ആപ്പ്ജില്ല

മാംസാഹാരികൾക്ക് ആയുർദൈർഘ്യം കുറവെന്ന് പഠനം

സസ്യഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് മാംസാഹാരികൾക്ക് ആയുർദൈർഘ്യം കുറവെന്ന് പഠനഫലം.

TNN 7 May 2016, 2:10 pm
സസ്യഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് മാംസാഹാരികൾക്ക് ആയുർദൈർഘ്യം കുറവെന്ന് പഠനഫലം. അരിസോണയിലെ മയോ ക്ലിനിക്കിലെ ഗവേഷണവിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ചുവന്നതോ പ്രോസസ് ചെയ്തതോ ആയ മാംസം ഭക്ഷിക്കുന്നവരുടെ ആയുർദൈർഘ്യം കുറയുന്നതായാണ് കണ്ടെത്തൽ.
Samayam Malayalam meat eaters live shorter lives
മാംസാഹാരികൾക്ക് ആയുർദൈർഘ്യം കുറവെന്ന് പഠനം


സസ്യ ഭക്ഷണവും മാംസഭക്ഷണവും മരണ നിരക്കും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള പഠനത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഭക്ഷണത്തിന് നിങ്ങളെ നന്നാക്കാനും ചീത്തയാക്കാനും കഴിയും. 17 വയസിൽ കൂടുതലുള്ള സസ്യഭക്ഷണം കഴിക്കുന്നവർ മാംസാഹാരികളേക്കാൾ 3.6 വർഷം വരെ കൂടുതൽ ജീവിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. അമേരിക്കൻ ഓസ്റ്റിയോപതിക് അസോസിയേഷന്‍റെ ജേർണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്