ആപ്പ്ജില്ല

കുറയാത്ത വണ്ണത്തിന് കാരണം ഈ തെററ്‌

തടി കൂടാന്‍ ഇടയാക്കുന്ന തെറ്റുകള്‍ പലതാണ്. പലപ്പോഴും നാം ഇത് തിരിച്ചറിയാറില്ല. ഏതൊക്കെ തെറ്റുകളാണ് തടി കൂടാന്‍ ഇടയാക്കുന്നതെന്നറിയൂ.

Samayam Malayalam 18 May 2021, 12:17 pm
തടി കൂടുന്നുവെന്ന പരാതിയുള്ളവരാണ് പലരും. എത്ര ശ്രമിച്ചാലും തടി കുറയുന്നില്ലെന്ന പരാതിയുള്ളവരും ധാരാളമാണ്. തടി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നമ്പര്‍ വണ്‍ കാരണമാണ്. ഇതിനാല്‍ തന്നെ അമിത വണ്ണം ഒഴിവാക്കേണ്ടതും അത്യാവശ്യം. പലപ്പോഴും നാം വരുത്തുന്ന തെറ്റുകള്‍ തന്നെയാകും, തടി കൂടുന്നതിനും കുറയാതിരിയ്ക്കുന്നതിനും കാരണമാകുന്നത്. ഇത് മനസിലാക്കി നിയന്ത്രിച്ചാല്‍ കഠിന പ്രയത്‌നം കൂടാതെ തന്നെ തടി നിയന്ത്രിയ്ക്കാം.തടി കുറയ്ക്കാന്‍, തടി കൂടാതിരിയ്ക്കാന്‍ പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.
Samayam Malayalam mistakes that adds to weigh gain
കുറയാത്ത വണ്ണത്തിന് കാരണം ഈ തെററ്‌


വൈകിയുള്ള അത്താഴം

വൈകിയുള്ള അത്താഴം തടിയും വയറും കൂടുന്നതിനുള്ള പ്രധാന കാരണമാണ്. രാത്രി വൈകി ഭക്ഷണം രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും. ഇതു പോലെ വൈകീട്ട് 7നു ശേഷം ഒന്നും കഴിയ്ക്കരുതെന്നു പറയും. നിര്‍ബന്ധമെങ്കില്‍ പാലോ പഴങ്ങളോ ആകാം. അര വയര്‍ അത്താഴവും പ്രധാനമാണ്. ഭക്ഷണം ദഹിക്കാനുള്ള സമയം ലഭിക്കണം. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം.

​ഭക്ഷണം ഉപേക്ഷിച്ച്‌

ഭക്ഷണം ഉപേക്ഷിച്ച്‌ മെലിയാമെന്നു വിചാരിക്കുന്നവരും കുറവല്ല. ഇത്തരത്തില്‍ ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ബാധിക്കും. മാത്രമല്ല, കിട്ടുന്ന ഭക്ഷണം ശരീരം കൊഴുപ്പാക്കി ഉപയോഗിയ്ക്കുകയും ചെയ്യും. അതിനാല്‍ മിതമായ അളവില്‍ കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കണം. മിതമായ അളവില്‍ എന്നത് പ്രധാനം. ഇതു പോലെ യാതൊരു കാരണവശാലും പ്രാതല്‍ ഉപേക്ഷിയ്ക്കുകയുമരുത്.

​വല്ലാതെ വിശക്കുന്നത് വരെ

വല്ലാതെ വിശക്കുന്നത് വരെ ഭക്ഷണം കഴിയ്ക്കാന്‍ കാത്തിരിക്കുന്ന ശീലമുള്ളവരുണ്ട്. ഇത് നല്ലതല്ല.നല്ല വിശപ്പ് അനുഭവപ്പെട്ടാല്‍ നിങ്ങള്‍ ഭക്ഷണം അമിതമായി കഴിക്കാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി വിശപ്പിന് മുന്‍പുതന്നെ അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്ന മറ്റൊരു തെറ്റാണ് വിശക്കുന്നത് വരെ കാത്തിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന മൂന്ന് നേരത്തിനിടയിലും കൃത്യമായ ഇടവേള ഉണ്ടാകണം.

ഭക്ഷണത്തിന്‍റെ കലോറി

വണ്ണം കുറയ്ക്കാന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. പലരും കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി എത്രയാണെന്ന് നോക്കാറില്ല.കുറച്ചേ കഴിച്ചുള്ളൂവെങ്കില്‍ കലോറി കൂടുതലുള്ളതെങ്കില്‍ ഇത് ദോഷം വരുത്തുന്നു. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞ് കഴിക്കണം. പ്രോട്ടീന്‍ പോലുള്ളവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്.

വ്യായാമവും

വ്യായാമം ചെയ്യാന്‍ മടിയാണോ? ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല.ഭക്ഷണത്തോടൊപ്പം വ്യായാമവും ഏറെ പ്രധാനമാണ്. വ്യായാമക്കുറവ് തടി കൂട്ടുന്ന പ്രധാന കാരണമാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നതെങ്കിലും ശീലമാക്കണം. ആരോഗ്യകരമായ ശരീരത്തിനും മനസിലും വ്യായാമം ഏറെ പ്രധാനമാണ്. കഴിയ്ക്കുന്ന ഭക്ഷണം കൊഴുപ്പായി ശരീരത്തില്‍ സംഭരിയ്ക്കപ്പെടാതിരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

​ഉറക്കക്കുറവ്

ഉറക്കക്കുറവ് തടി കുറയാതിരിയ്ക്കാന്‍ വഴിയൊരുക്കുന്ന, തടി കൂട്ടുന്ന ഒരു വില്ലനാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. അപചയ പ്രക്രിയ ദുര്‍ബലപ്പെടുത്തും.ദിവസവും അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അലസത, അമിതമായ വിശപ്പ് എന്നിവയ്ക്ക് കാരണമാകാം. വണ്ണം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും മാത്രം പോരാ, ആവശ്യത്തിന് ആവശ്യത്തിന് ഉറക്കവും വേണം. ഉറക്കക്കുറവ് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിയ്ക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്