ആപ്പ്ജില്ല

സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്കായി ഇനി കമ്പ്യൂട്ടര്‍ തലച്ചോര്‍

രോഗിക്ക് പറയാനുള്ള കാര്യങ്ങള്‍ സോഫ്​റ്റ്​വെയർ കമ്പ്യൂട്ടറിന്‍റെ സ്​ക്രീനിൽ എഴുതി കാണിക്കും

TNN 17 Nov 2016, 3:34 pm
ആംസ്റ്റർഡാം: പക്ഷാഘാതം ബാധിച്ച് നാഡീ ഞരമ്പുകൾ തളർന്ന് സംസാരിക്കാൻ കഴിയാതെ കിടപ്പിലായ രോഗികൾക്ക് ഇനി തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ആശയവിനിമയം നടത്താമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഹന്നെക് ഡി ബ്രുയ്ജിൻ എന്ന ഡോക്ടർക്ക് ചലനശേഷിയും സംസാരശേഷിയും പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പ്യൂട്ടർ തലച്ചോർ വഴി അദ്ദേഹത്തിന് സംസാരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.
Samayam Malayalam paralysed people can now speak through computer brains
സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്കായി ഇനി കമ്പ്യൂട്ടര്‍ തലച്ചോര്‍


അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് ബാധിച്ച ഡോക്ടര്‍ക്ക് കൺപീലി ഒഴിച്ച് ശരീരത്തിലെ മറ്റൊരു ​ പേശിയും ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉള്ളില്‍ ബോധമുണ്ടെങ്കിലും ഇവര്‍ക്ക് സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. ശസ്​ത്രക്രിയയിലൂടെ ബ്രെയിൻ – കമ്പ്യൂട്ടർ ഇൻറർഫേസ്​ തലച്ചോറിൽ ഘടിപ്പിച്ച്​ അവിടെ നിന്നുള്ള ​വൈദ്യുത സന്ദേശങ്ങൾ പിടിച്ചെടുത്ത്​ അത്​ സോഫ്​റ്റ്​വെയറിലേക്ക്​ നൽകാന്‍ തുടങ്ങി. രോഗിക്ക് പറയാനുള്ള കാര്യങ്ങള്‍ സോഫ്​റ്റ്​വെയർ കമ്പ്യൂട്ടറിന്‍റെ സ്​ക്രീനിൽ എഴുതി കാണിക്കും.

2008ല്‍ രോഗബാധിതയായ ബ്രുയിജിന് 2015ലാണ് ഗവേഷകർ ശസ്​ത്രക്രിയയിലൂടെ ഇന്‍റര്‍ഫേസ് ഘടിപ്പിച്ചത്. ഏഴുമാസത്തിനുശേഷം ഡി ബ്രുയിജിന്​ സ്വതന്ത്രമായി ഇൗ സംവിധാനം നിയന്ത്രിക്കാനും മിനിറ്റിൽ മൂന്ന്​ നാല്​ വാക്കുകൾ പറയാനും തുടങ്ങിയതായി ഗവേഷകർ ദി ന്യൂ ഇംഗ്ലണ്ട്​ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.കൺപീലിയുടെ ചലനം കൊണ്ട്​ വാക്കുകൾ തെരഞ്ഞെടുക്കാവുന്ന സംവിധാനമായിരുന്നു ആദ്യം ഡി ബ്രൂയിജിന് വേണ്ടി ഒരുക്കിയിരുന്നത്.

എന്നാൽ വെളിച്ച വ്യത്യാസം ഇതിന് തടസങ്ങള്‍ സൃഷ്ടിച്ചതോടെയാണ്​ പുതിയ സംവിധാനത്തെകുറിച്ച്​ ചിന്തിച്ചതെന്ന്​ ഡോക്​ടർ പറയുന്നു. തലച്ചോറിനെയും കമ്പ്യൂട്ടറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ സംവിധനമാണിതെന്ന്​ നാഷണൽ സെൻറർ ഫോർ അഡാപ്​റ്റീവ്​ ന്യൂറോ ടെക്​നോളജീസ്​ ഡയറക്​ടർ ഡോ. ജോനഥൻ ആർ.വോൾപോ പറഞ്ഞു.

Paralysed people can now speak through computer brains

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്