ആപ്പ്ജില്ല

പുസ്‍തകങ്ങള്‍ക്ക് ചുറ്റും വളരുന്ന കുഞ്ഞുങ്ങള്‍ മിടുക്കന്മാരാകും

വായിക്കാന്‍ പുസ്‍തകങ്ങളുള്ള വീട്ടില്‍ വളരുന്ന കുഞ്ഞുങ്ങള്‍ മിടുക്കന്മാരാകുമെന്ന് തെളിഞ്ഞു

Samayam Malayalam 14 Oct 2018, 5:04 pm
വായിക്കാന്‍ ധാരാളം പുസ്‍തകങ്ങളുള്ള വീട്ടില്‍ വളരുന്ന കുട്ടികള്‍ മിടുക്കന്മാരായി വളരും. ഇതുവരെ ഇതൊരു ധാരണ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ പഠനത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. പുസ്‍തകങ്ങള്‍ക്ക് ചുറ്റും വളരുന്ന കുഞ്ഞുങ്ങള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയും വിവേചന ബുദ്ധിയും മറ്റുള്ളവരെക്കാള്‍ അധികമായി ഉണ്ടാകുമെന്ന് 31 രാജ്യങ്ങളില്‍ നടന്ന ഒരു ഗവേഷണത്തില്‍ വ്യക്തമായി.
Samayam Malayalam reading
കുട്ടികളെ വായിക്കാൻ ശീലിപ്പിക്കൂ


അമേരിക്ക, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് പഠനം നടന്നത്. വീട്ടിലെ ലൈബ്രറികള്‍ക്ക് കുട്ടികളുടെ ചിന്തയെയും ബുദ്ധിയെയും സ്വാധീനിക്കാന്‍ കഴിയുമെന്നാണ് വ്യക്തമായത്. വായനയ്ക്ക് പുറമെ കണക്ക് കൈകാര്യ ചെയ്യുന്നതിലും വായന കുട്ടികളെ സഹായിക്കും.

പഠനം നടന്നത് ഓസ്ട്രേലിയയില്‍ ആണ്. കാന്‍ബെറ നഗരത്തിലെ ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‍സിറ്റിയിലെ മുതിര്‍ന്ന സോഷ്യോളജി വിഭാഗം ഗവേഷക, ജോവാന സികോരയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്, ഓസ്ട്രേലിയയിലെ പസിഫിക് സ്റ്റാന്‍ഡേര്‍ഡ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്‍തു.

80 പുസ്‍തകങ്ങളാണ് ഏറ്റവും കുറഞ്ഞത് ഒരു ഹോം-ലൈബ്രറിയില്‍ വേണ്ടത്. 350 പുസ്‍തകങ്ങള്‍ വരെയുള്ള വീടുകളില്‍ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും സ്വന്തമായി ചിന്ത വികസിപ്പിക്കാനും അവസരങ്ങള്‍ കൂടുതലാണെന്നും പഠനം വെളിപ്പെടുത്തി.

രക്ഷിതാക്കളാണ് ഇക്കാര്യത്തില്‍ വലിയൊരു സ്വാധീനം ചെലുത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതായത് വെറുതെ 80 പുസ്‍തകങ്ങള്‍ വാങ്ങിവച്ചിട്ടു കാര്യമില്ല. വായിക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കുകയും വേണമെന്ന് അര്‍ഥം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്