ആപ്പ്ജില്ല

കൈകളില്‍ തരിപ്പും വേദനയും തോന്നുന്നുവോ, കാരണങ്ങള്‍...

കൈകളില്‍ തരിപ്പും വേദനയും തോന്നുന്നതിനുള്ള പ്രധാനപ്പെട്ട ചില കാരണങ്ങളെക്കുറിച്ചറിയൂ.

Samayam Malayalam 2 May 2022, 12:11 pm
കൈകളില്‍ തരിപ്പും വേദനയും അനുഭവപ്പെടുന്നത് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് പ്രത്യേകിച്ചും, ഒരു പ്രായം കഴിഞ്ഞാല്‍. പലര്‍ക്കും കൈ വിരലുകളില്‍ തരിപ്പ് അനുഭവപ്പെട്ട് അത് മുകളിലോട്ട് കയറും. ഷോള്‍ഡറിലും മറ്റും വേദന അനുഭവപ്പെടുകയും ചെയ്യും. പലര്‍ക്കും സാധനങ്ങള്‍ പിടിയ്ക്കാന്‍ പോലും പറ്റാത്തതത്ര അസ്വസ്ഥതയുമുണ്ടാകും. ആദ്യം കൈത്തല ഭാഗത്തു തുടങ്ങി പിന്നീട് കൈകളുടെ മുകള്‍ ഭാഗത്തേയ്ക്കു വ്യാപിയ്ക്കുന്നു. തരിപ്പും കഴപ്പുമെല്ലാം അനുഭവപ്പെടും. ആ അസുഖത്തെ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മൂന്നു തരമായി തരം തിരിയ്ക്കാം. മൈല്‍ഡ് അഥവാ കുറഞ്ഞ തോത്, മീഡിയം ഇടത്തരം, സിവിയര്‍ അതായത് കൂടുതല്‍ .
Samayam Malayalam reasons for numbness and cramp in your hands
കൈകളില്‍ തരിപ്പും വേദനയും തോന്നുന്നുവോ, കാരണങ്ങള്‍...


കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം

ഇതിന് പ്രധാനപ്പെട്ട കാരണം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ആണ്. വിരലിന്റെ തുമ്പില്‍ നിന്നും തുടങ്ങി മേല്‍പ്പോട്ട് കയറുന്ന ഈ വേദന എരിച്ചിലും വേദനയുമെല്ലാമായി വരും. പാത്രങ്ങള്‍ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥ. കൈകകളിലെ നാഡികള്‍ക്കുണ്ടാകുന്ന പ്രശ്‌നമാണ് ഇതിന് കാരണമാകുന്നത്. ഈ അവസ്ഥ പല കാരണങ്ങളാലുമുണ്ടാകാം.കാർപൽ ടണൽ എന്നറിയപ്പെടുന്ന ചെറിയ കാർപൽ അസ്ഥികൾ കൊണ്ട് നിർമ്മിച്ച ഇടുങ്ങിയ പാതയിലൂടെയാണ് മീഡിയന്‍ നാഡി കടന്നുപോകുന്നത്. എന്നാല്‍, നീര്‍വീക്കം കാരണം ഈ ഭാഗം ഇടുങ്ങുന്നതിനാല്‍ മീഡിയന്‍ നാഡി ഇവയ്ക്കിടയില്‍ ചുരുങ്ങി പോകുന്നു. ഇത്, വേദനയ്ക്കും കയ്യിൽ മരവിപ്പിനും കാരണമാകും, ഇതിനെ കാർപൽ ടണൽ സിൻഡ്രോം എന്ന് വിളിക്കുന്നു. തടി കൂടുതല്‍ ആകുന്നത് ഇതിന് കാരണമാകുന്നത്. പ്രമേഹാവസ്ഥ ഇതിന് കാരണമാകും, വാതസംബന്ധമായ അവസ്ഥകള്‍ ഇതിന് കാരണമാകും. ഹൈപ്പോതൈറോയ്ഡ് പ്രശ്‌നമെങ്കിലും ഇത്തരം കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം ഉണ്ടാകാം.

കൈത്തണ്ടയില്‍ മര്‍ദം വരുന്ന ജോലികള്‍

ഇതു പോലെ കൈത്തണ്ടയില്‍ മര്‍ദം വരുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക്, ഉദാഹരണമായി കമ്പ്യൂട്ടറിലും മറ്റും സ്ഥിരമായി ജോലി ചെയ്യുന്നവര്‍ക്ക് ഇതുണ്ടാകാം.കൈകളുടെ ഈ ഭാഗത്ത് എന്തെങ്കിലും മുറിവുകള്‍ പറ്റിയാല്‍, ഗര്‍ഭധാരണ സമയത്ത് എല്ലാം ഇതുണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് കാരണമാകുന്നത്.ഇത് കണ്ടു പിടിയ്ക്കാന്‍ നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി എന്ന ഒന്നുണ്ട്, അള്‍ട്രാ സൗണ്ട് വേറെ ഒരു വഴിയാണ്. രാത്രി കിടക്കുമ്പോള്‍ കൈകള്‍ക്കുണ്ടാകുന്ന മരവിപ്പ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്.

കാര്‍പെല്‍ ടണല്‍ മാത്രമല്ല

എന്നാല്‍ എല്ലായ്‌പ്പോഴും കൈകളിലെ മരവിപ്പ് കാര്‍പെല്‍ ടണല്‍ മാത്രമല്ല. കഴുത്തിന്റെ ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഇത്തരം മരവിപ്പുണ്ടാകും. ഞരമ്പുകളുടെ കൂട്ടത്തിനുണ്ടാകുന്ന രോഗങ്ങള്‍ കൊണ്ടും ഇതുണ്ടാകും. തലച്ചോര്‍ സംബന്ധമായ അസുഖം, സ്‌പൈനല്‍ കോഡ് സംബന്ധമായ അസുഖം, ഹൈപ്പോതലാമസില്‍ രക്തയോട്ടം കുറഞ്ഞാലും ഇതുണ്ടാകും. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം മാത്രമല്ല, ഇത്തരം കൈകളുടെ മരവിപ്പിന് കാരണം എന്നര്‍ത്ഥം. ഇതുപോലെ സ്‌ട്രെസ് കാരണം, വൈറ്റമിന്‍ കുറവിനാല്‍, ഉറക്കക്കുറവിനാല്‍ എല്ലാം ഇതുണ്ടാകാം.

പ്രധാന പരിഹാരം

ഇതിന് പരിഹാരമായി ചെയ്യാവുന്ന പ്രധാന പരിഹാരം കൈകള്‍ക്ക് ചെയ്യാവുന്ന വ്യായാമങ്ങളാണ്. കൈകള്‍ക്കുളള സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്നിവയെല്ലാം കുറവ് പ്രശ്‌നമെങ്കില്‍ ചെയ്യാംതൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ കൊണ്ടാണ് ഇതുണ്ടാകുന്നതെങ്കില്‍ ഇത്തരം രോഗങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് പരിഹാരം. ഇതുപോലെ അമിത വണ്ണം കുറയ്ക്കുക, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയെങ്കില്‍ വ്യായാമം ചെയ്യുക, ഇത് നിയന്ത്രിച്ചു നിര്‍ത്തുക. ചില മരുന്നുകള്‍ ഇതിനായി ഉണ്ട്. . മീഡിയം അവസ്ഥയെങ്കില്‍ മരുന്നുകള്‍ വേണ്ടി വരും. ഇഞ്ചക്ഷനുമുണ്ട്. ചിലപ്പോള്‍ ഇതു കൊണ്ട് ശരിയാകുന്നില്ലെങ്കില്‍ ചെറിയ സര്‍ജറി വേണ്ടി വരും. ഈ സര്‍ജറി വളരെ സിംപിളായ ഒന്നാണ്. കൈകളുടെ ഭാഗം മാത്രം മരവിപ്പിച്ച് ചെയ്യുന്ന നിസാരമായ ഒന്നാണ്.ഇതു പോലെ ഉപ്പ് കുറയ്ക്കുക. ഗര്‍ഭകാലത്തുണ്ടാകുന്നതിന് കാര്യമായ ചികിത്സ വേണ്ടി വരില്ല. കൈകള്‍ ചലിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക സപ്പോര്‍ട്ട് ഇട്ടാല്‍ മതിയാകും. Also read: ഹെയർ സ്പാ ഇനി വീട്ടിലിരുന്ന് ചെയ്യാം, ഇതാ ചില മാർഗ്ഗങ്ങൾ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്