ആപ്പ്ജില്ല

ആര്‍ത്തവ രക്തം കട്ടയായി പോകുന്നുവോ, ശ്രദ്ധ വേണം....

ആര്‍ത്തവ രക്തം കട്ട പിടിച്ചു പോകുന്നതിന് സാധാരണവും അസാധാരണവുമായി ചില കാരണങ്ങളുണ്ട്.

Samayam Malayalam 8 Sept 2021, 6:45 pm
ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. ശരീരം കാത്തിരുന്ന ഗര്‍ഭധാരണം നടക്കാതെയാകുമ്പോള്‍ യൂട്രസില്‍ സംഭരിച്ച രക്തം അനാവശ്യമായി വരുന്നു. ഇത് ശരീരം പുറന്തള്ളുന്ന പ്രക്രിയയാണിത്. ആര്‍ത്തവ രക്തത്തിന്റെ നിറത്തിലും അളവിലും പല തരത്തിലെ വ്യത്യാസങ്ങള്‍ പലപ്പോഴുമുണ്ടാകാം. ഇത് ചിലപ്പോഴെങ്കിലും ചില രോഗങ്ങളുടെ, ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനകളുമാകും. ആര്‍ത്തവ രക്തം കട്ടി പിടിച്ചു പോകുന്നത്, കട്ടകളായി പോകുന്നത് ആര്‍ത്തവ ദിനങ്ങളുടെ തുടക്കത്തിനും ഒടുക്കത്തിലുമെല്ലാം സാധാരണയാണ്. യൂട്രസ് പാളികളാണ് ഇതേ രീതിയില്‍ പൊഴിഞ്ഞ് കട്ടികളായി വരുന്നത്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഇത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇതെക്കുറിച്ചറിയൂ
Samayam Malayalam reasons for blood clots during periods
ആര്‍ത്തവ രക്തം കട്ടയായി പോകുന്നുവോ, ശ്രദ്ധ വേണം....


അബോര്‍ഷന്റെ ലക്ഷണം

ആര്‍ത്തവ സമയത്തെ ഇത്തരം ബ്ലഡ് ക്ലോട്ടുകള്‍ അബോര്‍ഷന്റെ ലക്ഷണം കൂടിയാണ്. അബോര്‍ഷന്‍ നടന്നിട്ടുണ്ടെങ്കില്‍ കട്ടികളായി ഇത് ശരീരത്തില്‍ നിന്നും പുറന്തളളപ്പെടും. ഇതിന്റെ നിറം അല്‍പം മഞ്ഞയോ ചാരക്കളറോ ആണെങ്കില്‍ പ്രത്യേകിച്ചും ഇത് അബോര്‍ഷന്‍നടന്ന സൂചനയായാരിയ്ക്കും. പ്രധാനമായും ആദ്യ ആഴ്ചകളിലാണ് അബോര്‍ഷന്‍ സംഭവിയ്ക്കുന്നത്. ഇതിന്റെ ബ്ലീഡിംഗ് 2-3 ദിവസം നീണ്ടു നില്‍ക്കും. ഗര്‍ഭധാരണം നടന്നതറിയാത്ത ചിലര്‍ ഇത് ആര്‍ത്തവ രക്തമെന്ന് തെറ്റിദ്ധരിയ്ക്കുകയും ചെയ്യും.

അനീമിയ

അയേണ്‍ കുറവു കാരണമാകുന്ന അനീമിയ ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത്തരം അവസ്ഥ ആര്‍ത്തവ സമയത്ത് രക്തപാൡകളായി രക്തം പുറന്തള്ളപ്പെടുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ ശരീരത്തില്‍ അയേണ്‍ കൂട്ടി ഇതിന് പരിഹാരമുണ്ടാക്കാം. ഇത്തരം ഭക്ഷണങ്ങളും അയേണ്‍ സപ്ലിമെന്റുകളുമെല്ലാം തന്നെ ഇതിന് പരിഹാരമാണ്. അയേണ്‍ കുറവിന് പുറമേ വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ എന്നിവയുടെ കുറവും ആര്‍ത്തവ സമയത്തെ രക്തം കട്ടകളായി രൂപപ്പെടുന്നതിന് കാരണമാകുന്നു.

​മയോമ

മയോമ എന്ന അവസ്ഥയും ഇത്തരം കട്ട പിടിച്ചുള്ള രക്തസ്രാവത്തിനുള്ള കാരണമാണ്. ഇത് യൂട്രസിന്റെ ഉള്‍പ്പാളിയില്‍ കാണപ്പെടുന്ന ദോഷകരമല്ലാത്ത ഒരു ട്യൂമര്‍ വളര്‍ച്ചയാണ്. ഇത് ആര്‍ത്തവമല്ലാതെയും രക്തസ്രാവത്തിനും വയറുവേദനയ്ക്കും കൂടുതല്‍ രക്തസ്രാവത്തിനും കട്ടികളായി രക്തം പോകുന്നതിനുമെല്ലാം കാരണമാകുന്നു. ഇത് മരുന്നുകള്‍ കൊണ്ടോ സര്‍ജറി കൊണ്ടോ പരിഹരിയ്ക്കാന്‍ സാധിയ്ക്കും. സാധാരണ ഗതിയില്‍ ഉപദ്രവകാരികളായവയല്ലെങ്കിലും ഇത്തരം ട്യമറുകള്‍ വളര്‍ന്നാല്‍ പ്രശ്‌നസാധ്യതയാകാന്‍ സാധ്യത ഏറെയാണ്.

​എന്‍ഡോമെട്രിയോയിസ്

എന്‍ഡോമെട്രിയോയിസ് രോഗമെങ്കില്‍ ആര്‍ത്തവ രക്തം കട്ടകളായി ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു.യൂട്രസിന്റെ പുറം പാളികള്‍ക്ക് കട്ടി കൂടുന്ന അവസ്ഥയാണിത്. ഇത് ആര്‍ത്തവ സമയത്തെ കടുത്ത ബ്ലീഡിംഗിനും ക്ലോട്ടുകള്‍ രൂപപ്പെടുന്നതിനും കഠിനമായ വേദനയ്ക്കുമെല്ലാം കാരണമാകുന്നു. സാധാരണ ഇത് 30-40 വയസുള്ള സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കിലും ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഈ അവസ്ഥ വരാം.

​എന്‍ഡോമെട്രിയല്‍ ഹൈപ്പെര്‍ പ്ലാസിയ

എന്‍ഡോമെട്രിയല്‍ ഹൈപ്പെര്‍ പ്ലാസിയ എന്ന അവസ്ഥയാണ് ഇത്തരത്തില്‍ രക്തം പാളികളായി പോകുന്നതിനുള്ള ഒരു കാരണം. ഇത് എന്‍ഡോമെട്രിയം പുറത്തേയ്ക്കു വളരുന്നതോ, ഇതില്‍ മുകുളങ്ങള്‍ പോലെയുള്ളവ രൂപപ്പെടുന്നതോ ആണ്. ഇത്തരം അവസ്ഥയിലും ആര്‍ത്തവ രക്തം കട്ടികളായി പുറന്തള്ളപ്പെടാം. ഇതല്ലാതെ ഉള്ളിലേയ്ക്കുള്ള ഗൈനക് പരിശോധനകളും ഇത്തരം കട്ടികളായി രക്തസ്രാവത്തിനു വഴിയൊരുക്കാം. പ്രസവത്തിന് മുന്നോടിയായുള്ള ചില പരിശോധനകള്‍ ആര്‍ത്തവമല്ലെങ്കിലും കട്ടികളായി രക്തം അല്‍പം പോകുന്നതിന് കാരണമാകും. പ്രസവ ശേഷവും ഇതുണ്ടാകാം. Also read: മുഖത്തിന് മഞ്ഞൾ, മുടിക്ക് കറ്റാർവാഴ; സൗന്ദര്യത്തിന് ആയുർവേദ പരിഹാരം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്