ആപ്പ്ജില്ല

വേരികോസ് വെയ്ന്‍ വരാതിരിക്കാന്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കാവുന്നവ

വേരികോസ് വെയ്ന്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ടതും ഇത് കുറയാന്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

Authored byഅഞ്ജലി എം സി | Samayam Malayalam 3 Jul 2023, 11:30 pm

ഹൈലൈറ്റ്:

  • വേരികോസ് വെയ്ന്‍ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു
  • വേരികോസ് വെയ്ന്‍ വരാതിരിക്കാന്‍ ഇവ ശ്രദ്ധിക്കാം
  • ആഹാര കാര്യത്തില്‍ ശ്രദ്ധിക്കണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam varicose vein
ഞരമ്പുകള്‍ തടിച്ച് പൊന്തി അതിന്റെ ഭാഗത്ത് ചൊറിച്ചിലും, ചര്‍മ്മം അമിതമായി വരണ്ടിരിക്കുന്നതും വേരികോസ് വെയ്‌ന്റെ ഒരു ലക്ഷണമാണ്. വേരികോസ് വെയ്ന്‍ വന്നുകഴിഞ്ഞാല്‍ കണങ്കാളില്‍ നീര് വെക്കുകയും ചിലര്‍ക്ക് ചൊറിഞ്ഞ് പൊട്ടുന്ന അവസ്ഥയും കണ്ട് വരാറുണ്ട്.
കാലിന് നല്ല ഭാരം അനുഭവപ്പെടുകയും നന്നായി വലിഞ്ഞ് മുറുകി ഇരിക്കുന്നത് പോലെ തോന്നുകയും ചെയ്യുന്നു. ഇവ ഒഴിവാക്കുന്നതിന് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ഫ്‌ലേവനോയ്ഡ്

നന്നായി ഫ്‌ലേവനോയ്ഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ന്‌ലതാണ്. ഇത് വേരികോസ് വെയ്ന്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഫ്‌ലേവനോയ്ഡ് രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തം ഞരമ്പില്‍ കട്ടപിടിക്കാതിരിക്കുന്നതിനും അതുപോലെ, നന്നായി സഞ്ചരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കൂടാതെ, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തധമനികളെ ശാന്തമാക്കി എടുക്കുന്നതിനും ഇവ സഹായിക്കുന്നു. അതിനാല്‍ ഫ്‌ലേവനോയ്ഡ് അടങ്ങിയിട്ടുള്ള സിട്രസ്സ് പഴങ്ങള്‍, ബെറീസ്, ആപ്പിള്‍, സവാള, കാപ്‌സിക്കം, ചീര, വെളുത്തുള്ളി, ബ്രോക്കോളി എന്നിവ കഴിക്കാവുന്നതാണ്.

വ്യായാമം

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, പേശികളെ ബലപ്പെടുത്താനും അതുവഴി, ഞരമ്പുകളിലേയ്ക്കും മറ്റും വരുന്ന ഭാരത്തെ കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

അതിനാല്‍, യോഗ, സൈക്ലിംഗ്, നീന്തല്‍ എന്നീ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ അമിതമായി കാലുകളിലേയ്ക്ക് ഭാരം എത്തുകയും ഇല്ല. എന്നാല്‍ പേശികള്‍ക്ക് നല്ല വ്യായാമം ലഭിക്കുകയും ചെയ്യും. ഇത്തരം വ്യായാമങ്ങള്‍ ചെയ്ത് ശീലിക്കുന്നത് നല്ലതാണ്.

വസ്ത്രധാരണം

ഇന്ന് പലരും ജീന്‍സ് ധരിക്കാറുണ്ട്. എന്നാല്‍ സ്ത്രീകളായാലും പുരുഷന്മാരായാലും പരമാവധി ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഇത് രക്തോട്ടം കൃത്യമായി നടക്കാതിരിക്കുന്നതിന് ഒരു കാരണമാകുന്നു. ഇത് വേരികോസ് വെയ്ന്‍ വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്.

പൊട്ടാസ്യം

നന്നായി പൊട്ടാസ്യം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ലെന്റില്‍സ്, ബീന്‍സ്, ബദാം, പിസ്ത, ഉരുളക്കിഴങ്ങ്, ചൂര മീന്‍ എന്നിവയെല്ലാം പൊട്ടാസ്യം റിച്ചാണ്. ഈ ആഹാരങ്ങള്‍ കഴിക്കുന്നത് വേരികോസ് വെയ്ന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, വേരികോസ് വെയ്ന്‍ മൂലമുള്ള ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതാണ്.

ഹാർട്ട് അറ്റാക്കിന് കേവലം മരുന്ന് മാത്രം നൽകിയ ഒരു കാലം; കഴിഞ്ഞ 30 വർഷം കൊണ്ട് ഹൃദ്രോഗ ചികിത്സയിലുണ്ടായ മാറ്റങ്ങൾ
നാരുകള്‍

നന്നായി നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നട്‌സ്, സീഡ്‌സ്, ഓട്‌സ്, ഗോതമ്പ്, ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിങ്ങനെ നാരുകളാല്‍ സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ, ശരീരഭാരം കുറയ്ക്കുന്നതും നല്ലതാണ്. അമിതമായി ശരീരഭാരം ഉള്ളവരില്‍ വേരികസ് വെയ്ന്‍ കണ്ട് വരുന്നുണ്ട്.
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്