ആപ്പ്ജില്ല

jackfruit leaves: തടിയും വയറും ഷുഗറും കുറയ്ക്കാന്‍ പ്ലാവില

jackfruit leaves: നാം ഉപയോഗശൂന്യമെന്ന് കരുതുന്ന പ്ലാവില പല ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ്. ഇത് തടിയും വയറും കുറയ്ക്കാനും പ്രമേഹത്തിനുമെല്ലാം ഉപയോഗിയ്ക്കാം.

Samayam Malayalam 27 Sept 2022, 2:56 pm
പ്ലാവില നാം പൊതുവേ ആടിനും മറ്റും കൊടുക്കാനായി ഉപയോഗിയ്ക്കാറുണ്ട്. ഇതല്ലാതെ പണ്ടു കാലത്ത് സ്പൂണിന് പകരം പ്ലാവില കുത്തി കഞ്ഞി കുടിയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ പ്ലാവില പണ്ട് കുമ്പിള്‍ കുത്തി കഞ്ഞി കുടിയ്ക്കാന്‍ ഉപയോഗിച്ചിരുന്നതിന് പുറകില്‍ ആരോഗ്യപരമായ ചില വസ്തുതകളുമുണ്ട് എന്നതാണ് പ്രധാനം. ചക്ക പണ്ട് അവഗണിച്ച് ഇപ്പോള്‍ ഇതിന്റെ മരുന്നു ഗുണങ്ങള്‍ പ്രകീര്‍ത്തിപ്പിയ്ക്കപ്പെടുന്ന കാലം കൂടിയാണ്. ചക്കയ്ക്ക് ഡിമാന്റ് വര്‍ദ്ധിച്ചു വരുന്നു. ചക്കപ്പൊടി ഇന്ന് വിപണിയില്‍ സര്‍വസാധാരണയാണ്. പച്ചച്ചക്ക ഉപയോഗിച്ചാണ് കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരക്കൂട്ട് തയ്യാറാക്കുന്നതെന്നും പറയുന്നു. ചക്കയ്ക്ക് മാത്രമല്ല, പ്ലാവിലയ്ക്കും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്.
Samayam Malayalam how to use jackfruit leaves for diabetes and weight loss
jackfruit leaves: തടിയും വയറും ഷുഗറും കുറയ്ക്കാന്‍ പ്ലാവില


പ്ലാവില

ഇതിനായി പഴുത്ത പ്ലാവില എടുക്കാം. ഇതിന്റെ തണ്ടും ഇതിലൂടെ പോകുന്ന നാരുകളുമടക്കം എടുക്കണം. ഇത് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ഇത് വെള്ളത്തിലിട്ട് തിളപ്പിയ്ക്കാം. വെള്ളത്തിന്റെ നിറം മാറും. ഇത് ചെറിയ ഓറഞ്ച് നിറത്തിലേയ്ക്ക് മാറും. ഇത് ഊറ്റിയെടുത്ത് ഉപയോഗിയ്ക്കാം. ഇത് നീര്‍ക്കെട്ടു നീക്കാനും യൂറിനറി ഇന്‍ഫെക്ഷനുകമെല്ലാം ഏറെ നല്ലതാണ്. ശരീരത്തിലെ നീര്‍ക്കെട്ട് മാറിയാല്‍ തന്നെ അനാവശ്യമായ കൊഴുപ്പകലും, പല രോഗങ്ങളും അകലും.

​ഷുഗറിന്

ഷുഗറിന് മികച്ചതാണ് പ്ലാവിലത്തോരന്‍. ഇത് ഇളം ഇലകള്‍, അതായത് തളിരിലകള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കേണ്ടത്. ഇത് ചെറുതായി നുറുക്കിയെടുക്കുക. ഇത് ആവി കയററിയ ശേഷം തോരന്‍ വച്ചാല്‍ എളുപ്പമാണ്. ഇതില്‍ കടുക്, സവാള , പച്ചമുളക് എന്നിവ ചേര്‍ത്തുണ്ടാക്കാം. ഒരു ബൗള്‍ തോരന്‍ കഴിയ്ക്കുന്നത് നല്ലതാണ്. സവാളയും പ്ലാവിലയും ചേര്‍ന്നാല്‍ പ്രമേഹത്തിന് നല്ല പരിഹാരമാകും. ഒരു നേരം ഇത്തരം തോരനുണ്ടാക്കാം, മൂന്നു നേരം പ്ലാവില കൊണ്ടുണ്ടാക്കിയ വെളളം കുടിയ്ക്കാം.

​ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് പ്ലാവില ഞെട്ട് മികച്ചതാണ്. ഒപ്പം ജീരകവും. ജീരകവും പ്ലാവിലയും ഉപയോഗിച്ചുള്ള ഈ പ്രത്യേക മരുന്നുണ്ടാക്കാന്‍ ഏറെ എളുപ്പമാണ്. ഇതിനായി വേണ്ടത് നല്ല ജീരകമാണ്. പഴുത്ത പ്ലാവിലയാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. ആറു പ്ലാവില മതിയാകും. ഇതിന്റെ ഞെട്ടാണ് വേണ്ടത്. ഞെട്ടോടെ പ്ലാവില പ്ലാവില്‍ നിന്നും അടര്‍ത്തിയെടുക്കുക. ഈ ഞെട്ട് നല്ലതു പോലെ ചതയ്ക്കുക. ആറോ ഏഴോ തണ്ടാകാം.

ജീരകവും

പ്ലാവിലയുടെ തണ്ടു ചതച്ചത് വെള്ളത്തിലിടുക. ഒന്നു രണ്ടു ടേബിള്‍ സ്പൂണ്‍ ജീരകവും ഒപ്പിമിടാം.ഈ വെള്ളം തിളച്ചു പകുതിയാകുമ്പോള്‍ വാങ്ങി വയ്ക്കുക. ഇത് ചെറു ചൂടോടെ കുടിയ്ക്കാം. ദിവസവും പല തവണയായി ഇതു കുടിയ്ക്കാം. ഗ്യാസ്,അസിഡിറ്റി (acidity) പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വയറിനെ തണുപ്പിയ്ക്കുന്ന പ്രത്യേക പാനീയം കൂടിയാണിത്. ഇതിനാല്‍ തന്നെ വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നു. വയറും തടിയും (weight)കുറയ്ക്കാന്‍ ഉത്തമമാണ് ഈ പ്ലാവില പാനീയം.egg for weight loss: തടി കുറയ്ക്കാന്‍ വെളിച്ചെണ്ണയില്‍ മുട്ട പാചകം ചെയ്യൂ...

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്