ നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത്. ധാരാളം വൈറ്റമിന്‍ സി അടങ്ങിയ റാഗി കാല്‍സ്യം സമ്പുഷ്ടവുമാണ്. ഓക്സിഡേഷൻ തടയുന്നതിലൂടെ ഇത് പരോക്ഷമായി ക്യാൻസറിനുള്ള സാധ്യതയും കുറയ്ക്കുന്നു.അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ്. റാഗിയിൽ നിയാസിൻ (വിറ്റാമിൻ ബി 3) ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മ വൈകല്യങ്ങൾക്കും ചുളിവുകൾക്കും ഉള്ള സാധ്യത കുറയ്ക്കുന്നു.അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച തടയാനുള്ള പ്രധാന ആഹാരമാണ്. കുഞ്ഞുങ്ങള്‍ക്ക് വരെ കൊടുക്കാവുന്ന ആരോഗ്യകരമായ ഭക്ഷണ വസ്തുവാണ് റാഗി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്