ആപ്പ്ജില്ല

പുകമഞ്ഞിനെ ചെറുക്കൂ..കണ്ണുകളെ സംരക്ഷിക്കൂ..

അന്തരീക്ഷ മലിനീകരണം കൂടുതലായുളള ഡല്‍ഹി പോലുളള സ്ഥലങ്ങളില്‍ നേത്രപരിചരണം കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു

TNN 8 Nov 2017, 5:05 pm
പുക മഞ്ഞുള്‍പ്പെടെയുളള വായു മലിനീകരണം ശ്വാസകോശ സംബന്ധ പ്രശ്നങ്ങള്‍ക്കു മാത്രമല്ല ഡ്രൈ എെസ് തുടങ്ങിയ നേത്ര രോഗങ്ങള്‍ക്കും കാരണമാവുന്നുണ്ട് .പ്രത്യേകിച്ചും അന്തരീക്ഷ മലിനീകരണം കൂടുതലായുളള ഡല്‍ഹി പോലുളള സ്ഥലങ്ങളില്‍ നേത്രപരിചരണം കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു
Samayam Malayalam remedies to protect your eyes from adverse effects of air pollution
പുകമഞ്ഞിനെ ചെറുക്കൂ..കണ്ണുകളെ സംരക്ഷിക്കൂ..


കണ്ണുകള്‍ മറ്റ് അവയവങ്ങളേക്കാള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആണെന്നതാണ് ചെറിയ തോതിലുളള മലിനീകരണങ്ങള്‍ പോലും കണ്ണിനെ വേഗം ബാധിക്കുന്നതിന് കാരണമാവുന്നത്. കണ്ണുകളില്‍ ചൊറിച്ചിലും ചുവപ്പു നിറത്തിലും പ്രത്യക്ഷപ്പെടുന്ന ഡ്രൈ എെസിന്‍റെ ലക്ഷണങ്ങളും അവ തടയുന്നതിനുളള പ്രതിവിധികളുമിവയാണ്




ലക്ഷണങ്ങള്‍

കണ്ണുകളിലെ എരിച്ചില്‍ ,ചുവപ്പ് നിറം, വരളല്‍, കണ്ണുകളില്‍ നിന്ന് വെള്ളം വരല്‍, കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഡ്രൈ ഐസിന്‍റെ പ്രധാന ലക്ഷണങ്ങള്‍

തടയുന്നതിനുളള മാര്‍ഗ്ഗങ്ങള്‍

കണ്ണുകള്‍ ഇടയ്ക്കിടക്ക് തിരുമ്മാതിരിക്കുക.ശുദ്ധ വെളളത്തില്‍ കണ്ണുകള്‍ കഴുകുക. അത് അണുബാധ കുറയ്ക്കാന്‍ കാരണമാവും. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുളള എെ ഡ്രോപ്സ് ഉപയോഗിക്കുന്നതും നല്ലതായിരിക്കും,

പുറത്തിറങ്ങുമ്പോള്‍ കണ്ണുകളുടെ സംരക്ഷണത്തിനായി ഗ്ലാസുകള്‍‍ ഉപയോഗിക്കാം. നടക്കുമ്പോള്‍ മാത്രമല്ല വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും ഗ്ലാസ് ധരിക്കുന്നത് കണ്ണുകളുടെ സുരക്ഷ ഉറപ്പു വരുത്തും



മലിനീകരണം നിമിത്തം കണ്ണുകള്‍ക്കുണ്ടാവുന്ന ക്ഷീണവും അണുബാധയും കുറച്ചുകൊണ്ടു വരാന്‍ ചെറിയ എെസ് ക്യുബുകള്‍ നല്ല തുണിയില്‍ പൊതി‍ഞ്ഞ് കണ്ണിനു മുകളില്‍ വെയ്ക്കുന്നത് നന്നായിരിക്കും.
കണ്ണില്‍ ജലാശം നിലനിര്‍ത്തുന്ന എെ ഡ്രോപ്സുകള്‍ മൂന്നു നാലു തവണ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
സ്വയം ചികിത്സ ചെയ്യാതെ നേത്രരോഗ വിദഗ്ദന്‍റെ ഉപദേശം തേടുന്നതായിരിക്കും ഏറ്റവും ഉചിതം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്