ആപ്പ്ജില്ല

വെണ്ടയ്ക്കയും കഞ്ഞിവെള്ളവും പ്രമേഹത്തിന് മരുന്ന്

വെണ്ടയ്ക്ക പ്രത്യേക രീതിയില്‍ സ്ഥിരം ഉപയോഗിച്ചാല്‍ പ്രമേഹത്തിന് നല്ലൊരു മരുന്നാണ്.

Samayam Malayalam 30 May 2022, 5:20 pm
പ്രമേഹമെന്നത് ജീവിതശൈലീ രോഗം, പാരമ്പര്യ രോഗം തുടങ്ങിയ ഗണങ്ങളിലെല്ലാം തന്നെ പെടുത്തുവാന്‍ പറ്റിയ ഒന്നാണ്. ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത ഈ രോഗം ഭക്ഷണ, വ്യായാമ നിയന്ത്രണങ്ങളിലൂടെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുമെന്നതു മാത്രമാണ് വഴി. വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളേയും തകരാറില്ലാക്കാന്‍ കഴിയുന്ന ഒരു രോഗമാണിതെന്നതും വാസ്തവമാണ്. അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ പല പ്രശ്‌നങ്ങളിലേയ്ക്കും ഇതു വഴിയൊരുക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന ധാരാളം പരിഹാരങ്ങളുണ്ട്. പലതും അടുക്കളയിലെ മരുന്നുകള്‍ തന്നെ. ഇതില്‍ പ്രധാനപ്പെട്ടതാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹത്തിനു മരുന്നാകും. ഒട്ടേറെ വൈററമിനുകളുടെ കലവറയായ വെണ്ടക്കയില്‍ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.ധാരാളം വിറ്റാമിനുകളും മിനറലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയാൽ സമൃദ്ധമാണ് വെണ്ടയ്ക്ക.
Samayam Malayalam how to treat diabetes with ladies finger and rice soup
വെണ്ടയ്ക്കയും കഞ്ഞിവെള്ളവും പ്രമേഹത്തിന് മരുന്ന്


​ര​ക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ്

രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് പ്രീ ഡയബറ്റിസിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്കയുടെ സഹായത്താൽ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും, ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ തുടരാൻ സാധിക്കുന്നതാണ്.ഉയർന്ന കൊളസ്ട്രോൾ അളവ് ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കട്ടിയുള്ള ജെൽ പോലുള്ള പദാർത്ഥം വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയുടെ സമയത്ത്, മലം വഴി കൊളസ്ട്രോൾ ശരീരത്തിൽ നിന്ന് ഒഴിവാക്കുന്നു.

​ഒരു വെണ്ടയ്ക്ക എടുത്തു ചെറിയ കഷ്ണങ്ങളാക്കി

ഒരു വെണ്ടയ്ക്ക എടുത്തു ചെറിയ കഷ്ണങ്ങളാക്കി ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കാം. ഈ വെള്ളം രാത്രി മുഴുവന്‍ ഇങ്ങനെ വച്ച് രാവിലെ ഊറ്റിക്കുടിയ്ക്കാം. വെറുംവയറ്റില്‍ വേണം, കുടിയ്ക്കുവാന്‍. ഇതല്ലാതെയും പ്രമേഹത്തിന് മറ്റൊരു വഴിയും പരീക്ഷിയ്ക്കാം. വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളാക്കി കഞ്ഞിവെള്ളത്തില്‍ ഇട്ടു വയക്കുക. പിന്നീട് ഈ കഞ്ഞിവെള്ളം കുടിയ്ക്കാം. ഇതും പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. ചോറു പൊതുവേ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയും. ഇതിനൊപ്പം വെണ്ടയ്ക്കാ വിഭവങ്ങള്‍ കഴിയ്ക്കുന്നത് ഒരു പരിധി വരെ പരിഹാരമാകു.ം . വിവാഹശേഷം ആര്‍ത്തവ വ്യത്യാസമോ??

​ശരീരത്തിന് രോഗ പ്രതിരോധ ശേഷി നല്‍കാനും

ശരീരത്തിന് രോഗ പ്രതിരോധ ശേഷി നല്‍കാനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാനും ഇതേറെ നല്ലതാണ്. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശരീരത്തെ അകറ്റിനിർത്തുന്ന ആന്റിഓക്‌സിഡന്റുകൾ വെണ്ടയ്ക്കയിൽ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. പോളിഫെനോൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ എ, സി എന്നിവയാണ് പച്ചക്കറിയുടെ പ്രധാന ആന്റിഓക്‌സിഡന്റുകൾ. ഇത്തരം ആന്റി ഓക്‌സിഡന്റുകൾ ശരീരത്തെ രോഗ മുക്തമാക്കാൻ സഹായിക്കുന്നു. Also read: കൊറോണ വൈറസ് Vs. സാധാരണ പനിയും ജലദോഷവും: അറിയണം ഈ വ്യത്യാസങ്ങൾ

​എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം

എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക. വെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്.വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ്, തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായകമാണ്. രക്തസമ്മർദം കുറയ്ക്കുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടക്ക ഗുണകരമാണ്.

​ഗര്‍ഭകാലത്ത് വെണ്ടയ്ക്ക കഴിയ്ക്കുന്നത്

ഗര്‍ഭകാലത്ത് വെണ്ടയ്ക്ക കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ. ഇതിലെ ഫൈബര്‍ അമ്മയ്ക്കുണ്ടാകുന്ന ദഹന പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവയ്ക്കു പരിഹാരമാണ്. ഗര്‍ഭകാല പ്രമേഹത്തിനും പരിഹാരമാണിത്.ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9 ഗർഭിണികൾക്ക് ഒരു പ്രധാന പോഷകമാണ്. ഇത് വെണ്ടയ്ക്കയിൽ ഉണ്ട്. ഇത് വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തെ ബാധിക്കുന്ന ഒരു ന്യൂറൽ ട്യൂബ് വൈകല്യത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്