ആപ്പ്ജില്ല

അധികമായാല്‍ വൈറ്റമിന്‍ സി യും വിഷമാകുമോ?

ആരോഗ്യത്തിന് വേണ്ട ഒരു പോഷകമാണ് വിറ്റാമിൻ സി. എന്നാൽ ഇത് അധികമായാൽ എന്ത് സംഭവിക്കും?

Lipi 9 Jan 2021, 10:58 am
Samayam Malayalam vitamin c
അധികമായാല്‍ വൈറ്റമിന്‍ സി യും വിഷമാകുമോ?

നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ സി. ധാരാളം വിറ്റാമിൻ സി സപ്പ്ളിമെന്റുകളെല്ലാം ഇന്ന് നിലവിലുണ്ട്. എന്നാൽ സപ്പ്ളിമെന്റുകളെക്കാൾ ഭക്ഷണത്തിലൂടെ വിറ്റാമിൻ സി ശരീരത്തിൽ എത്തുന്നതാണ് ആരോഗ്യത്തിന് ഗുണകരം. ഓറഞ്ച്, നാരങ്ങാ, നെല്ലിക്ക, മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, തക്കാളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആവശ്യത്തിന് വിറ്റാമിൻ സി നമ്മുടെ ശരീരത്തിലെത്തും.

എന്നാൽ ഈ വിറ്റാമിൻ സി ആവശ്യത്തിലധികമായി ശരീരത്തിൽ എത്തിയാലോ?

അധികമായാല്‍ അമൃതും വിഷമെന്നത് വെറുമൊരു ചൊല്ല് മാത്രമായി കാണേണ്ട, എത്ര ഗുണങ്ങള്‍ അടങ്ങിയതാണെങ്കിലും അമിതമായാല്‍ അത് വിപരീതഫലമുണ്ടാക്കും. ആരോഗ്യവും പ്രതിരോധ ശേഷിയും മെച്ചപ്പെടുത്താന്‍ വൈറ്റമിന്‍ സി നല്ലത് തന്നെ. എന്നാല്‍ എത്ര വേണമെങ്കിലും കഴിയ്ക്കാം എന്നുള്ള ധാരണ വിപരീത ഫലമുണ്ടാക്കും. കൊവിഡ്‌ 19 പടര്‍ന്ന് തുടങ്ങിയതോടെ മിക്ക ആളുകളും വൈറ്റമിന്‍ സി നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കി. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കിയതിന് പുറമേ സപ്ലിമെന്റുകളും കൂടെ കഴിക്കുന്നത് മിക്കവരും ശീലമാക്കി. എന്നാല്‍ ഒരു പരിധി വിട്ടുള്ള ഉപയോഗം ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.

എത്ര അളവ് കഴിയ്ക്കാം?

ഒരു ദിവസം കഴിയ്ക്കാവുന്ന വൈറ്റമിന്‍ സിയുടെ അളവ് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതുപ്രകാരം മുതിര്‍ന്നവര്‍ക്ക് 65 മുതല്‍ 90 മില്ലിഗ്രാം വരെ വൈറ്റമിന്‍ സി ഉള്ളിലെത്തിയാല്‍ അത് നല്ല ഫലം നല്‍കും. പരമാവധി 2000 മില്ലിഗ്രാം വരെ ആരോഗ്യമുള്ള ഒരാള്‍ക്ക് കഴിയ്ക്കാം. എന്നാല്‍ ഈ അളവ് പതിവാക്കുന്നത് അത്ര ഗുണകരമാകില്ല. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചില്‍ 51 മില്ലിഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസം 2 എണ്ണം മാത്രം കഴിക്കുന്നതോടെ ആ ദിവസത്തേയ്ക്ക് ആവശ്യമായ വൈറ്റമിന്‍ സി ലഭിയ്ക്കും. അല്ലെങ്കില്‍ 500 മില്ലിഗ്രാമിന്‍റെ വൈറ്റമിന്‍ സി ടാബ്ലറ്റ് കഴിക്കാവുന്നതാണ്.

Also read: വൈകിയുള്ള അത്താഴം രോഗം വിളിച്ചു വരുത്തല്‍.....

അമിതമായാല്‍ സംഭവിയ്ക്കുന്നത്?

ഭക്ഷണത്തിലൂടെയും ടാബ്ലറ്റ് രൂപത്തിലുമെല്ലാം വൈറ്റമിന്‍ സി അമിതമായ അളവില്‍ ഉള്ളിലെത്തിയാല്‍ അത് ധാരാളം പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും. കൂടുതല്‍ പ്രതിരോധശേഷി ലഭിയ്ക്കാനായി കൂടുതല്‍ നാരങ്ങാ വെള്ളം, അതുപോലെ വൈറ്റമിന്‍ സി ഗുളികകള്‍ എന്നിവ കഴിയ്ക്കുന്നത് പല തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ക്കും വഴിവെയ്ക്കും. സ്ഥിരമായി കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍:

> വയറിളക്കം
> ഛർദ്ദി
> ഓക്കാനം
> നെഞ്ചെരിച്ചില്‍
> വയറു വേദന
> തലവേദന
> ഉറക്കക്കുറവ്

അകാരണമായി ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തിലെ വൈറ്റമിന്‍ സിയുടെ അളവ് പരിശോധിയ്ക്കുക. കൂടാതെ സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുക. മിതമായ അളവില്‍ പതിവായി കഴിയ്ക്കുന്നത് ഗുണം ചെയ്യും. അതിനാല്‍ വൈറ്റമിന്‍ സി മാത്രമല്ല, ഒന്നും അമിതമായി കഴിയ്ക്കതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ഭക്ഷണത്തിൽ വിറ്റാമിൻ സി ഉൾപ്പെടുത്തുന്നതിന് മുമ്പും, വിറ്റാമിൻ സി സപ്പ്ളിമെന്റുകൾ ഉപയോഗിക്കുന്നതിന് മുമ്പും നിങ്ങളുടെ ആരോഗ്യ വിദഗ്ധനുമായി ചർച്ച ചെയ്ത ശേഷം മാത്രം ഇവ സ്വീകരിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്