ആപ്പ്ജില്ല

തടി കുറയ്ക്കാന്‍ ലെമണ്‍ പീല്‍ വാട്ടര്‍

തടിയും വയറും കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ പലരുമുണ്ട്. ഇതിനായി ചില പ്രത്യേക പാനീയങ്ങളെ ആശ്രയിക്കുന്നവരാണ് പലരും. ഇത്തരത്തില്‍ ഒരു പ്രത്യേക പാനീയത്തെ കുറിച്ചറിയാം.

Authored byസരിത പിവി | Samayam Malayalam 26 Mar 2024, 11:02 am
തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. തടി സൗന്ദര്യത്തേക്കാള്‍ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. പല രോഗങ്ങള്‍ക്കും പ്രധാനപ്പെട്ട കാരണമാണ് തടി എന്നത്. തടി കുറയ്ക്കാന്‍ വ്യായാമവും ഭക്ഷണ നിയന്ത്രണവുമെല്ലാം തന്നെ വളരെ പ്രധാനമാണ്. ഇതിനൊപ്പം ചില പ്രത്യേക വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും. ഇതില്‍ പാനീയങ്ങള്‍ പ്രധാനമാണ്. ഇത്തരത്തിലെ ഒരു പാനീയമാണ് ലെമണ്‍ പീല്‍, ഇഞ്ചി എന്നിവ ചേര്‍ത്തുള്ള ഒന്ന്. തടി കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ മോണിംഗ് ഡ്രിങ്ക് ആണ് ഇത്.
Samayam Malayalam lemon peel water for weight loss
തടി കുറയ്ക്കാന്‍ ലെമണ്‍ പീല്‍ വാട്ടര്‍


​ചെറുനാരങ്ങ​

ചെറുനാരങ്ങയില്‍ മാത്രമല്ല, ഇതിന്റെ തോലിലും ഏറെ ആരോഗ്യഗുണങ്ങളുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണിത്. ഇതില്‍ ഫ്‌ളേവനോയ്ഡുകളും ധാരാളമുണ്ട്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിയ്ക്കാനും കൊഴുപ്പ് കത്തിച്ചു കളയാനും സഹായിക്കുന്നു. വൈററമിന്‍ സി അടക്കം പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.









​ഹീമോഗ്ലോബിൻ കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം

​ഇഞ്ചി​

ഇഞ്ചിയും തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഇതും കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ഇതേറെ നല്ലതാണ്. ആകെയുള്ള കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇഞ്ചി ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിച്ച് കലോറി കത്തിയ്ക്കാന്‍ സഹായിക്കുന്നു. നാരുകളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

തടി കുറയ്ക്കാന്‍ കുടിയ്ക്കാം

ഈ പ്രത്യേക പാനീയം തയ്യാറാക്കാനും വലിയ ബുദ്ധിമുട്ടില്ല. ചെറുനാരങ്ങയുടെ തൊണ്ട്, ഇഞ്ചി ചതച്ചത് എന്നിവ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തിലിട്ട് അടച്ച് വയ്ക്കുക. ഇത് ഫ്രിഡ്ജില്‍ വയ്ക്കണം. രാത്രി മുഴുവന്‍ വച്ച ശേഷം ഇത് രാവിലെ കുടിയ്ക്കാം. ഇതല്ലെങ്കില്‍ മറ്റൊരു രീതിയിലും ഈ പാനീയം തയ്യാറാക്കാം. നാരങ്ങാത്തൊണ്ട്, ഇഞ്ചി എന്നിവ ഉണക്കി സൂക്ഷിയ്ക്കാം. ഇതില്‍ അല്‍പം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിയ്ക്കുകയും വേണം.

​ഈ പാനീയം ​

ഈ പാനീയം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഗുണം നല്‍കുക. ഇത് ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. തടി കുറയ്ക്കാന്‍ മാത്രമല്ല, ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ടോക്‌സിനുകള്‍ നീക്കുന്നതിലൂടെയും ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്.


ഓതറിനെ കുറിച്ച്
സരിത പിവി
ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്