ആപ്പ്ജില്ല

Figs : ഉണങ്ങിയ അത്തിപ്പഴം കുതിർത്ത് കഴിക്കണം, കാരണം

ഉണങ്ങിയ അത്തിപ്പഴം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ ഏറെ ഉത്തമമാണ്. മലബന്ധം അകറ്റാനും ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനുമെല്ലാം അത്തിപ്പഴം ഉത്തമമാണ്. കൂടുതൽ ഗുണങ്ങൾ അറിയാം,

Samayam Malayalam 23 Apr 2022, 7:26 pm
ആരോഗ്യത്തിന് ഭക്ഷണം പ്രധാനമാണ്. ചില ചെറിയ ഭക്ഷണ വസ്തുക്കൾ ചിലപ്പോൾ നാം പോലും പ്രതീക്ഷിയ്ക്കാത്ത ഗുണങ്ങൾ നൽകും. പല പോഷകങ്ങളും ഇതിലുണ്ടാകും. ഇത്തരത്തിൽ ഒന്നാണ് ഫിഗ് അഥവാ അത്തിപ്പഴം. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുമ്പിലാണ് അത്തിപ്പഴത്തിന്റെ സ്ഥാനം. ഉണങ്ങിയ അത്തിപ്പഴത്തിനാണ് ഡിമാൻഡ് കൂടുതൽ, ഏറെ പോഷക ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും അടങ്ങിയ ഒന്നാണിത്. ദിവസവും ഇത് കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്
Samayam Malayalam incredible health benefits of figs
Figs : ഉണങ്ങിയ അത്തിപ്പഴം കുതിർത്ത് കഴിക്കണം, കാരണം



ഫിഗ്

ഇത് പോഷക സമൃദ്ധമാണ്. ഉണങ്ങിയ ഫിഗ് പെക്ടിന്‍ എന്ന സോലുബിള്‍ ഫൈബറാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംഗനീസ്, കാല്‍സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. അത്തിപ്പഴത്തേക്കാള്‍ ഇതിന്റെ ഉണങ്ങിയ രൂപമായ ഫിഗ് ആണ് കൂടുതല്‍ നല്ലത്. ഇത് പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാം. ഇത് പച്ചക്കു കഴിയ്ക്കുമ്പോള്‍ ജലാംശമുണ്ടാകും. ഉണക്കുമ്പോള്‍ ഇത് കുറയും. എന്നാല്‍ പോഷകങ്ങള്‍ ഇതിലാണ് ഏറെയുള്ളത്.

ഹൃദയാരോഗ്യത്തിന്

ഫിഗിലുള്ള ഫീനോള്‍ ,ഒമേഗ-6 ഫാറ്റി ആസിഡ് തുടങ്ങിയവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ ഫിഗ് കഴിക്കുന്നത് നല്ലതാണ്. ഫിഗില്‍ സോഡിയത്തേക്കാള്‍ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ സഹായിക്കുന്നു.കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇതില്‍ നാരിന്‍റെ അളവ് വളരെ കൂടുതലാണ്. ഇത് ശരീരത്തില്‍ ഇന്‍സുലിന്‍റെ അളവ് നിയന്ത്രിച്ച് നിര്‍ത്തി പ്രമേഹത്തെ തടുക്കാന്‍ സഹായിക്കും.

​ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയ്ക്കുന്ന മികച്ച ഫലമാണിത്. ഇത് ഒരെണ്ണം പാലില്‍ തിളപ്പിച്ച് രാവിലെ പ്രാതലിനൊപ്പം കഴിയ്ക്കാം. ക്ഷീണം മാറാനും ഊര്‍ജം ലഭിയ്ക്കാനും ഇതേറെ നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ് എന്നിവടയങ്ങിയ ഇത ശരീരത്തിന് കരുത്ത് നല്‍കുന്ന ഒന്നു കൂടിയാണ്. ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്.

Also read: Pomegranate : മാതളനാരങ്ങ ആരോഗ്യം സംരക്ഷിക്കുന്നത് ഇങ്ങനെ

​തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് ഫിഗ്. ഇത് കുതിര്‍ത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. തലേന്ന് കുതിര്‍ത്തി പിറ്റേന്ന് ഇത് കഴിയ്ക്കാം. വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം ഇത് ദഹനം എളുപ്പമാക്കും. ധാരാളം നാരുകളാല്‍ സമ്പുഷ്ടമായ ഇത് മലബന്ധം നീക്കാനുള്ള ഏറ്റവും ഉത്തമമായ ഡ്രൈ ഫ്രൂട്ടാണെന്നു വേണം, പറയുവാന്‍. ഇത് ഉണങ്ങിയത് മാക്‌സിമം 3 എണ്ണമേ കഴിയ്ക്കാവും. പച്ച രണ്ടു മൂന്നോ എണ്ണവും.ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ ഇതേറെ നല്ലതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്