ആപ്പ്ജില്ല

ജാതിയിലയിട്ടു തിളപ്പിച്ച വെള്ളം ശീലമാക്കാം

പല വസ്തുക്കളുമിട്ടു നാം വെള്ളം തിളപ്പിയ്ക്കാറുണ്ട്. ഇതു പോലെ ജാതിയിലയിട്ടു വെള്ളം തിളപ്പിയ്ക്കാം.

Samayam Malayalam 17 Mar 2023, 10:49 am
ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പല നാട്ടു മരുന്നുകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ജാതിയ്ക്ക അഥവാ നട്‌മെഗ്. മരുന്നു ഗുണമുള്ള ഒന്നാണിത്. ആയുര്‍വേദ മരുന്നുകളിലും നാട്ടു മരുന്നുകളിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണിത്.ജാതിയ്ക്ക വെറുതെ സ്വാദിനും ഗുണത്തിനും വേണ്ടി മാത്രമല്ല, ആരോഗ്യ പരമായ ഗുണങ്ങള്‍ക്കും ഏറെ മികച്ച ഒന്നു തന്നെയാണ്. പല വിധത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഇതു നല്‍കും. ഒപ്പം പല രോഗങ്ങള്‍ക്കുള്ള പരിഹാരവും കൂടിയാണ്. നിരവധി അസുഖങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ചികിത്സിക്കാൻ ഈ ഒറ്റമൂലി വളരെ ഉപയോഗപ്രദമാണ്. ജാതിയ്ക്കയുടെ പത്രി മസാലയായി ഉപയോഗിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കാം.
Samayam Malayalam nutmeg health benefits
ജാതിയിലയിട്ടു തിളപ്പിച്ച വെള്ളം ശീലമാക്കാം

ഇതല്ലെങ്കില്‍ ജാതിയ്ക്കയുടെ കുരു പൊടിയ്ക്കാം. ഇതല്ലെങ്കില്‍ ജാതിയില വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. ഇത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നതാണ്, പല വസ്തുക്കളുമിട്ടു നാം വെള്ളം തിളപ്പിയ്ക്കാറുണ്ട്. ഇതു പോലെ ജാതിയിലയിട്ടു വെള്ളം തിളപ്പിയ്ക്കാം.

​കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജാതിയ്ക്ക. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും, ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇതു കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുവഴി ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ നല്ലതാണ്. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമാണ് ഇതിന് സഹായിക്കുന്നത്. പ്രമേഹം നിയന്ത്രിയ്ക്കുന്നതും ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്.

തടി കുറയ്ക്കാന്‍

ശരീരത്തിന്റെ ചൂട് ശക്തിപ്പെടുത്തി കൊഴുപ്പ് കുറയ്ക്കുന്ന ഒന്നാണിത്.ഇതിലെ സോപോറിക് അഥവാ ഉറക്കം നല്‍കുന്ന വഴിയിലൂടെയാണ് ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇതുവഴി തടി കൂട്ടും. അമിത ഭക്ഷണത്തിനും വഴിയൊരുക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. ദഹനം മെച്ചപ്പെടുത്തിയും ജാതിയ്ക്ക തടി കൂടുന്നതു തടയും. ഇതു ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്.

​ഇന്‍സോംമ്‌നിയ അഥവാ ഉറക്കക്കുറവ്

ഇന്‍സോംമ്‌നിയ അഥവാ ഉറക്കക്കുറവ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ജാതിയ്ക്ക. ഇതുപോലെ സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇതൊരു പരിഹാരമാണ്. കിടക്കും മുന്‍പ് ഒരു നുള്ളു ജാതിയ്ക്ക പൊടിച്ചത് ഒരു ഗ്ലാസ് ചൂടുപാലില്‍ കലക്കി കുടിയ്ക്കുന്നത് ഉറക്കം നല്ലതുപോലെ ലഭിയ്ക്കാന്‍ സഹായിക്കും. ജാതിക്കയ്ക്ക സെഡേറ്റീവ് ഗുണമുണ്ട്. ഇതാണ് ഉറക്കം വരാന്‍ സഹായിക്കുന്നത്. ഇത് സമ്മർദ്ദത്തിനെതിരായ പോരാട്ടത്തെ വളരെയധികം സഹായിക്കുന്നു. സന്ധി വീക്കവും പേശിവേദനയും ലഘൂകരിക്കാൻ ചൈനീസ് വൈദ്യത്തിൽ ജാതിക്ക ഉപയോഗിച്ചു വരുന്നുണ്ട്,

ദഹന സംബന്ധമായ

വായുകോപം പോലുള്ള പ്രശ്നങ്ങൾ വയറുവേദന പോലുള്ള മറ്റ് പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം, പക്ഷേ ജാതിക്ക അവയെല്ലാം സുഖപ്പെടുത്താൻ സഹായിക്കുന്നു.ദഹനത്തിനുള്ള നല്ലൊരു വഴിയാണ് ജാതിയ്ക്ക. ഇത് വയറിളക്കം, മലബന്ധം, ഛര്‍ദി, ഗ്യാസ്, വയര്‍ വീര്‍ക്കുക, അസിഡിറ്റി തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. ഇത് ദഹന രസങ്ങളുടെ ഉല്‍പാദനത്തിന് സഹായിച്ചാണ് ഈ ഗുണം നല്‍കുന്നത്. ദഹന സംബന്ധമായ അസുഖങ്ങളായ വായുകോപം, ദഹനക്കേട്, വയറിളക്കം എന്നിവ ഭേദമാക്കുന്നതിനുള്ള ഗുണം ജാതിയ്ക്ക തെളിയിച്ചിട്ടുണ്ട്.

പ്രമേഹം

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ജാതിയ്ക്ക. ഇതിലെ ട്രെടെര്‍പീനിസ് എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ജാതിക്ക ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും. ജാതിക്ക ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതിനുള്ള ഇൻസുലിനോടുള്ള പ്രതികരണത്തെ മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.ഇതിന് ആന്റിഡയബെറ്റിക് ഗുണങ്ങള്‍ ഏറെയുണ്ട്. ഇത് പ്രമേഹം മാത്രമല്ല, പല രോഗങ്ങളും ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

​തലച്ചോറിന്റെ ആരോഗ്യത്തെ

തലച്ചോറിന്റെ ആരോഗ്യത്തെ നിയന്ത്രിയ്ക്കുന്ന ഇത് നല്ലൊരു ആന്റിഡിപ്രസന്റ് കൂടിയാണ് ജാതിയ്ക്ക. ഇതില്‍ ട്രൈമിറിസ്ട്രിന്‍ എന്നൊരു ഘടകമുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നല്ല മൂഡിനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ഡോപൈമൈന്‍, സെറോട്ടനിന്‍ തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് നല്ല മൂഡിന് സഹായിക്കുന്നു.കേന്ദ്രനാഡീവ്യൂഹത്തെ ഉദ്ദീപിപ്പിച്ച് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ജാതിയ്ക്ക സഹായിക്കുന്നു. സ്ത്രീകള്‍ക്കുള്ള വയാഗ്ര എന്നാണ് ജാതിയ്ക്ക അറിയപ്പെടുന്നത്. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ സ്രവിപ്പിയ്ക്കുന്നു. സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ജാതിയ്ക്ക.

​ശ്വാസത്തിന്റെ ദുര്‍ഗന്ധമകറ്റാനും

ശ്വാസത്തിന്റെ ദുര്‍ഗന്ധമകറ്റാനും പല്ലു കേടുവരാതിരിയ്ക്കാനും ജാതിയ്ക്ക ഏറെ നല്ലതാണ്. വായിലെ ബാക്ടീരിയകളെ അകറ്റിയാണ് ഇതു സാധിയ്ക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ ഇതേറെ നല്ലതാണ്. ഇതിനാല്‍ തന്നെ ലിവര്‍, കിഡ്‌നി ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ഔഷധ ഗുണമുള്ള ഇത് ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു മരുന്നാക്കാം. ഉള്ളില്‍ നിന്നും പുറമേ നിന്നും. Also read: പൂരിയുണ്ടാക്കിയ എണ്ണയില്‍ പപ്പടം കാച്ചുന്ന ചേച്ചിമാര്‍ വായിച്ചറിയാന്‍....

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്